ക്രോധം ഒരു പുനർ ചിന്തനം – A.S.Indira

കാരണങ്ങൾ ——————— * ഒരാളുടെ അഭിപ്രായങ്ങളോട് അപരൻ യോജിക്കാതിരിക്കുകയും അയാളെ വിമർശിക്കുകയും ചെയ്യുക . * സ്വന്തം പ്രതീക്ഷകൾക്കനുസ രിച്ചു മറ്റുള്ളവർ പെരുമാറാതിരിക്കുക . * നേരിട്ടോ അല്ലാതെയോ ഒരാളെക്കുറിച്ചു അപഖ്യാതി പറയുകയോ അയാളെ താഴ്ത്തിക്കെട്ടുന്ന രീതിയിൽ സംസാരിക്കുകയോ ചെയ്യുക . * പണം സംബന്ധമായോ മറ്റേതെങ്കിലും രീതിയിലോ വഞ്ചിക്കപ്പെടുക . *വാക്ക് പാലിക്കാതിരിക്കുക . ലക്ഷണങ്ങൾ ————————- ശ്വാസോഛ്വാസത്തിന്റെ വേഗത കൂടും . ഹൃദയമിടിപ്പ് വർദ്ധിക്കും . രക്തസമ്മർദ്ദം കൂടും . ദഹനക്രിയ മന്ദീഭവിക്കുന്നു . […]
അപ്പൂപ്പന്🌷 – ബിന്ദു. കെ.എം മലപ്പുറം

ഉപ്പു പോലലിയുന്നു ഞാനെന്റെ മുത്തച്ഛന്റെ ആത്മാവിലെ നിത്യ ശാന്തിതൻ സ്നേഹ മണ്ഡപത്തിന്നരികെ കൊച്ചു പൂവാ മെൻ ഹൃത്തു ഞാനവിടുത്തെ തൃപ്പദങ്ങളിലർപ്പിക്കട്ടെ സ്നേഹാദരം ! നമ്മളെക്കാത്തുകൊൾവാൻ കയ്യിലൊരു ദണ്ഡുമായ് ഉണ്ണാ വ്രതങ്ങൾ നമുക്കു നേർസാക്ഷിയായ് ശാന്തമായൊഴുകുന്ന പുഴയായിരുന്നല്ലോ ശാന്തിതൻ വിളനിലമായീടും മാഹാത്മാവിൽ ഏറിടുന്നൊരു ത്യാഗത്തിൽ കിളിർത്തൊരു താരിളം തെന്നലല്ലോ മാമക ഭാരതവും സബർമതി തന്നിലെ മന്ത്രധ്വനികളിൽ നൻമതൻ പ്രതീകമാം ഗാന്ധിയപ്പൂപ്പൻ തൻ സംഗീതമല്ലോ നിരന്തരം മൂളുന്ന ചർക്ക തൻ വിന്യാസം ജീവിത മാർഗ്ഗത്തിൽ തൻ ഗുരുക്കൾക്ക് ദൈവമാഹാത്മ്യം നൽകിയൊരപ്പൂപ്പൻ […]
പ്രിയ കവി എ .അയ്യപ്പൻ . (27/10/1949–ജനനം 21/10/2010—മരണം )

“ആൾക്കൂട്ടത്തിൽ കാണാനാവാത്ത ആരും പോകാത്ത വഴിയിലൂടെ മാത്രം സഞ്ചരിച്ച എ .അയ്യപ്പൻ മലയാളത്തിലെ പ്രമുഖ കവിയായിരുന്നു . തിരുവനന്തപുരം ജില്ലയിൽ നേമത്ത് ജനിച്ചു . വിദ്യാഭ്യാസത്തിനു ശേഷം അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി കറുപ്പ് , മാളമില്ലാത്ത പാമ്പ് , ബുദ്ധനും ആട്ടിൻകുട്ടിയും , ബലിക്കുറിപ്പുകൾ , വെയിൽ തിന്നുന്ന പക്ഷി , ഗ്രീഷ്മവും കണ്ണീരും , ചിറകുകൾ കൊണ്ടൊരു കൂട് , കൽക്കരിയുടെ നിറമുള്ളവൻ , പ്രവാസിയുടെ ഗീതം , ജയിൽ മുറ്റത്തെ പൂക്കൾ , […]
ഫ്രാന്‍സില്‍ ഇന്ധന വില കുത്തനെ ഉയര്‍ന്നു, ജനരോഷം; ജനങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഒരു ലിറ്റര്‍ പെട്രോളിന് ഫ്രാന്‍സില്‍ 1.62 യൂറോയാണ് വില. ഇന്ത്യന്‍ രൂപയില്‍ 141 രൂപ വരും. ഡീസലിന് ലിറ്ററിന് 136 രൂപയ്ക്ക് അടുത്തുവരും ഫ്രാന്‍സിലെ വില. Web Team Paris, First Published Oct 24, 2021, 7:54 AM IST പാരീസ്: ഇന്ധനവില രൂക്ഷമായി ഉയര്‍ന്നതോടെ ഫ്രാന്‍സില്‍ വ്യാപക പ്രതിഷേധം. ഇതിനെ തുടര്‍ന്ന് മാസ വരുമാനം കുറഞ്ഞ ജനങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. 2000 യൂറോയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 100 യൂറോ സഹായമാണ് ഫ്രഞ്ച് സര്‍ക്കാര്‍ […]
യുകെയില്‍ ജീവിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം സ്വിന്‍ഡണ്‍

യുകെയില്‍ താമസ സ്ഥലം അന്വേഷിക്കുന്നവര്‍ വാടകയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ജീവിതത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയാണ്. ജീവിതത്തിനും സുരക്ഷയുടെ അടിസ്ഥാനത്തിലും മുന്നിട്ടു നില്‍ക്കുന്ന പ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. ഫീനിക്‌സ് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ശേഖരിച്ച ഈ വിവരം സേഫ്റ്റി ആന്‍ഡ് വെല്‍ ബിയിംഗ് ഇന്‍ഡക്‌സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രാദേശിക കുറ്റകൃത്യങ്ങളുടെ നിരക്ക്, മരണ നിരക്ക്, മാനസിക ആരോഗ്യ നിരക്ക്, രോഗങ്ങളുടെ അസാന്നിദ്ധ്യത്തിന്റെ നിരക്ക് അതുപോലെ ജോലി സ്ഥലത്തുനിന്നുണ്ടാകാനിടയുള്ള പരിക്കുകളുടെ നിരക്ക് എന്നീ അഞ്ച് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കിയിരിക്കുന്നത്. […]
സംസ്ഥാനത്ത് 8538 പേര്‍ക്കുകൂടി കോവിഡ്; ടി.പി.ആര്‍ 10.79%

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ […]
നാളെ മുതൽ സംസ്ഥാനത്തെ കോളജുകൾ പൂർണമായി തുറക്കും

നാളെ മുതൽ സംസ്ഥാനത്തെ കോളജുകൾ പൂർണമായി തുറക്കും. ഒന്ന്, രണ്ട് വർഷ ഡിഗ്രി ക്ളാസുകൾ, പി.ജി ഒന്നാം വർഷ ക്ളാസ് എന്നിവയാണ് തുടങ്ങുക. 18 ന് ആരംഭിക്കേണ്ടിയിരുന്ന ക്ളാസുകൾ മഴക്കെടുതിയെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു. ഡിഗ്രി, പി.ജി അവസാനവർഷ ക്ളാസുകൾ നേരത്തെ ആരംഭിച്ചിരുന്നു
ഇന്ധന നിരക്കില്‍ കുതിപ്പ് തുടരുന്നു; പെട്രോൾ വില 110 രൂപയിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. ഡീസലിന് ഇന്ന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 40 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 110 രൂപയിലേക്ക് അടുക്കുകയാണ്. നഗരത്തില്‍ പെട്രോള്‍ ഒരു ലിറ്ററിന് 109 രൂപ 86 പൈസയാണ് ഇന്നത്തെ വില. ഡീസല്‍ ഒരു ലിറ്ററിന് 103 രൂപ 52 പൈസയുമായി വര്‍ധിച്ചു. തലസ്ഥാന ജില്ലയില്‍ തന്നെ […]
ലോകകപ്പിൽ ഇന്ന് ‘എൽ ക്ലാസിക്കോ’; ഇന്ത്യയെ തോൽപ്പിക്കനാകാതെ പാക്കിസ്ഥാൻ

ഇന്ത്യ–പാക്കിസ്ഥാന്‍ ഹൈ വോള്‍ട്ടേജ് ത്രില്ലര്‍ ഇന്ന് രാത്രി ഏഴരയ്ക്ക്. ട്വന്റി–20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ ആദ്യമല്‍സരമാണിത്. വിരാട് കോലിയുടെ കീഴില്‍ ആദ്യമായും അവസാനമായും ടീം ഇന്ത്യ ഇറങ്ങുന്ന ട്വന്റി–20 ലോകകപ്പാണ് ഇത്. പാക്കിസ്ഥാനെതിരെ രണ്ട് വട്ടം മാന്‍ ഓഫ് ദ് മാച്ചായ വിരാട് കോലി തന്നെയാണ് ഇന്ത്യയുടെ കീ പ്ലേയര്‍. കോലിയെ ട്വന്റി–20 ലോകകപ്പില്‍ ഒരിക്കല്‍ പോലും പുറത്താക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. രോഹിത് ശര്‍മയും രാഹുലുമാകും ഓപ്പണര്‍മാര്‍. ജസ്പ്രീത് ബുംറയാണ് ബോളിങ് യൂണിറ്റിനെ നയിക്കുക. ക്യാപ്റ്റന്‍ […]



