LIMA WORLD LIBRARY

രക്ഷകന്റെ ജനനം – സൂസൻ പാലാത്ര

പരിശുദ്ധനായി രക്ഷകനായി ദൈവപുത്രൻ വന്നുദിച്ചേ ബേത്ലഹേമിൽ വന്നുദിച്ചേ…. വന്നുദിച്ചേ …..(2) രാജാധിരാജനവൻ ജനനത്തിനിടം നല്കാൻ വഴിയമ്പലത്തിൽ സ്ഥലമില്ല…ആ…. വഴിയമ്പലത്തിൽ സ്ഥലമില്ല …. സ്ഥലമില്ല ….(2) (പരിശുദ്ധനായി…) കാലിത്തൊഴുത്തവന് ശയ്യാഗൃഹമായി കീറത്തുണിയിൽ വൈയ്കോലിൻ മുകളിലവൻ കിടന്നു … ഉ.. അവൻ കിടന്നു….(2) (പരിശുദ്ധനായി…) കിഴക്കു നിന്നെത്തിയ വിജ്ഞാനികൾ നക്ഷത്രം ലക്ഷ്യമാക്കി വന്ന് ശിശുവിനെ കണ്ടുവല്ലോ …ഓ… കണ്ടുവല്ലോ …(2) (പരിശുദ്ധനായി….) പൊന്നുമൂരുകുന്തിരിക്കവുമായി നക്ഷത്രം കണ്ടുവന്നവിദ്വാന്മാരവനെ വണങ്ങി നിന്നൂ… ഊ.. വണങ്ങി നിന്നു…. (2) (പരിശുദ്ധനായി … ) രാജാധിരാജനവൻ […]

Popular short-story writer Sicily George passed away

Popular Malayalam short story writer and novelist Sicily George (78) from East Ham, passed away today. She was a regular writer in Kerala Link. Sicily was admitted to Whipps Cross hospital in East London, earlier this month following abdominal discomfort and pain. She was later diagnosed with stomach cancer. Her condition deteriorated quickly and sadly […]

യുഎസിൽ ഗാന്ധി മ്യൂസിയത്തിന് 3.56 കോടി രൂപ

ഹൂസ്റ്റൺ ∙ യുഎസിൽ സ്ഥാപിക്കുന്ന ആദ്യ ഗാന്ധി മ്യൂസിയമായ ‘ദി ഇറ്റേണൽ ഗാന്ധി മ്യൂസിയം ഹൂസ്റ്റണി’നു (ഇജിഎംഎച്ച്) 475,000 ഡോളർ (ഏകദേശം 3.56 കോടി രൂപ) ധനസഹായം ലഭിച്ചു. ടെക്സസിലെ ഫോർട് ബെൻഡ് കൗണ്ടിയാണു തുക അനുവദിച്ചത്. ഈ വർഷം ജൂലൈ മൂന്നിനാണ് ഹൂസ്റ്റണിൽ ഇജിഎംഎച്ചിനു തറക്കല്ലിട്ടത്. 2023ൽ തുറക്കാനാണു ലക്ഷ്യമിടുന്നത്. കൗണ്ടി അധികൃതർക്കൊപ്പം മലയാളിയും കൗണ്ടി ജഡ്ജിയുമായ കെ.പി.ജോർജ് ആണ് ധനസഹായം പ്രഖ്യാപിച്ചത്. മ്യൂസിയത്തിനായി ഇജിഎംഎച്ച് ഹൂസ്റ്റണിൽ മൂന്നേക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്. 65 ലക്ഷം ഡോളറാണു […]

ആക്രമണ ശേഷവും കറങ്ങിനടന്ന് ഗുണ്ടകൾ; തൊടാതെ പൊലീസ്: ഗുരുതരവീഴ്ച

പോത്തൻകോട് അച്ഛനെയും മകളെയും റോഡിലാക്രമിച്ച കേസിൽ പൊലീസിനുണ്ടായത് ഗുരുതരവീഴ്ച. ആക്രമണമണത്തിന് ശേഷവും പോത്തൻകോട് ടൗണിൽ കറങ്ങിനടന്ന പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസ് താല്പര്യം കാണിച്ചില്ലെന്ന സംശയം ബലപ്പെടുന്നു. വെഞ്ഞാറമൂട് സ്വദേശികളായ അച്ഛനെയും മകളെയും ആക്രമിച്ച ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞ് സമീപത്തെ ബാറിലും ഗുണ്ടകൾ ആക്രമണം നടത്തിയത് പൊലീസിന്റെ വീഴ്ചയുടെ തെളിവാവുകയാണ്. മണിക്കൂർ 34 കഴിഞ്ഞിട്ടും ഇനിയും പ്രതികൾ പിടിയിലായിട്ടുമില്ല. സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ കഴിയുമോ എന്ന് ചോദ്യത്തിന് ഉത്തരം നൽകേണ്ട പൊലീസിന് പോത്തൻകോടുണ്ടായത് ഗുരുതര വീഴ്ച. ബുധനാഴ്ച […]

ഹര്‍ഭജന്‍ സിങ് വിരമിച്ചു; 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് അവസാനം

ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 23 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്നതായി ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്‍ അറിയിച്ചത്. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി–20 ലോകകപ്പും നേടിയ ടീമംഗമാണ്. ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനവും 28 ട്വന്റി–20യും കളിച്ചു. ടെസ്റ്റില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യന്‍ ബോളറായിരുന്നു ഹര്‍ഭജന്‍ സിങ്.

കംപ്യൂട്ടറിൽ കയറി പണം തട്ടും; ‘ഡയവോൾ’ വൈറസിനെതിരേ മുന്നറിയിപ്പ്

ന്യൂഡൽഹി:ഇമെയിൽ വഴി കംപ്യൂട്ടറിൽ നുഴഞ്ഞുകയറി പണം തട്ടുന്ന ‘ഡയവോൾ’ എന്ന വൈറസിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രം. വിൻഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യംവെക്കുന്ന വൈറസിനെതിരേ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) ആണ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയത്. ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ കംപ്യൂട്ടർ ഷട്ട്ഡൗൺ ആവുകയും ഓപ്പറേറ്ററിൽനിന്ന് പണം ചോദിക്കുകയുമാണ് ഇതിന്റെ രീതി. പണം ചോദിച്ചുകൊണ്ടുള്ള കുറിപ്പ് മാത്രമാണ് സ്ക്രീൻ വാൾപേപ്പറിലുണ്ടാവുക. വൺഡ്രൈവിലേക്കുള്ള യു.ആർ.എൽ. ലിങ്ക് ഉൾപ്പെടുന്ന ഇമെയിൽ അറ്റാച്ച്മെന്റായാണ് ഡയവോൾ വൈറസെത്തുന്നത്. ഉപയോക്താക്കളെ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഡോക്യുമെന്റാണ് ലിങ്കിലുണ്ടാവുക. […]

പ്രശസ്ത സംവിധായകന്‍ കെ.എസ്.സേതുമാധവന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെ.എസ്.സേതുമാധവന്‍ (90) ചെന്നൈയില്‍ അന്തരിച്ചു. കമലഹാസന്‍ ബാലതാരമായ ‘കണ്ണും കരളും ആണ് ആദ്യ മലയാള സിനിമ. മലയാളത്തില്‍ ഏറ്റവുമധികം സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകന്‍ ആണ് സേതുമാധവന്‍. പ്രശസ്ത സിനിമകള്‍: ഓടയിൽനിന്ന്, യക്ഷി, അടിമകൾ, കടൽപ്പാലം, വാഴ്‌വേമായം,  അനു‌ഭവങ്ങൾ പാളിച്ചകള്‍, അരനാഴികനേരം,ചട്ടക്കാരി, സ്ഥാനാർഥി സാറാമ്മ, അഴകുള്ള സെലീന, പണിതീരാത്ത വീട്, ആരോരുമറിയാതെ, ഓപ്പോൾ എന്നിവയാണ്.