മറക്കുവാനാവില്ല
പ്രിയനേ
ഈ പ്രണയമഴക്കാറുകൾ ഇരുൾപകരും
പ്രണയവീചികൾ
ചുരുളഴിഞ്ഞകേശ
ഭാരവും പേറി
ആടിയുലഞ്ഞുനിൻമുന്നിലായ് നിൽക്കുന്നു
തോരാതെ പെയ്യുവാൻ കൊതിപ്പൂണ്ട്
പ്രണയബാഷ്പവുംപേറി
നിന്നിലലിഞ്ഞങ്ങുണരു
വാൻ
കൊതിപൂണ്ട്നിർന്നിമേഷമായങ്ങ്
നിൽക്കുന്നു ദൂരെ
അന്തിമേഘവാനിൽ
നിരാലംബയായി
അലിവാർന്നസ്നേഹ
മോടെ
ഹിമകണമായ്സ്വയമലിഞ്ഞും
അകതാരിൽ കുളിർമഴ തൂകിയും
നിൻവിളിയ്ക്കായികാത്തു നിൽക്കുന്നു
സ്നേഹമഴയായ്പെയ്യുമിവളൊരു
ഹർഷപീയൂഷ ബാഷ്പംസുമ രാധാകൃഷ്ണൻ











