ഒമിക്രോണിനെതിരെ കോവിഷീൽഡ് ഫലപ്രദമെന്ന് പഠനം

ലണ്ടൻ ∙ അസ്‍ട്രാസെനക വാക്സീന്റെ (കോവിഷീൽഡ്) മൂന്നാം ഡോസ് ഒമിക്രോണിനെതിരെ പ്രയോജനപ്രദമെന്നു പഠനം. മറ്റു വാക്സീനുകൾ ഉപയോഗിച്ചാലും മൂന്നാം ഡോസ് ബൂസ്റ്ററായി ഇത് ഉപയോഗിക്കുമ്പോൾ ബീറ്റ, ഡെൽറ്റ, ഗാമ തുടങ്ങിയ കോവിഡ് വകഭേദങ്ങൾക്കെതിരെ പ്രതിരോധശേഷി വർധിക്കുമെന്ന് ആംഗ്ലോ-സ്വീഡിഷ് ബയോഫാർമ വെളിപ്പെടുത്തി. പഠനം സംബന്ധിച്ച നിരീക്ഷണങ്ങൾ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. English Summary: Covishield third dose works against Omicron
ആൻഡ്രൂ രാജകുമാരന് പദവി നഷ്ടമായി

ലണ്ടൻ ∙ എലിസബത്ത് രാജ്‌ഞിയുടെ മകനും ചാൾസ് രാജകുമാരന്റെ സഹോദരനുമായ ആൻഡ്രൂ രാജകുമാരന്റെ രാജ, സൈനിക പദവികൾ രാജ്ഞി തിരിച്ചെടുത്തു. ‘ഹിസ് റോയൽ ഹൈനസ്’ അടക്കമുള്ള എല്ലാ പദവികളും ആൻഡ്രൂ രാജകുമാരന് ഇതോടെ നഷ്ടമായി. യുഎസിലെ ലൈംഗിക അപവാദക്കേസിന്റെ പശ്ചാത്തലത്തിൽ 150 വിമുക്ത സൈനിക ഓഫിസർമാർ അഭ്യർഥിച്ചതിനെത്തുടർന്നാണു പദവികൾ രാജ്ഞി തിരിച്ചെടുത്തത്. English Summary: Prince Andrew loses military titles
മാളുകളില്‍ 25 ചതുരശ്ര അടിയില്‍ ഒരാളെന്ന രീതിയില്‍ പ്രവേശന നിയന്ത്രണം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാളുകളില്‍ 25 ചതുരശ്ര അടിയില്‍ ഒരാളെന്ന രീതിയില്‍ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തും. വ്യാപാരസ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കണം. 16ാം തീയതിക്കുശേഷം ശബരിമല സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശം സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്ക്കാനും തീരുമാനമായി. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടയ്ക്കാന്‍ തീരുമാനിച്ചത്. ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. സ്കൂളുകള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളാക്കും . പരീക്ഷാനടത്തിപ്പില്‍ തീരുമാനം പിന്നീടുണ്ടാകും. സര്‍ക്കാര്‍ ഓഫീസുകളിലെ ഗര്‍ഭിണികള്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിക്കും. സര്‍ക്കാര്‍ പരിപാടികളെല്ലാം […]
സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി അടയ്ക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി അടയ്ക്കാൻ തീരുമാനം. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറവേ ആണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ മതിയെന്ന് തീരുമാനിച്ചത്. അടുത്ത രണ്ടാഴ്ചത്തേക്കാകും ഓൺലൈൻ ക്ലാസുകൾ നടത്തുക. രാത്രി കർഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികൾ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈനായി തന്നെ തുടരും. മാർച്ച് അവസാനം […]
ബലാല്‍സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനല്ലെന്ന് കോടതി

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ബിഷപ്പ് ഫ്രോങ്കോ കോടതിയിൽ നേരത്തെ എത്തിയിരുന്നു. കനത്ത സുരക്ഷയാണ് പൊലീസ് സ്ഥലത്ത് ഒരുക്കിയത്. കുറവിലങ്ങാട് മഠത്തില്‍വെച്ച് 2014 മുതല്‍ 2016വരെ കന്യാസ്്ത്രീയെ 13 തവണ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. കേസിന്റെ നാൾവഴി ∙2018 മാര്‍ച്ച് 26 : ബിഷപ് ഫ്രാങ്കോയ്ക്കെതിരെ മദര്‍സൂപ്പിരീയര്‍ക്ക് കന്യാസ്ത്രീയുടെ പരാതി ∙2018 ജൂണ്‍ 07 […]
പരിശോധന കൂട്ടണം; സമ്പര്‍ക്കപ്പട്ടിക കണ്ടെത്തല്‍ സുപ്രധാനം: പ്രധാനമന്ത്രി

കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി. കഴിയുന്നതും ചികില്‍സ വീടുകളിലാക്കണം. വാക്സിനേഷന്‍ പരമാവധി വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് രണ്ടര ലക്ഷത്തോളം പേർക്കാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗേയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. 231 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് കോവിഡ് കേസുകൾ രണ്ട് ലക്ഷം കടക്കുന്നത്. 24 മണിക്കൂറിൽ 2,47,417 പേർക്ക് രോഗം സ്ഥിരീകരിച്ചു. […]
കേരളത്തിന്‍റെ ജര്‍മ്മന്‍ ഗുണ്ടര്‍ട്ട് – കാരൂര്‍ സോമന്‍, ലണ്ടന്‍

കേരളത്തിലെ പ്രമുഖ ഭാഷാപണ്ഡിതനും സാഹിത്യകാരനുമായിരുന്ന ഡോ.കെ.എം.ജോര്‍ജ് 1914-ല്‍ ഇടയാറന്മുളയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു അദ്ദേഹം 1951-ല്‍ മദ്രാസ് സര്‍ വ്വകലാശാലയില്‍നിന്ന് എം. എ. പി, എച്ച്. ഡി. ബിരുദങ്ങളും കേരള സര്‍വകലാശാലയില്‍നിന്ന് ഡി ലിറ്റ് ബിരുദവും നേടി. ഡോക്ടറേറ്റ് ലഭിക്കാനായി അദ്ദേഹം സമര്‍പ്പിച്ച പ്രബന്ധം രാമചരിതവും പ്രാചീന മലയാളവുമായിരുന്നു. ഈ പ്രബന്ധം ഭാഷാ ഗവേഷണത്തിലേക്കു മാത്രമല്ല മലയാള ഭാഷയുടെ ഉല്‍ പത്തിയിലേക്കും വെളിച്ചം വീശുന്നു. ഇന്നു ഭാഷാ പണ്ഡിതന്‍മാര്‍ വിളിച്ചറിയിക്കുന്നത് 1951-ല്‍ കെ.എം.ജോര്‍ജിന്‍റെ പ്രബന്ധ വാക്കുകള്‍ […]
രണ്ടു നിറങ്ങളില്‍ ഒരു മഴവില്ല്: തോമസ് ജേക്കബ് എഴുതുന്നു

ജീവിതത്തിന്റെ സമസ്ത മേഖലകളിലും കണ്ണും കാതും തുറന്നു വച്ച് താന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം സസൂക്ഷ്മം രേഖപ്പെടുത്തുകയും സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ ഇടങ്ങളില്‍ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുകയും ചെയ്ത ഡൊമിനിക് ചാക്കൊ കിഴക്കെമുറി എന്ന ഡി സി കിഴക്കെമുറിയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. ഡി സി കിഴക്കെമുറിയുടെ ‘കറുപ്പും വെളുപ്പും’ എന്ന പുസ്തകത്തിന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് എഴുതിയ അവതാരികയില്‍ നിന്നും ഒരു ഭാഗം വായിക്കാം എഴുതിയെഴുതി സ്വയം സ്റ്റീരിയോടൈപ്പ് ആവുന്നതു തിരിച്ചറിയാതെ പോവുന്നതാണ് ഒരു […]
പ്രണയമഴക്കിനാവ് – സുമ രാധാകൃഷ്ണൻ

മറക്കുവാനാവില്ല പ്രിയനേ ഈ പ്രണയമഴക്കാറുകൾ ഇരുൾപകരും പ്രണയവീചികൾ ചുരുളഴിഞ്ഞകേശ ഭാരവും പേറി ആടിയുലഞ്ഞുനിൻമുന്നിലായ് നിൽക്കുന്നു തോരാതെ പെയ്യുവാൻ കൊതിപ്പൂണ്ട് പ്രണയബാഷ്പവുംപേറി നിന്നിലലിഞ്ഞങ്ങുണരു വാൻ കൊതിപൂണ്ട്നിർന്നിമേഷമായങ്ങ് നിൽക്കുന്നു ദൂരെ അന്തിമേഘവാനിൽ നിരാലംബയായി അലിവാർന്നസ്നേഹ മോടെ ഹിമകണമായ്സ്വയമലിഞ്ഞും അകതാരിൽ കുളിർമഴ തൂകിയും നിൻവിളിയ്ക്കായികാത്തു നിൽക്കുന്നു സ്നേഹമഴയായ്പെയ്യുമിവളൊരു ഹർഷപീയൂഷ ബാഷ്പംസുമ രാധാകൃഷ്ണൻ
നാണയത്തുട്ടിൽ ചരിത്രമുദ്രയായി മായ ആഞ്ചലോ

വാഷിങ്ടൻ ∙ ഉള്ളു തൊടുന്ന വാക്കും ജീവിതവും കൊണ്ട് പ്രചോദിപ്പിച്ച പ്രിയ എഴുത്തുകാരി മായ ആഞ്ചലോയ്ക്ക് അമേരിക്കയുടെ സ്നേഹമുദ്ര. യുണൈറ്റഡ് സ്റ്റേറ്റ്സ് മിന്റ് പുറത്തിറക്കുന്ന ആദ്യ ക്വാർട്ടർ ഡോളർ നാണയത്തിന്റെ ഒരുവശത്ത് മുദ്രണം ചെയ്തിരിക്കുന്നത് മായയുടെ ചിത്രമാണ്. നാണയത്തിൽ മുദ്രണം ചെയ്യപ്പെടുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വംശജ കൂടിയാണ് മായ. ‘ഐ നോ വൈ ദ് കേജ്‍ഡ് ബേർഡ് സിങ്സ്’ എന്ന അസാധാരണ ആത്മകഥയിലൂടെ വായനക്കാർക്കു പ്രിയങ്കരിയായ മായ, ബിൽ ക്ലിന്റൻ യുഎസ് പ്രസിഡന്റായി അധികാരമേറ്റ വേളയിൽ […]
ഒമിക്രോൺ: ആഴ്ചകൾക്കകം യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയിലധികം പേരെ ബാധിച്ചേക്കാം

ലണ്ടൻ ∙ അടുത്ത 6 – 8 ആഴ്ചകൾക്കുള്ളിൽ യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലേറെപ്പേരെ കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചേക്കാമെന്നു ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലജ് മുന്നറിയിപ്പു നൽകി. ഈ മാസം ആദ്യവാരം മാത്രം 70 ലക്ഷം കേസുകളാണു യൂറോപ്പിൽ റിപ്പോർട്ട് ചെയ്തത്. യുഎസിൽ ഇന്നലെ മാത്രം 13.5 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. യുഎസിൽ നിന്നുള്ള അറുപതിലധികം വിമാനസർവീസുകൾ ചൈന റദ്ദാക്കി. സെർബിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് പോർഫിറീജ് (60) കോവിഡ് […]
ആറ് ജില്ലകളില്‍ നാളെ അവധി; ശനിയാഴ്ച പ്രവൃത്തിദിനം

തിരുവനന്തപുരം:പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്ത് ആറു ജില്ലകളില്‍ നാളെ അവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്. നേരത്തെ മറ്റന്നാള്‍ അവധി നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇത് നാളത്തേയ്ക്ക് മാറ്റുകയായിരുന്നു.പകരം ഈ ജില്ലകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കവി എസ് രമേശന്‍ അന്തരിച്ചു

കൊച്ചി: കവി എസ് രമേശന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് (വ്യാഴം) പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിർവാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1996 മുതൽ 2001 വരെ സാംസ്കാരിക മന്തി ടി കെ രാമകൃഷ്ണന്റെ സാംസ്കാരിക […]
സ്കൂളുകളിലും ഓഫീസുകളിലും നിയന്ത്രണം വന്നേക്കും; അവലോകന യോഗം നാളെ

കോവിഡും ഒമിക്രോണും കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് ഈ ആഴ്ച വീണ്ടും അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സ്കൂളുകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നു. തിങ്കളാഴ്ചയാണ് കോവിഡ് അവലോകനയോഗം അവസാനം ചേര്‍ന്നത്. സ്കൂളുകള്‍ അടയ്ക്കുക, വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ തീരുമാനിച്ചില്ല. സ്വകാര്യ ചടങ്ങുകളില്‍ പങ്കാളിത്തം അമ്പത് പേരായി ചുരുക്കുക മാത്രമാണ് ചെയ്തത്. അന്ന് പ്രതിദിന രോഗബാധ ആറായിരത്തില്‍ […]
മൂന്നാം തരംഗം ശക്തം; സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തും; മുഖ്യമന്ത്രിമാരുമായും ചർച്ച

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് സാഹചര്യം ചർച്ച ചെയ്യും. സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തും. വൈകിട്ട് നാലരക്കാണ് യോഗം. ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു. അവലോകന യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യും. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലും 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. മഹാരാഷ്ട്രയിൽ 46,723 പേരും […]



