LIMA WORLD LIBRARY

നീവരുവോളം – രേഖ സി.ജി

നിലാവിന്റെ തോണിയിൽ നീയെത്തുവോളം
നിഴൽമറയിൽ ഞാനൊളിച്ചിരുന്നു.
കിനാക്കളിലെപ്പോഴും നീമാത്രമായെന്നിൽ
സ്വരമായ്…നിറമായ്…നിറഞ്ഞുനിന്നു.
പരിഭവമോതാതെ പ്രണയനികുഞ്‌ജമായി
ആകാശത്തേരിൽ വന്നിറങ്ങി.
അകംപുറമറിയാത്ത ജീവിതസമസ്യകൾ
പൂരണം നടത്തുവാൻ കാത്തുനിന്നു .
മാനത്തെപൊയ്കയിൽ മഴവില്ലുതിരുമീ
വർണ്ണങ്ങൾ നീഹാരമണിയുമ്പോൾ
ഓർമ്മയിലേറിയൊരു പൂന്തെന്നലാകുവാൻ
കാലങ്ങളായി ഞാൻ കൊതിച്ചിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px