ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 23 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്നതായി ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്‍ അറിയിച്ചത്. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി–20 ലോകകപ്പും നേടിയ ടീമംഗമാണ്. ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനവും 28 ട്വന്റി–20യും കളിച്ചു.
ടെസ്റ്റില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യന്‍ ബോളറായിരുന്നു ഹര്‍ഭജന്‍ സിങ്.













