തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. ഡീസലിന് ഇന്ന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 40 പൈസയുമാണ് വര്‍ധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 110 രൂപയിലേക്ക് അടുക്കുകയാണ്. നഗരത്തില്‍ പെട്രോള്‍ ഒരു ലിറ്ററിന് 109 രൂപ 86 പൈസയാണ് ഇന്നത്തെ വില. ഡീസല്‍ ഒരു ലിറ്ററിന് 103 രൂപ 52 പൈസയുമായി വര്‍ധിച്ചു. തലസ്ഥാന ജില്ലയില്‍ തന്നെ ഇന്ധന നിരക്ക് ഏറ്റവും കൂടുതല്‍.
കൊച്ചിയില്‍ ഡീസല്‍ വില 101 കടന്നു. 101 രൂപ 69 പൈസയാണ് ഒരു ലിറ്ററിന്. പെട്രോളിന് 107 രുപ 90 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോള്‍ വില 108 രൂപ 04 പൈസയായി ഉയര്‍ന്നു. ഡീസലിന് 101 രൂപ 83 പൈസയാണ് ഒരു ലിറ്ററിന്.













