LIMA WORLD LIBRARY

മഴക്കെടുതി വിലയിരുത്തി പ്രധാനമന്ത്രി; എല്ലാ സഹായവും നൽകുമെന്നു അമിത് ഷാ

കേരളത്തിലെ മഴക്കെടുതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. സാഹചര്യം ചര്‍ച്ച ചെയ്തതായും എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിന് വേണ്ട എല്ലാ സഹായവും കേന്ദ്രം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി പൊലിഞ്ഞത് 20 ജീവനുകൾ അതിതീവ്രമഴ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലുമായി കവര്‍ന്നത് എട്ടുകുട്ടികള്‍ ഉള്‍പെടെ 20 ജീവനുകള്‍. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ 10 പേരും ഒഴുക്കില്‍പ്പെട്ട് രണ്ടുപേരും മരിച്ചു.  കൊക്കയാറില്‍ നാലുകുട്ടികള്‍ ഉള്‍പെടെ ആറുപേരുടെ […]

കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി . കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന രണ്ടാംവര്‍ഷ വിദൂരവിദ്യാഭ്യാസ പരീക്ഷകള്‍ മാറ്റി . ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയും മാറ്റിവെച്ചു. ഒന്നാം സെമസ്റ്റര്‍ എം.ബി.എ പരീക്ഷകള്‍ക്ക് മാറ്റമില്ല

ന്യൂനമർദത്തിന്റെ ശക്തി കുറയും; സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; ജാഗ്രത

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. അതി തീവ്ര മഴക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയോര മേഖലയിൽ ജാഗ്രതതുടരണം. ചൊവ്വാഴ്ച വരെ മഴതുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്നലെ മഴക്കെടുതി ഉണ്ടായ സ്ഥലങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഇന്ന് തുടരും. കോട്ടയം ഇടുക്കി ജില്ലകളിൽ  കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും. കരസേന ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന പൊലീസ്, റവന്യൂ അധികാരികൾ, അഗ്നിശമന സേന എന്നിവർ രംഗത്തുണ്ട്. […]