LIMA WORLD LIBRARY

നീവരുവോളം – രേഖ സി.ജി

നിലാവിന്റെ തോണിയിൽ നീയെത്തുവോളം നിഴൽമറയിൽ ഞാനൊളിച്ചിരുന്നു. കിനാക്കളിലെപ്പോഴും നീമാത്രമായെന്നിൽ സ്വരമായ്…നിറമായ്…നിറഞ്ഞുനിന്നു. പരിഭവമോതാതെ പ്രണയനികുഞ്‌ജമായി ആകാശത്തേരിൽ വന്നിറങ്ങി. അകംപുറമറിയാത്ത ജീവിതസമസ്യകൾ പൂരണം നടത്തുവാൻ കാത്തുനിന്നു . മാനത്തെപൊയ്കയിൽ മഴവില്ലുതിരുമീ വർണ്ണങ്ങൾ നീഹാരമണിയുമ്പോൾ ഓർമ്മയിലേറിയൊരു പൂന്തെന്നലാകുവാൻ കാലങ്ങളായി ഞാൻ കൊതിച്ചിരുന്നു.

ചിന്തകൾ സ്വാതന്ത്രമാകട്ടെ – എം.തങ്കച്ചൻ ജോസഫ്

നിങ്ങളുടെ മക്കളുടെ ചിന്തകൾക്ക് വേലികെട്ടി തടഞ്ഞു നിർത്തുവാൻ നിങ്ങൾക്ക് എന്താണ് അവകാശം!!സ്വാതന്ത്രമായ ചിന്തകൾ ഒരുവന്റെ (ഒരുവളുടെ) മനുഷ്യാവകാശമാണ്. നമ്മുടെ ഭരണഘടന നൽകുന്ന ജന്മാവകാശം കൂടിയാണത്.അത് നിഷേധിക്കുവാൻ ഒരു മാതാപിതാക്കൾക്കും ധാർമികമായും അവകാശമില്ലന്ന് ഓർക്കുക. തിരിച്ചറിവില്ലാത്ത പ്രായത്തിൽ,മാതാപിതാക്കൾ, മത പുരോഹിതന്മാരുടെ കാർമ്മികത്വത്തിൽ മതത്തിന്റെയും മതവിശ്വാസത്തിന്റെയും ലേബൽ അടിച്ചുകൊടുത്താലും വ്യക്തി സ്വാതന്ത്ര്യം നേടുന്നൊരാൾക്ക് സ്വാതന്ത്ര ചിന്തകൾ കൈ  വരുന്നതോടെ ഭക്ഷണം,വസ്ത്രം,മറ്റ് വ്യക്തിഗത ആവശ്യങ്ങൾ പോലെ തന്നെ മത-വിശ്വാസ കാര്യത്തിലും തന്റേതായ കാഴ്ച്ചപ്പാടുകളും,വിശ്വാസവും പുലർത്തുവാനും അവർക്ക് അവകാശമുണ്ട്. അഥവാ മതവും വിശ്വാസവും […]

ജീവിതാസ്വാദനം മതിയെന്നു പറയാനാവുമോ – ജോസ് ക്ലെമൻ്റ്

നമ്മുടെയൊക്കെ വീടുകളുടെയും ആരാധനാലയങ്ങളുടെയും പണികളൊക്കെ ലക്ഷങ്ങളിൽ നിന്നും കോടികളുടെ കണക്കിലേക്ക് കടന്നിരിക്കുന്നു. ഇന്ന് വീടുകൾ താമസിക്കാനുള്ള ഇടങ്ങളല്ല. മറിച്ച് ആരെയൊക്കെയോ കാണിക്കാനുള്ള കോപ്ലക്സുകളാണ്. നമ്മുടെ ധാരാളിത്തത്തിൻ്റെ വാതിൽക്കൽ കിടക്കുന്ന ” ലാസർ “മാരുടെ ( ദരിദ്രരുടെ) എണ്ണം കൂടുമ്പോഴും ഈ ലോകജീവിതം ആസ്വദിക്കുന്ന നമുക്ക് എപ്പോഴെങ്കിലും “മതി” എന്നു പറയാനാവുന്നുണ്ടോ? ഓർമിക്കുക, നാം ഓരോരുത്തരും മറ്റാർക്കോ വേണ്ടി കൂടി സൃഷ്ടിക്കപ്പെട്ടവരാണെന്ന്. നമുക്കു ലഭിക്കുന്ന സുഖ സൗകര്യങ്ങൾ ഇല്ലായ്മക്കാരൻ്റെ പുകയാത്ത അടുപ്പിൽ തീ തെളിയുന്നതിനു വേണ്ടി ക്കൂടെയുള്ളതാണെന്ന അവബോധമുണ്ടാകണം. […]

ചങ്ങമ്പുഴയുടെ രമണൻ – മിനി സുരേഷ്

മലയാള കവിതയിൽ പുതിയ ഒരു വസന്തം തളിർക്കുന്നത്ഇടപ്പള്ളിയുടെയും ,ചങ്ങമ്പുഴയുടെയും കാലത്താണ്. മലയാളത്തിലെ കവിത്രയങ്ങൾക്കു ശേഷം കാല്പനികതയും,ഭാവുകത്വവും നിറഞ്ഞ ചങ്ങമ്പുഴക്കവിതകളുടെ തരംഗം അന്നത്ത തലമുറ ഹൃദയത്തിലേക്ക്ഏറ്റുവാങ്ങി. കവിതാസമാഹാരങ്ങളും.ഖണ്ഡകാവ്യങ്ങളും,നോവലുംഉൾപ്പെടെ അൻപത്തിയേഴ് കൃതികൾ പുറത്തു വന്നിട്ടുണ്ട്. 1936 ൽ പുറത്തു വന്ന ഭാവകാവ്യമാണ് രമണൻ. അടുത്ത സുഹൃത്തായ കവി ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യയിൽ മനം നൊന്ത് എഴുതിയ വിലാപകാവ്യമാണ് രമണൻ.ഈ ആംഗലേയസാഹിത്യത്തിൽ എലിജി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ കാവ്യം മധുരോധാരമായ നാടൻശീലുകളാൽ സമ്പുഷ്ടമാണ്.രമണൻറെ പ്രചാരം മലയാളകവിതയെയും അന്നു വരെയുള്ള ആസ്വാദനാഭിരുചികളെയും […]