LIMA WORLD LIBRARY

ന്യൂനമർദത്തിന്റെ ശക്തി കുറയും; സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; ജാഗ്രത

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. അതി തീവ്ര മഴക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയോര മേഖലയിൽ ജാഗ്രതതുടരണം. ചൊവ്വാഴ്ച വരെ മഴതുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്നലെ മഴക്കെടുതി ഉണ്ടായ സ്ഥലങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഇന്ന് തുടരും. കോട്ടയം ഇടുക്കി ജില്ലകളിൽ  കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും. കരസേന ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന പൊലീസ്, റവന്യൂ അധികാരികൾ, അഗ്നിശമന സേന എന്നിവർ രംഗത്തുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ സെൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 112 എന്ന നമ്പറിൽ പൊലീസ് സഹായവും തേടാവുന്നതാണ്. രക്ഷാപ്രവർത്തനങ്ങൾ മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യും

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px