ഈശ്വരാ…സർവ്വേശ്വരാ …
തുണയേകീടൂ ….
അക്ഷരമുറ്റത്തു
കൊളുത്തിടുന്നീ ദീപം ..(2)
ഈശ്വരാ തുണയായീടൂ …
നൽവചസ്സുകൾ
ഉരുവിട്ടീടുവാൻ
അകക്കണ്ണിൽ
വെളിച്ചമേകൂ …. (2)
ഈശ്വരാ…. സർവ്വേ….
കൂരിരുളാർന്നീടുന്നീ
ലോകേ വെളിച്ചം
വിതറുവാൻ
നിൻ ശക്തി ഞങ്ങളിൽ
പകർന്നിടൂ
നിൻ ശക്തി ഞങ്ങളിൽ
പകർന്നിടൂ… (2)
ഈശ്വരാ… സർവ്വേ….











