ഹബിൾ വീണ്ടും മിഴിതുറന്നു! ബഹിരാകാശ രഹസ്യങ്ങൾ ഭൂമിയിലെത്തിക്കാൻ സജ്ജമായി

കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി ബഹിരാകാശത്തെ നിരവധി രഹസ്യങ്ങളും വിചിത്ര കാഴ്ചകളും ഭൂമിയിലെത്തിച്ച ഹബിൾ ദൂരദർശിനി വീണ്ടും പ്രവർത്തിച്ചു തുടങ്ങി. കുറച്ച് ആഴ്ചകളായി ഹബിൾ ദൂരദർശിനി നിശ്ചലമായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഹബിൾ നിശ്ചലമായത്. എന്നാൽ, ഈ പ്രശ്നങ്ങൾ പരിഹരിച്ചെന്നും ഹബിളിലെ ക്യാമറ തുടർന്നും ബഹിരാകാശ രഹസ്യങ്ങൾ പകർത്തി ഭൂമിയിലെത്തിക്കൽ തുടരുമെന്നും നാസ ഗവേഷകർ അറിയിച്ചു. ദൂരദർശിനിയിലെ അഡ്വാൻസ്ഡ് ക്യാമറ ഹബിൾ ടീം വിജയകരമായി വീണ്ടെടുക്കുകയായിരുന്നു. ഹബിൾ ക്യാമറ വീണ്ടും ശാസ്ത്ര നിരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 23 നാണ്, […]
Valli | Web Series | Single Watch | Popcorn Stories | Popcorn Network
Govt. High School Vattaparambhu STD10 C | Latest Malayalam Movie | Anki Bros
Shubarathri | Comedy | Sub Originals
‘ബാസ്കർവിൽസ് വേട്ടനായ’: കയ്യെഴുത്തുപ്രതിയുടെ ഒരു പേജിന് 3.13 കോടി രൂപ

ഡാലസ് (യുഎസ്) ∙ കൂറ്റൻ കാൽപാടുകൾ മാത്രം ബാക്കിയാക്കി ഇരുട്ടിലേക്ക് മറയുന്ന ബാസ്കർവിൽസ് വേട്ടനായയുടെ ഭയമുണർത്തുന്ന കഥ ഇന്നും ജീവിക്കുന്നു. ആർതർ കോനൻ ഡോയ്‌ലിന്റെ വിഖ്യാത ഡിറ്റക്ടീവ് നോവൽ ‘ദ് ഹൗണ്ട് ഓഫ് ദ് ബാസ്കർവിൽസ്’ കയ്യെഴുത്തുപ്രതിയുടെ ഒരു പേജ് ലേലത്തിൽ വിറ്റത് 4,23,000 ഡോളറിന് (3.13 കോടി രൂപ). ചതുപ്പിൽ നടന്ന കൊലപാതകത്തിനു പിന്നിലാരെന്ന് കുറ്റാന്വേഷകൻ ഷെർലക് ഹോംസും സന്തതസഹചാരി ഡോ. വാട്സനും ചർച്ച ചെയ്യുന്ന ഭാഗമാണ് പേജിലുള്ളത്. 13–ാം അധ്യായമായ ‘വല വിരിക്കുമ്പോൾ’ തുടങ്ങുന്നത് […]
കാനഡയിൽ ലോകത്തെ ആദ്യ ‘കാലാവസ്ഥാ വ്യതിയാന രോഗി’

ഒട്ടാവ: കാനഡയിൽ കാലാവസ്ഥാ വ്യതിയാന രോഗത്തിന് ചികിത്സ തേടി 70-കാരി. ലോകത്ത് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ആദ്യത്തെ കേസാണിത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീടാണ് രോഗകാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ഡോക്ടർ വിധിയെഴുതിയത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുണ്ടായ കാട്ടുതീ കാരണമാണ് ഇവരുടെ ശ്വാസതടസ്സം വർധിച്ചതെന്നാണ് വിലയിരുത്തൽ. ശരീരത്തിലെ ജലാംശം നിലനിർത്താൻ പ്രയാസം നേരിടുന്നതുൾപ്പെടെ മറ്റ് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളും ഇവർ നേരിടുന്നുണ്ട്. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് ഇപ്പോൾ രോഗിക്ക് നൽകുന്നതെന്ന് ചികിത്സിക്കുന്ന ഡോക്ടർ കൈൽ മെറിറ്റ് പറഞ്ഞു. കാലാവസ്ഥാ […]
മലാല യൂസഫ്‌സായ് വിവാഹിതയായി

ലണ്ടന്‍: പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളില്‍ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്‍. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവില്‍ താമസിച്ചുവരുന്നത്. ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസ്സറും തീരുമാനിച്ചു’ മലാല വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ […]
വാട്സ്ആപ്പ് ന്യൂ ഫീച്ചർ, ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പ്, അഡ്മിന്‍റെ കൂടുതല്‍ പവര്‍, വാട്ട്സ്‌ആപ്പ് വന്‍ മാറ്റം ഇങ്ങനെ

വാട്ട്സ്‌ആപ്പ് പുതിയ കമ്യൂണിറ്റി ഫീച്ചര്‍ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വാട്ട്സ്‌ആപ്പ് (Whatsapp) പുറത്തിറക്കുന്ന പ്രത്യേകതകള്‍ മുന്‍പേ പുറത്തുവിടുന്ന വാട്ട്സ്‌ആപ്പ് ബീറ്റ ഇന്‍ഫോ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ. ഈ ഫീച്ചറിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് വാട്ട്സ്‌ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം ഒരു ഗ്രൂപ്പിന്‍റെ കീഴില്‍ അതിന്‍റെ അഡ്മിന് കമ്യൂണിറ്റി തുടങ്ങാം. കമ്യൂണിറ്റികളുടെ ലോഗോ ചതുരത്തില്‍ ആയിരിക്കും എന്നതാണ് പ്രത്യേകത. അതായത് ഗ്രൂപ്പില്‍ ഒരു ചര്‍ച്ച നടക്കുന്നു. അതില്‍ ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലെ ചിലരോട് ആലോചിച്ച് തീരുമാനം എടുക്കണം […]
മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ നാവികസേനയുടെ പുതിയ മേധാവി

ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. മലയാളിയായ ആര്‍.ഹരികുമാര്‍ ഈ മാസം 30-നാണ് ചുമതലയേല്‍ക്കുക. നിലവിലെ നാവികസേനാ മേധാവി കരംബിര്‍ സിങ് നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ചുമതല. തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് നാവികസേനയിലെത്തുന്നത്. പരം വിശിഷ്ട സേവാ മെഡല്‍ (PVSM), അതി വിശിഷ്ട സേവാ മെഡല്‍ (AVSM), വിശിഷ്ട സേവാ മെഡല്‍ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്. നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡ് ഇന്‍ ചീഫാണ്.
ജോസ് കെ.മാണി രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: രാജ്യസഭാ ഉപ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണിയെ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു. ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി, തോമസ് ചാഴിക്കാടന്‍ എം.പി, ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തതായി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.
തന്നെത്തന്നെ ഉയർത്തുന്നവർ – ജോസ് ക്ലെമൻ്റ്

മെയ് വഴക്കവും മുഖകാന്തിയും മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതും അപരരോട് താരതമ്യം ചെയ്ത് നാം അവരേക്കാൾ കേമൻമാരെന്ന് വീമ്പിളക്കുന്നതും നമ്മുടെ പതിവു രീതികളാണ്. മറ്റുള്ളവർക്കു മീതെ നമ്മെത്തന്നെ സ്വയം ഉയർത്തുന്നതല്ല നമ്മുടെ മഹിമ. ആത്മാർത്ഥതയോടെ നാം നാമായിരിക്കുന്ന അവസ്ഥയെ ഏറ്റുപറയുന്നതാണ് നമ്മുടെ ഗരിമ. അപര ജീവിതത്തെക്കൂടി നമ്മുടെ ജീവിതത്തോട് ചേത്തു വയ്ക്കുന്നതാണ് മാനവീകത. അപ്പോൾ നമ്മുടെ അന്തരാത്മാവിൽ നിന്നുയരുന്ന ആത്മാർത്ഥമായ ഏറ്റുപറച്ചിലായിരിക്കണം നമ്മുടെ മഹിമ.കാരണം, സ്വന്തം കുറവുകളും തെറ്റുകളും കണ്ടു പിടിച്ച് അവ തിരുത്താനുള്ള ആയുസ്സേ നമുക്കുള്ളൂ എന്ന […]
ഉഡായിപ്പ് ജിഹാദ് – മുതുകുളം സുനിൽ

മുരിങ്ങച്ചിറ ജംഗ്ഷനിൽ ഉള്ള സുരേഷിന്റെ ബേക്കറിയിലെ ഉൾ മുറിയിൽ ഇരുന്നു കട്ടൻ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ബാർബർ ശശി രോഷത്തോടെ കയറി വന്നത്. ” ഇവിടെ അച്ഛൻ പറഞ്ഞ ജിഹാദ് അല്ല. ഉഡായിപ്പ് ജിഹാദ് ആണ്…. ” ശശിയുടെ അരിശം എല്ലാവർക്കും മനസ്സിൽ ആയി. വിശാഖം സണ്ണി എന്ന സ്വർണകടക്കാരൻ B I S മാർക്ക് ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു എഴു പവൻ സ്വർണം കൈക്കൽ ആക്കി. മോടെ കല്യാണത്തിന് ശശി സ്വരുക്കൂട്ടിയ സ്വർണം. […]
ഈശ്വരോ രക്ഷതു – സൂസൻ പാലാത്ര

ഈശ്വരാ…സർവ്വേശ്വരാ … തുണയേകീടൂ …. അക്ഷരമുറ്റത്തു കൊളുത്തിടുന്നീ ദീപം ..(2) ഈശ്വരാ തുണയായീടൂ … നൽവചസ്സുകൾ ഉരുവിട്ടീടുവാൻ അകക്കണ്ണിൽ വെളിച്ചമേകൂ …. (2) ഈശ്വരാ…. സർവ്വേ…. കൂരിരുളാർന്നീടുന്നീ ലോകേ വെളിച്ചം വിതറുവാൻ നിൻ ശക്തി ഞങ്ങളിൽ പകർന്നിടൂ നിൻ ശക്തി ഞങ്ങളിൽ പകർന്നിടൂ… (2) ഈശ്വരാ… സർവ്വേ….
ചരിത്രത്തിലേക്ക് നടന്നുകയറി വാങ് യാപിങ്; ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനക്കാരി

ബെയ്ജിങ് ∙ ചൈനീസ് നിർമിത ബഹിരാകാശ കുപ്പായമിട്ട് വാങ് യാപിങ് നടത്തിയ ആറര മണിക്കൂർ ‘പുലരി നടത്ത’ത്തിൽ ഒപ്പം നടന്നതു ചരിത്രം. 15 മീറ്റർ വരെ നീട്ടാനാകുന്ന റോബട്ടിക് കൈ ഉൾപ്പെടെ സവിശേഷതകളുള്ള ടിയാൻഗോങ് ബഹിരാകാശ നിലയം സജ്ജമാക്കാനെത്തിയ വാങ്, ബഹിരാകാശത്തു നടക്കുന്ന ആദ്യത്തെ ചൈനക്കാരിയായി. ബഹിരാകാശ നടത്തത്തിൽ 1984 ൽ റഷ്യക്കാരി സ്വെറ്റ്‍ലാന സവിറ്റ്സ്‍കയയാണു വനിതാമുന്നേറ്റത്തിനു തുടക്കമിട്ടത്. വാങ്ങും (41) കൂടി ചേർന്നാൽ ഇതുവരെ 15 വനിതകൾ നിലയം അറ്റകുറ്റപ്പണി പോലെയുള്ള ദൗത്യങ്ങൾക്കായി ‘സ്പേസ് വോക്ക്’ […]
പ്രവാസികൾക്കായി അബുദാബിയിൽ അമുസ്‌ലിം കുടുംബനിയമം

അബുദാബി ∙ യുഎഇയുടെ തലസ്ഥാന എമിറേറ്റായ അബുദാബിയിൽ പ്രാബല്യത്തിലായ പുതിയ മുസ്‌ലിം ഇതര കുടുംബനിയമം പ്രവാസികൾക്ക് ആശ്വാസമാകും. ഇരുകൂട്ടർക്കും സമ്മതമെങ്കിൽ ഉടൻ വിവാഹമോചനം, കുട്ടികളുടെ സംരക്ഷണത്തിനു തുല്യാവകാശം, പ്രായപൂർത്തിയായവരുടെ വിവാഹത്തിനു രക്ഷിതാക്കളുടെ സമ്മതം നിർബന്ധമില്ല തുടങ്ങി ഒട്ടേറെ ഇളവുകളാണു നിയമത്തിലുള്ളത്. അമുസ്‌ലിം കുടുംബ കാര്യങ്ങൾക്കായി പുതിയ കോടതിയും സ്ഥാപിച്ചതോടെ കേസുകളിൽ കാലതാമസവും ഉണ്ടാകില്ല. വിവാഹക്കേസുകളിൽ പ്രവാസികൾക്ക് അതതു രാജ്യത്തെ നിയമം അനുസരിച്ചുള്ള നടപടികൾക്കും ആവശ്യപ്പെടാം. യുഎഇയിലെ ദുബായ് എമിറേറ്റിലും സ്വന്തം രാജ്യത്തെ നിയമനടപടികൾക്ക് അവകാശമുണ്ട്. എന്നാൽ, പുതിയ […]



