കാരണങ്ങൾ
———————
* ഒരാളുടെ അഭിപ്രായങ്ങളോട് അപരൻ യോജിക്കാതിരിക്കുകയും അയാളെ വിമർശിക്കുകയും ചെയ്യുക .
* സ്വന്തം പ്രതീക്ഷകൾക്കനുസ രിച്ചു മറ്റുള്ളവർ പെരുമാറാതിരിക്കുക .
* നേരിട്ടോ അല്ലാതെയോ ഒരാളെക്കുറിച്ചു അപഖ്യാതി പറയുകയോ അയാളെ താഴ്ത്തിക്കെട്ടുന്ന രീതിയിൽ സംസാരിക്കുകയോ ചെയ്യുക .
* പണം സംബന്ധമായോ മറ്റേതെങ്കിലും രീതിയിലോ വഞ്ചിക്കപ്പെടുക .
*വാക്ക് പാലിക്കാതിരിക്കുക .
ലക്ഷണങ്ങൾ
————————-
ശ്വാസോഛ്വാസത്തിന്റെ വേഗത കൂടും .
ഹൃദയമിടിപ്പ് വർദ്ധിക്കും .
രക്തസമ്മർദ്ദം കൂടും .
ദഹനക്രിയ മന്ദീഭവിക്കുന്നു .
അമിതമായി വിയർക്കുന്നു .
ഉമിനീർ വറ്റുന്നു .
ക്രോധം ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ .
————————-
* സമനിലയ്ക്ക് കോട്ടം വരുമെന്ന് തോന്നിയാലുടൻ
മറ്റൊരാൾക്ക് യോജിക്കാത്ത കാര്യത്തെകുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ സംസാരം നിർത്തുകയോ മറ്റേതെങ്കിലും വിഷയത്തിലേക്ക് കടക്കുകയോ ചെയ്യുക .
* ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുകയും ഒന്നു മുതൽ 100 വരെ മനസ്സിൽ എണ്ണിക്കൊണ്ടിരിക്കുകയും ചെയ്യുക .
* നിങ്ങൾക്കിഷ്ടപ്പെട്ട ഒരു ഗാനത്തിന്റെ വരികൾ മനസ്സിൽ ഉരുവിടുക .മുഖ്യമായിട്ടുള്ള കാര്യം നിങ്ങൾ ക്രുദ്ധനായിക്കൊണ്ടിരിക്കുന്നുവെന്നുള്ള കാര്യം സ്വയം മനസ്സിലാക്കുക എന്നുള്ളതാണ് .
* നിങ്ങളെ ആരെങ്കിലും വിമർശിക്കുകയോ ഭർത്സിക്കുകയോ ചെയ്താൽ സ്വയം ന്യായീകരിക്കാൻ ശ്രമിക്കാതിരിക്കുക .
ഉഗ്രമായ കോപത്തിനടിമപ്പെട്ടിരിക്കുന്ന ഒരു വ്യക്തി അയാളുടെ ഭാഗം ന്യായീകരിക്കുവാനേ നോക്കുകയുള്ളൂ .അയാളോട് കാര്യങ്ങൾ വിശദീകരിക്കാൻ നിന്നാൽ സംഗതികൾ കൂടുതൽ വഷളാകുവാനേ അത് ഉപകരിക്കൂ .
* നിങ്ങളുടെ കുറ്റം കൊണ്ടാണ് മറ്റൊരാൾ കോപിഷ്‌ഠനാകുന്നതെങ്കിൽ നിങ്ങളുടെ കുറ്റം സ്വയം സമ്മതിക്കുകയും അതിൽ ഖേദിക്കുകയും ചെയ്യുകയാണ് വേണ്ടത് .
മനുഷ്യനെ പിശാചാക്കുന്ന കോപം .
ക്രോധത്തിൽ നിന്ന് അവിവേകമുണ്ടാകുന്നു .അതിൽ നിന്ന് ഓർമ്മയില്ലായ്മയും ,
ഓർമ്മയില്ലായ്മ ഒരുവനെ ബുദ്ധിനാശത്തിലേക്ക് നയിക്കുന്നു .ബുദ്ധിനാശം കൊണ്ട് അവൻ മൃതപ്രായനാകുന്നു .
” വദനം യഥാർത്ഥത്തിൽ മാനവന്റെ ഹൃദയത്തിൻ കണ്ണാടിയാണെന്ന് ചങ്ങമ്പുഴ പാടിയിട്ടുള്ളത് .
ആ വദനത്തെ അങ്ങേയറ്റം വികൃതമാക്കുന്ന ഒരു നശീകരണ വികാരമാണ് ക്രോധം .
ഏതൊരാൾക്കും കോപമുണ്ടാവുക സ്വാഭാവികമാണ് .
ചിലർ ക്ഷിപ്രകോപികളായിരിക്കും .മറ്റു ചിലർ പെട്ടെന്ന് ദേഷ്യത്തിനടിമപ്പെടുന്നവരായിരിക്കുകയില്ല ,ഇത്തരക്കാർ ക്രുദ്ധരായാൽ കൊലപാതകത്തിന് വരെ മുതിർന്നേക്കാം .
അടക്കി വയ്ക്കുന്ന രോഷവികാരങ്ങളാണ് ഒട്ടേറെ വാഹനാപകടങ്ങൾക്കും പിന്നിലുള്ളതെന്ന് തെളിയിക്കപ്പെട്ട കാര്യമാണ് .
വികാരങ്ങളെ അടക്കി നിർത്തുന്നതും അപകടകരമാണ് .അവയ്ക്ക് ഒരു ബഹിർഗമനമുണ്ടായില്ലെങ്കിൽ ഗൗരവതരമായ പല ഭവിഷ്യത്തുകൾക്കും ഇടയാക്കും .
ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ ഒട്ടേറെ കാര്യങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട് .
അതു പോലെ തന്നെ ക്രോധത്തിന്റെ കാര്യത്തിലും വിഭിന്നമല്ല .
ജനിച്ചു വളർന്ന അന്തരീക്ഷം .
ബാല്യകാലത്തെ പരിചരണങ്ങൾ ,അവരുടെ സ്വഭാവം ,
മക്കളെക്കുറിച്ച് അവരുടെ മുമ്പിൽ വെച്ച് തന്നെ പൊങ്ങച്ചം പറയുന്ന മാതാപിതാക്കൾ ,
അഞ്ചോ ..ആറോ വയസ്സുള്ള കുട്ടിയെക്കുറിച്ച് സുഹൃത്തുക്കളോട് ….
“മോൻ ഭയങ്കര കുസൃതിക്കാരനാണ് .കൈയ്യിൽ കിട്ടുന്നതെന്തും വലിച്ചെറിയും ”
” വഴക്ക് പറയുകയോ മറ്റോ ചെയ്താൽ അവൻ പെട്ടെന്നാണ് ചൂടാകുന്നത് ”
അവനെന്തൊരു ദേഷ്യക്കാരനാണെന്നോ ?”
ഇത് കേൾക്കുന്ന കുട്ടി ” താൻ ദേഷ്യക്കാരനാണ് എന്നുള്ളത് ഒരു ക്രെഡിറ്റായിട്ടാണ് എടുക്കുന്നത് .അവൻ തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യപ്പെട്ടു തുടങ്ങും .
ഫലമോ ജീവിതത്തിൽ പരാജയമടയേണ്ടി വരുന്നു .
രാവിലെ ഉണർന്നാലുടൻ മനസ്സിൽ കാണുകയും ഉരുവിടുകയും ചെയ്യാം ….
“എനിക്ക് വളരെ ശാന്തമായ ഒരു മനസ്സാണ് ഉള്ളത് .
ഒരാളോടും എനിക്ക് ഒരു വിദ്വേഷവുമില്ല.
ഇന്നത്തെ ദിവസം എല്ലാവരോടും ഞാൻ സൗഹാർദ്ദപൂർവ്വമേ ഇടപെടുകയുള്ളൂ ”
ലക്ഷ്മണോപദേശത്തിലെ വരികൾ ..
” മുക്തിക്കു വിഘനം വരുത്തുവാനെത്രയും
ശക്തിയുള്ളോന്ന ത്തിൻ ക്രോധമറികെടോ
മാതൃ പിതൃ ഭാതൃ മിത്ര സഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ
ക്രോധം മൂലം മനസ് താപമുണ്ടായ് വരും
ക്രോധം മൂലം തൃണാം സംസാര ബന്ധനം
ക്രോധമല്ലോ നിജ ധർമ്മ ക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം “












