മൂഢവിശ്വാസമാo
അന്ധകാരത്തിൽ
നിന്നുദ്ധരിച്ചിടുക സേവകരേ …
അഹങ്കാരമാമർ ബുദമേറ്റിടാതെ ….
ഓർത്തിരിക്കേണo നികൃഷ്ടനാം മർത്ത്യന്റെ ക്രൂരതക്കെല്ലാം
തിരശ്ശീല വീഴ്ത്തണം
ചേലിലണിഞ്ഞു മിനുങ്ങി നടക്കുന്ന
ലോല ലളിത സുമുഖിമാരേ..
നിങ്ങൾ തൻ ഹന്തയാൽ
ചീഞ്ഞു നാറീടുമീ നൻമതൻ
മണ്ണിലെ മാലോകരും.
വിദ്യ യു ദ്ഘോഷിക്കും മാതാവു തന്നെയോ
മക്കൾക്ക് ശാപമായ് മാറിടുന്നു..
പൂർവ്വികർ നിങ്ങൾ തൻ പൂവിരൽ തുമ്പിലായ് ചേർത്തു വച്ചീടിന നൻമകളും
രത്നാംഗുലീയം ലോക കല്യാ ണാർത്ഥ –
മുപയുക്തമാക്കുമെങ്കി-
ലേ മാതൃഭൂമി തൻ വീര പുത്രന്മാർ തൻ രക്ഷയാൽ അമ്മ തൻ നിദ്രയിൽ ശാന്തിയേകാം..
വാക്കും മനസ്സും വിചാരവും കൈകോർത്തിടേണം നിരന്തരം സ്നേഹമയത്താൽ ചേർത്തു നിർത്തീടാം
നന്മക്കിടാങ്ങൾക്കിടം കൊടുക്കാം…..












