LIMA WORLD LIBRARY

ഹെയ്റ്റിയിൽ മിഷനറി സംഘത്തെ തട്ടിക്കൊണ്ടുപോയി; ബന്ദികളായത് കുട്ടികളടക്കം 17 പേർ

വാഷിങ്ടൻ ∙ യുഎസിൽനിന്നുള്ള ക്രിസ്ത്യൻ മിഷനറിമാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 17 പേരെ കരീബിയൻ രാജ്യമായ ഹെയ്റ്റിയിൽ അക്രമിസംഘം തട്ടിക്കൊണ്ടുപോയി. ഹെയ്റ്റിയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ എയ്ഡ് മിനി‌സ്ട്രീസ് അംഗങ്ങൾ ശനിയാഴ്ച അനാഥമന്ദിരം സന്ദർശിച്ചു ബസിൽ വിമാനത്താവളത്തിലേക്കു മടങ്ങുമ്പോഴായിരുന്നു ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം വഴിതിരിച്ചുവിട്ടത്. ബന്ദികളാക്കപ്പെട്ടവരിൽ കുട്ടികളും ഉണ്ട്. ജൂലൈയിൽ പ്രസിഡന്റ് വധിക്കപ്പെട്ടതു മുതൽ ഹെയ്റ്റിയിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ്. രണ്ടായിരത്തിലേറെപ്പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനുശേഷം തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാണ്. അക്രമിസംഘങ്ങൾ ആളുകളെ ബന്ദികളാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഭവങ്ങൾ വർധിച്ചു. […]

ബഹിരാകാശത്തെ ആദ്യ സിനിമാസംഘം തിരിച്ചെത്തി

മോസ്കോ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ സിനിമാ ചിത്രീകരണത്തിനു പോയ റഷ്യൻ നടി യൂലിയ പെരെസിൽഡ്, സംവിധായകൻ ക്ലിം ഷിപെങ്കോ എന്നിവരും ഒലേഗ് നോവിറ്റ്സ്കി എന്ന ബഹിരാകാശ നിലയത്തിലെ യാത്രികനും ഇന്നലെ തിരിച്ചെത്തി.12 ദിവസത്തെ ബഹിരാകാശവാസത്തിനു ശേഷമാണു യൂലിയയും ക്ലിമ്മും എത്തിയത്. നോവിറ്റ്സ്കി 6 മാസമായി നിലയത്തിലാണ്. മൂന്നര മണിക്കൂർ യാത്രയ്ക്കുശേഷം കസഖ്സ്ഥാനിലിറങ്ങിയ ഇവരെ വൈദ്യപരിശോധനയ്ക്കായി മാറ്റി. ‘ചാലഞ്ച്’ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണു ബഹിരാകാശത്തു നടന്നത്. ഒരു ബഹിരാകാശ യാത്രികനു രോഗം ബാധിച്ചതിനാൽ ചികിൽസിക്കാനെത്തുന്ന ഡോ.ഷെന്യ എന്ന കാർഡിയാക് […]

6676 പേര്‍ക്ക് കോവിഡ്; ടിപിആർ 9.27 %; 60 മരണം; 83,184 ചികിത്സയിൽ

സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 9.72%. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 60 മരണങ്ങളാണ് കോവിഡ്മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,925 ആയി. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

ബുധനാഴ്ച മുതൽ ശക്തമായ മഴ; കോളജുകൾ തുറക്കുന്നത് ഒക്ടോബർ 25ലേക്ക് നീട്ടി

തിരുവനന്തപുരം:ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിച്ചതിനാൽ കോളജുകള്‍ തുറക്കുന്നത് ഒക്‌ടോബര്‍ 25ലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍  സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറ‍ഞ്ഞു. വെള്ളത്തിന്റെ അളവ് നോക്കിയാണു തീരുമാനമെടുക്കുക. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. ശബബരിമല തുലാമാസ പൂജാ സമയത്തുള്ള തീർഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കും. […]

പെട്രോളിന് വിമാന ഇന്ധനത്തെക്കാൾ 30 ശതമാനം അധികവില, ലോക ചരിത്രം സൃഷ്ടിച്ച് മോഡി ഭരണം

മുംബൈ:നിരത്തിലോടുന്ന വാഹനങ്ങളിൽ നിറയ്ക്കുന്ന പെട്രോളിന് വിമാനത്തിൽ ഉപയോഗിക്കുന്ന എ.ടി.എഫ്. ഇന്ധനത്തെക്കാൾ 30 ശതമാനം അധികവില. ഡൽഹിയിൽ കിലോലിറ്ററിന് 79,020.16 രൂപയാണ് (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) എ.ടി.എഫ്. വില. അതായത് ലിറ്ററിന് 79 രൂപ മാത്രം! പെട്രോളിന് ഇവിടെ ലിറ്ററിന് 105.84 രൂപയും. 26.84 രൂപ അധികം. -33.97 ശതമാനം ഉയർന്ന തുക.   പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണ്. ഞായറാഴ്ച പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസൽ 35 പൈസയും കൂട്ടി. തുടർച്ചയായി നാലാം ദിവസമാണ് വർധന.

കണ്ണീരണിഞ്ഞ് കാവാലി; ചേതനയറ്റ് മാര്‍ട്ടിനും മക്കളും കുടുംബവും: വിടചൊല്ലി നാട്‌

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ച ഒരു കുടുംബത്തിലെ ആറു പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു . കൂട്ടിക്കൽ കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍(48), അമ്മ ക്ലാരമ്മ(65),  ഭാര്യ സിനി മാര്‍ട്ടിന്‍(45), മക്കളായ സ്‌നേഹ മാര്‍ട്ടിന്‍(14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍(10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പള്ളിയിൽ എത്തിച്ചത്. വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാൽ പള്ളിയിൽ തന്നെയാണ് പൊതു ദർശനം നടത്തിയ ശേഷം അടുത്തടുത്തുള്ള രണ്ടു കല്ലറകളിലായാണ് ആറുപേരെയും സംസ്കരിച്ചത് . ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മണ്ണിടിച്ചിലിലാണ് മാർട്ടിന്റെ […]

BETWEEN SEVENTY AND SEVENTYFIVE – K. Satchidanandan

There is a dark place between Seventy and seventy five: broad Like memory, deep like death. Those trapped there have no return. They roam about in the childhood bushes Or fall headlong into the well of decrepitude. Be warned if those between seventy and seventy five Behave like the young: for, they are young. They […]

Gulmen – Rtn. Dr. P P Radhakrishnan

                                                      Gulmen Gulmen visited the little village three or four times every year and during each visit he stayed around nearly a week and sometimes a little more. Weather […]

ഉഡായിപ്പ് ജിഹാദ് – മുതുകുളം സുനിൽ

മുരിങ്ങച്ചിറ ജംഗ്ഷനിൽ ഉള്ള സുരേഷിന്റെ ബേക്കറിയിലെ ഉൾ മുറിയിൽ ഇരുന്നു കട്ടൻ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ബാർബർ ശശി രോഷത്തോടെ കയറി വന്നത്. ” ഇവിടെ അച്ഛൻ പറഞ്ഞ ജിഹാദ് അല്ല. ഉഡായിപ്പ് ജിഹാദ് ആണ്…. ” ശശിയുടെ അരിശം എല്ലാവർക്കും മനസ്സിൽ ആയി. വിശാഖം സണ്ണി എന്ന സ്വർണകടക്കാരൻ B I S മാർക്ക് ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു എഴു പവൻ സ്വർണം കൈക്കൽ ആക്കി. മോടെ കല്യാണത്തിന് ശശി സ്വരുക്കൂട്ടിയ സ്വർണം. […]

അസ്തമയം – വിജു കടമ്മനിട്ട

നനവിൻ ഓർമ്മപീലികൾ തന്നെചെങ്ങോ പോയവളേ… നോവിൻ ശൂലമുനകൾ നിഞ്ചിൽ തന്നേച്ചെങ്ങോ പോയവളേ.. കനവിൻ തിരിനാളം ഊതിയണച്ചെങ്ങോ പോയവളേ… എൻ സ്വപ്നപുലരികൾ കാണാതെങ്ങോ പോയവളേ. . എൻ ചിത്തം കാണാതെങ്ങോ പോയവളേ.. പറയാം ഞാനൊരുവാക്ക് പതിരുകളില്ലാ വാക്ക്…. പ്രണയം നിന്നോടെന്നും പകൽ വെട്ടത്തിൻ പൊരുൾപോലെന്നും…… വിജു കടമ്മനിട്ട

“കാനന വാസാ കലിയുഗ വരദാ ” ‘ശബരിമല ‘

ഭാരതത്തിലെ മുഖ്യ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമലയും അനന്തപുരിയും തമ്മിലുള്ള ബന്ധം അനാദിയും അഭേദ്യവുമാണ്. നൈര്മല്യത്തിന്റെ കുളിരു കോരുന്ന വൃശ്ചികം — ധനു മാസങ്ങളിൽ സഹ്യന്റെ ഗിരി ശൃങ്ഗത്തിലെ സന്നിധാനത്തിൽ വൃശ്ചികം ഒന്നിന് ഭക്തലക്ഷങ്ങൾക്കു കലിയുഗവരദനും അനാദ രക്ഷകനുമായ ശ്രീ അയ്യപ്പന്റെ ദർശനം ലഭ്യമാകുന്നതോടെ ആനന്തപുരിയിലും ശ്രീ ധർമ ശാസ്താവിന്റെ സാന്നിധ്യം നിറയുന്നു. അതോടെ അനന്തപുരിയിലെ നിരത്തു കളും ദേവാലയങ്ങളും ശരണം വിളികളാൽ മുഖരിതമാകുന്നു. ഇതവസാനിക്കുന്നതു മകരം ഒന്ന് കഴിഞ്ഞു മാത്രം. ശബരി എന്ന തപസ്വിനി അവിടെ […]

ലേഖനം മക്കള്‍ ലഹരിവഴികള്‍ തേടാതിരിക്കാന്‍ – അഡ്വ. ചാര്‍ളി പോള്‍

ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചുനോക്കാത്തത്”; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ വെറുതെവിടണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങ ളില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സോമി അലി എന്ന ചലച്ചിത്ര നടി ഫെസ് ബുക്കില്‍ കുറിച്ച വരികളാണിവ. 15 വയസ്സുള്ളപ്പോള്‍ അവര്‍ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും പിന്നീട് സിനിമയുടെ ചിത്രീകരണത്തി നിടെ ഉപയോഗിച്ചിട്ടുണ്ടെന്നും അതില്‍ ഒരു കുറ്റബോധവുമില്ലെന്നും അവര്‍ എഴുതിയിരിക്കുന്നു. എത്ര ലാഘവത്തോടെയാണ് മയക്കുമരുന്ന് ഉപയോഗത്തെ ചിലര്‍ കാണുന്നത്. എന്നാല്‍ ഒരു കൗതുകത്തിനായി ലഹരി ഉപയോഗിച്ചു […]

ചൈനീസ് ബഹിരാകാശ നിലയത്തിൽ 6 മാസം തങ്ങാൻ ശാസ്ത്രജ്ഞർ

യ്ജിങ് ∙ നിർമാണത്തിലിരിക്കുന്ന തങ്ങളുടെ ബഹിരാകാശ നിലയത്തിൽ 6 മാസം തങ്ങി പണി പൂർത്തിയാക്കാൻ ചൈന ശാസ്ത്രജ്ഞരെ അയച്ചു. ശനിയാഴ്ച ഷെൻജോ ബഹിരാകാശപേടകത്തിൽ പുറപ്പെട്ട 3 ശാസ്ത്രജ്ഞരാണു ചൈനീസ് നിലയത്തിലെ മുഖ്യഘടകമായ ടിയാനെയിൽ പ്രവേശിച്ചത്. ചായ് ചുഗാങ് (55), വാങ് യാപിങ് (41), യീ ഗ്വാങ്ഫു (41) എന്നിവരുടേതു ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മനുഷ്യദൗത്യമാണ്. ചൈനീസ് ബഹിരാകാശനിലയം സന്ദർശിക്കുന്ന ആദ്യ വനിത കൂടിയാണു വാങ് യാപിങ്. നിർമാണം പൂർത്തിയാകുന്നതോടെ ഒരു രാജ്യത്തിനു സ്വന്തമായുള്ള […]

ബ്രിട്ടിഷ് എംപിയുടെ കൊലപാതകം ഭീകരാക്രമണം

ലണ്ടൻ ∙ ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ എംപി ഡേവിഡ് അമെസിനെ (69) കുത്തിക്കൊന്ന സംഭവം ഭീകരാക്രമണമാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മതതീവ്രവാദ ബന്ധമുണ്ടെന്നു പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതായി മെട്രോപ്പൊലിറ്റൻ പൊലീസ് അറിയിച്ചു. അറസ്റ്റിലായ യുവാവ് (25) സൊമാലി വംശജനായ ബ്രിട്ടിഷ് പൗരനാണ്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുറ്റകൃത്യം ഇയാൾ തനിച്ചു ചെയ്തതാണെന്ന നിഗമനത്തിലാണു പൊലീസ് അന്വേഷണം തുടരുന്നത്. എന്നാൽ ഇതിലേക്കു നയിച്ച സാഹചര്യങ്ങൾ തീവ്രവാദസാധ്യതകളിലേക്കാണു വിരൽചൂണ്ടുന്നത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടിടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തി. […]

COVID 19| സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കോവിഡ്; 74 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 (Covid-19)  സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ (Today’s Covid Updates) സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ […]