LIMA WORLD LIBRARY

തന്നെത്തന്നെ ഉയർത്തുന്നവർ – ജോസ് ക്ലെമൻ്റ്

മെയ് വഴക്കവും മുഖകാന്തിയും മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതും അപരരോട് താരതമ്യം ചെയ്ത് നാം അവരേക്കാൾ കേമൻമാരെന്ന് വീമ്പിളക്കുന്നതും നമ്മുടെ പതിവു രീതികളാണ്. മറ്റുള്ളവർക്കു മീതെ നമ്മെത്തന്നെ സ്വയം ഉയർത്തുന്നതല്ല നമ്മുടെ മഹിമ. ആത്മാർത്ഥതയോടെ നാം നാമായിരിക്കുന്ന അവസ്ഥയെ ഏറ്റുപറയുന്നതാണ് നമ്മുടെ ഗരിമ. അപര ജീവിതത്തെക്കൂടി നമ്മുടെ ജീവിതത്തോട് ചേത്തു വയ്ക്കുന്നതാണ് മാനവീകത. അപ്പോൾ നമ്മുടെ അന്തരാത്മാവിൽ നിന്നുയരുന്ന ആത്മാർത്ഥമായ ഏറ്റുപറച്ചിലായിരിക്കണം നമ്മുടെ മഹിമ.കാരണം, സ്വന്തം കുറവുകളും തെറ്റുകളും കണ്ടു പിടിച്ച് അവ തിരുത്താനുള്ള ആയുസ്സേ നമുക്കുള്ളൂ എന്ന ബോധ്യം വേണം. നമ്മുടെ അഹങ്കാരം അപരനിൽ നിന്ന് അകലാൻ പ്രേരിപ്പിക്കുമ്പോൾ എളിമ നമ്മെ നയിക്കുന്നത് വിശുദ്ധിയുടെ നിറവിലേക്കായിരിക്കും.

ജോസ് ക്ലെമൻ്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px