LIMA WORLD LIBRARY

അപ്പൂപ്പന്🌷 – ബിന്ദു. കെ.എം മലപ്പുറം

ഉപ്പു പോലലിയുന്നു ഞാനെന്റെ മുത്തച്ഛന്റെ ആത്മാവിലെ നിത്യ ശാന്തിതൻ സ്നേഹ മണ്ഡപത്തിന്നരികെ
കൊച്ചു പൂവാ മെൻ ഹൃത്തു ഞാനവിടുത്തെ തൃപ്പദങ്ങളിലർപ്പിക്കട്ടെ സ്നേഹാദരം !
നമ്മളെക്കാത്തുകൊൾവാൻ കയ്യിലൊരു ദണ്ഡുമായ് ഉണ്ണാ വ്രതങ്ങൾ നമുക്കു നേർസാക്ഷിയായ്
ശാന്തമായൊഴുകുന്ന പുഴയായിരുന്നല്ലോ
ശാന്തിതൻ വിളനിലമായീടും മാഹാത്മാവിൽ
ഏറിടുന്നൊരു ത്യാഗത്തിൽ കിളിർത്തൊരു താരിളം തെന്നലല്ലോ മാമക ഭാരതവും
സബർമതി തന്നിലെ
മന്ത്രധ്വനികളിൽ
നൻമതൻ പ്രതീകമാം
ഗാന്ധിയപ്പൂപ്പൻ തൻ
സംഗീതമല്ലോ നിരന്തരം
മൂളുന്ന ചർക്ക തൻ വിന്യാസം
ജീവിത മാർഗ്ഗത്തിൽ
തൻ ഗുരുക്കൾക്ക് ദൈവമാഹാത്മ്യം നൽകിയൊരപ്പൂപ്പൻ കാല ചക്രത്തിൽ ചലനത്താൽ
ധന്യമാക്കിടുന്നു നിരന്തരം
അന്ധകാരാവൃതമാം മർത്ത്യ ഹൃത്തിനെ
പൊൻ വെളിച്ചത്താൽ നയിക്കുമെന്നുമെന്നും ജാതി മത ചിന്തയെത്തന്നിൽ നിന്നകറ്റി പാരസ്പര്യത്തോടെ യീ മനുജന്
നേർവഴി കാട്ടിത്തന്ന ഗുരുവിന് പ്രണാമങ്ങൾ🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

ഗാന്ധി സ്മരണ ഒക്ടോബർ 2
2021
ബിന്ദു. കെ.എം
മലപ്പുറം💦💦💦

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px