LIMA WORLD LIBRARY

യുഎസിൽ ഗാന്ധി മ്യൂസിയത്തിന് 3.56 കോടി രൂപ

ഹൂസ്റ്റൺ ∙ യുഎസിൽ സ്ഥാപിക്കുന്ന ആദ്യ ഗാന്ധി മ്യൂസിയമായ ‘ദി ഇറ്റേണൽ ഗാന്ധി മ്യൂസിയം ഹൂസ്റ്റണി’നു (ഇജിഎംഎച്ച്) 475,000 ഡോളർ (ഏകദേശം 3.56 കോടി രൂപ) ധനസഹായം ലഭിച്ചു. ടെക്സസിലെ ഫോർട് ബെൻഡ് കൗണ്ടിയാണു തുക അനുവദിച്ചത്. ഈ വർഷം ജൂലൈ മൂന്നിനാണ് ഹൂസ്റ്റണിൽ ഇജിഎംഎച്ചിനു തറക്കല്ലിട്ടത്. 2023ൽ തുറക്കാനാണു ലക്ഷ്യമിടുന്നത്. കൗണ്ടി അധികൃതർക്കൊപ്പം മലയാളിയും കൗണ്ടി ജഡ്ജിയുമായ കെ.പി.ജോർജ് ആണ് ധനസഹായം പ്രഖ്യാപിച്ചത്.

മ്യൂസിയത്തിനായി ഇജിഎംഎച്ച് ഹൂസ്റ്റണിൽ മൂന്നേക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്. 65 ലക്ഷം ഡോളറാണു പദ്ധതിച്ചെലവ്. ഗാന്ധിജിയുടെ ജീവിതം, ആഗോള സ്വാധീനം, വർത്തമാന പ്രസക്തി എന്നിങ്ങനെ 3 വിഭാഗങ്ങളായാണു മ്യൂസിയം രൂപകൽപന ചെയ്തിട്ടുള്ളതെന്നു ട്രസ്റ്റി അതുൽ ബി.കോത്താരി അറിയിച്ചു.

2021 ലെ പ്രധാന ലോക സംഭവങ്ങൾ അറിയാൻ വിഡിയോ കാണാം

English Summary: Etennal Gandhi Museum Houston

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px