അറബിക്കടലില്‍ വരുന്ന ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് രൂപമെടുക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഗുജറാത്ത് തീരത്ത് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം തീവ്രമായി പക്കിസ്ഥാന്‍ തീരത്തേക്ക് നീങ്ങും. ബംഗാള്‍ ഉള്‍ക്കടലില്‍രൂപമെടുത്ത ഗുലാബ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മധ്യ ഇന്ത്യക്ക് കുറുകെ സഞ്ചിച്ച് അറേബ്യന്‍സമുദ്രത്തിലെത്തുകയായിരുന്നു. ഇതിന്‍റെ സ്വാധീനത്തില്‍ കേരളത്തില്‍ നാളെമുതല്‍ പരക്കെ മഴകിട്ടും.













