പരിശുദ്ധനായി രക്ഷകനായി
ദൈവപുത്രൻ വന്നുദിച്ചേ
ബേത്ലഹേമിൽ വന്നുദിച്ചേ….
വന്നുദിച്ചേ …..(2)
രാജാധിരാജനവൻ ജനനത്തിനിടം നല്കാൻ
വഴിയമ്പലത്തിൽ സ്ഥലമില്ല…ആ….
വഴിയമ്പലത്തിൽ സ്ഥലമില്ല ….
സ്ഥലമില്ല ….(2)
(പരിശുദ്ധനായി…)
കാലിത്തൊഴുത്തവന് ശയ്യാഗൃഹമായി
കീറത്തുണിയിൽ വൈയ്കോലിൻ മുകളിലവൻ കിടന്നു … ഉ..
അവൻ കിടന്നു….(2)
(പരിശുദ്ധനായി…)
കിഴക്കു നിന്നെത്തിയ വിജ്ഞാനികൾ
നക്ഷത്രം ലക്ഷ്യമാക്കി വന്ന് ശിശുവിനെ കണ്ടുവല്ലോ …ഓ…
കണ്ടുവല്ലോ …(2)
(പരിശുദ്ധനായി….)
പൊന്നുമൂരുകുന്തിരിക്കവുമായി നക്ഷത്രം കണ്ടുവന്നവിദ്വാന്മാരവനെ
വണങ്ങി നിന്നൂ… ഊ..
വണങ്ങി നിന്നു…. (2)
(പരിശുദ്ധനായി … )
രാജാധിരാജനവൻ കന്യാമേരിയിൻ സുതനായ് പിറന്നുവല്ലോ
ബേത്ലഹേം പട്ടണത്തിൽ… ൽ ….
ബേത്ലഹേം പട്ടണത്തിൽ… (2)
(പരിശുദ്ധനായി….)
യഹൂദ്യാദേശത്തെ ബെത്ലഹേമേ
നീയെഹൂദ്യപ്രഭുക്കന്മാരിൽ
ഒട്ടും ചെറുതല്ല…ആ…
ഒട്ടും ചെറുതല്ല …
(2)
( പരിശുദ്ധനായി…)
ദൈവജനമാം യിസ്രായേലിനെ മെയിപ്പാനുള്ള തലവൻ
നിന്നിൽനിന്നുദിച്ചുവല്ലോ.. ഓ…
നിന്നിൽ നിന്നുദിച്ചുവല്ലോ …(2)
(പരിശുദ്ധനായി ….)
കാലഗണനയെ രണ്ടായി തിരിച്ചവനെ
തിരുജനനത്താൽ എളിയവരുദ്ധരിക്കപ്പെട്ടല്ലോ.. ഓ…
എളിയവരുദ്ധരിക്കപ്പെട്ടല്ലോ… (2)
(പരിശുദ്ധനായി …..)
പരിശുദ്ധനായി രക്ഷകനായി
രാജാധിരാജനവൻ
ബേത്ലഹേമിൽ വന്നുദിച്ചേ
വന്നുദിച്ചേ… വന്നുദിച്ചേ…
( 4 )











