മലയാളിയുടെ തലച്ചോർ രാഷ്ട്രീയത്തിന് തൊട്ടു നക്കാനുള്ള അച്ചാറായി മാറിയിട്ട് നാളുകളേറെയായി…
ജീവശ്വാസത്തിലും കുടിവെള്ളത്തിലും വരെ രാഷ്ട്രീയം കലർന്നു കഴിഞ്ഞു…
പ്രകൃതി ദുരന്തങ്ങളെ പോലും ശാസ്ത്രീയമായി വിശകലനം ചെയ്യാനോ വിമർശിക്കാനോ കഴിയാത്ത തരത്തിൽ രാഷ്ട്രീയം കലങ്ങി…
കടലിലെ ന്യൂനമർദ്ദവും കൂട്ടിക്കലിലെ മരം വെട്ടലും തമ്മിലെന്ത് ബന്ധമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ ശാസ്ത്രജ്ഞൻമാരുടെ മറുപടികൾ വന്നു തുടങ്ങി…
കാടും കടലും ചേരുന്നതാണ് ഭൂമിയെന്നും കാടിന്റെ ആവാസവ്യവസ്ഥ തകർന്നാൽ കടലിനേയും ബാധിക്കുമെന്നും ചിന്തിക്കേണ്ടിടത്ത്
കാടും കടലും ഭൂമിയും മൂന്നാണെന്ന് ചിന്തിക്കുന്ന
പരിസ്ഥിതി രാഷ്ട്രീയമാണ് മലയാളിയുടെ മനസിൽ വളർന്നു കൊണ്ടിരിക്കുന്നത്…
എന്തായാലും,
മഴ മാറി…
വെയിൽ തെളിഞ്ഞു…
അടുത്ത ഉരുൾ പൊട്ടലുണ്ടാകുന്നതു വരെ ഇനി നമുക്ക് രാഷ്ട്രീയവും വികസനവും സംസാരിക്കാം…
വീടും കൂടും കൂട്ടും പോയവർ മാത്രം മാറിയിരുന്ന് കരയട്ടെ…
പ്രബുദ്ധരുടെ തലച്ചോറിനോടൊപ്പം മനസാക്ഷിയും ഉപ്പിലിട്ട അച്ചാറാക്കി രാഷ്ട്രീയത്തിന് തൊട്ടു നക്കാൻ കൊടുക്കാം…………………………………
____ഉല്ലാസ് ശ്രീധർ.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
About The Author
No related posts.