LIMA WORLD LIBRARY

മലയാളിയുടെ തലച്ചോർ രാഷ്ട്രീയത്തിന് തൊട്ടു നക്കാനുള്ള അച്ചാറായി മാറിയിട്ട് നാളുകളേറെയായി – ഉല്ലാസ് ശ്രീധർ

മലയാളിയുടെ തലച്ചോർ രാഷ്ട്രീയത്തിന് തൊട്ടു നക്കാനുള്ള അച്ചാറായി മാറിയിട്ട് നാളുകളേറെയായി… ജീവശ്വാസത്തിലും കുടിവെള്ളത്തിലും വരെ രാഷ്ട്രീയം കലർന്നു കഴിഞ്ഞു… പ്രകൃതി ദുരന്തങ്ങളെ പോലും ശാസ്ത്രീയമായി വിശകലനം ചെയ്യാനോ വിമർശിക്കാനോ കഴിയാത്ത തരത്തിൽ രാഷ്ട്രീയം കലങ്ങി… കടലിലെ ന്യൂനമർദ്ദവും കൂട്ടിക്കലിലെ മരം വെട്ടലും തമ്മിലെന്ത് ബന്ധമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ ശാസ്ത്രജ്ഞൻമാരുടെ മറുപടികൾ വന്നു തുടങ്ങി… കാടും കടലും ചേരുന്നതാണ് ഭൂമിയെന്നും കാടിന്റെ ആവാസവ്യവസ്ഥ തകർന്നാൽ കടലിനേയും ബാധിക്കുമെന്നും ചിന്തിക്കേണ്ടിടത്ത് കാടും കടലും ഭൂമിയും മൂന്നാണെന്ന് ചിന്തിക്കുന്ന പരിസ്ഥിതി രാഷ്ട്രീയമാണ് […]

സന്ധ്യ മയങ്ങുമ്പോൾ – സൂസൻ പാലാത്ര

സന്ധ്യ മയങ്ങുന്ന നേരമെന്നമ്മത- ന്നാനനമോർമ്മയി- ലെന്നുമെത്തും ബാല്യകൗമാരങ്ങ – ളമ്മതൻ നിർമ്മല സ്നേഹമാധുര്യം നുകർന്നിരുന്നു. അന്തിക്കതിരോ- നൊളിക്കുന്ന നേരത്തു ചൊല്ലിടുമെന്നെ വിളിച്ചു നിത്യം കോഴി തൻ കൂടട – ച്ചീടണമാടിനെ കൂട്ടിൽ കയറ്റീട്ടു വന്നിടേണം എത്തും പരിശുദ്ധാ- ത്മാവും ദുരാത്മാവും ലക്ഷ്മി മൂശേട്ടയു- മന്തിനേരം സർവ്വേശ്വരനെ മനസ്സിൽ നിറച്ചു നീ ചെന്നു ദീപങ്ങൾ തെളിച്ചിടേണം അർക്കൻമറഞ്ഞിരു- ളെത്തുന്ന നേരത്തു പ്രാർത്ഥിക്കുമമ്മയോ – ടൊപ്പമെന്നും അമ്മതൻ വാക്കുകൾ കേട്ടു നടന്നൊരാ ബാല്യകൗമാരങ്ങ – ളോർത്തിടുമ്പോൾ തേങ്ങിടുന്നെന്മന – മാമുഖം […]

മിന്നാമിനുങ്ങുകളുടെ സന്ധ്യ – സിന്ദുമോൾ തോമസ്

മഴ പൊടിഞ്ഞു പൊടിഞ്ഞു വീഴുന്ന ഒരു സന്ധ്യ.. ഒരേകുടനിഴൽ പറ്റി നാമിരുവരും നനഞ്ഞ പുൽത്തലപ്പുകൾക്കു മീതേ ചിറകുകളില്ലാതെ പറന്നു മഴ പെയ്തുതോർന്നു മരം പെയ്തു തീർന്നു നമ്മൾ പറന്നുപോയ വഴികളിലൊക്കെയും മിന്നാമിനുങ്ങുകൾ പൂത്തു…

ഒരു ഗാനത്തോട് ദേവരാജൻ മാസ്റ്റർ ചെയ്ത ക്രൂരത! – ബീയാർ പ്രസാദ്

കവിതയും ഗാനവും രണ്ടാണ്. കവിക്ക് സമൂഹത്തോടുള്ള ആദർശനിഷ്ഠമായ പ്രതിബദ്ധതയും വൈകാരികമായ സമീപനവും ആവിഷ്കരിക്കുന്നതാണ് കവിത. അതു വ്യക്തിനിഷ്ഠമായ വീക്ഷണമായിരിക്കും. ഒപ്പം കലാത്മകമായിരിക്കുകയും വേണം. ഗാനങ്ങൾ അങ്ങനെയല്ല. കഥയിലെ കഥാപാത്രങ്ങളുടെ വൈകാരികമായ അവസ്ഥകളെ ചിത്രീകരിക്കുന്നതാണ് അവ. കവി ആ കഥാപാത്രമായി മാറി അയാളുടെ മനസ്സിലൂടെ കടന്നു പോകണം. എന്നാൽ അപൂർവം ചില സന്ദർഭങ്ങളിൽ കവിതകൾ ഗാനങ്ങളായി സിനിമയിലും നാടകത്തിലുമൊക്കെ വരാറുണ്ട്.  ചിലപ്പോൾ വരുകളിൽ ചില മാറ്റങ്ങൾ വരുത്തിയാകും ഉപയോഗിക്കുക. നിരവധി കവിതകൾ സിനിമയിൽ ഗാനങ്ങളായി മാറിയിട്ടുണ്ട്. അവ കൂടുതൽ […]