പ്രശസ്ത സംവിധായകന്‍ കെ.എസ്.സേതുമാധവന്‍ (90) ചെന്നൈയില്‍ അന്തരിച്ചു. കമലഹാസന്‍ ബാലതാരമായ ‘കണ്ണും കരളും ആണ് ആദ്യ മലയാള സിനിമ. മലയാളത്തില്‍ ഏറ്റവുമധികം സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകന്‍ ആണ് സേതുമാധവന്‍. പ്രശസ്ത സിനിമകള്‍: ഓടയിൽനിന്ന്, യക്ഷി, അടിമകൾ, കടൽപ്പാലം, വാഴ്‌വേമായം, അനുഭവങ്ങൾ പാളിച്ചകള്‍, അരനാഴികനേരം,ചട്ടക്കാരി, സ്ഥാനാർഥി സാറാമ്മ, അഴകുള്ള സെലീന, പണിതീരാത്ത വീട്, ആരോരുമറിയാതെ, ഓപ്പോൾ എന്നിവയാണ്.













