LIMA WORLD LIBRARY

പാവങ്ങൾ പെണ്ണുങ്ങൾ. (ഗദ്യകവിത) – എം.തങ്കച്ചൻ ജോസഫ്

പാവങ്ങൾ പെണ്ണുങ്ങൾ.  (ഗദ്യകവിത) ~~~~~~~~~~~~~~~~~  നീതിയില്ലാത്ത ലോകം സൂര്യനുദിക്കാത്ത  സാമ്രാജ്യമാണ്. ഇരുളിനെ പ്രണയിക്കുന്നവർ വിണ്ണിലെ താരകങ്ങളെ തല്ലിക്കെടുത്തുന്നു. ആവർത്തനങ്ങൾ അരങ്ങേറുമ്പോൾ പെണ്ണിന്റെ വികാരങ്ങൾക്ക് വിലയിടിയുന്നു. വേലക്കാരിപ്പെണ്ണിന്റെമുമ്പിൽ കുറ്റം തെളിഞ്ഞ രാജ്യത്തലവന്റെ നാട്ടിലും ജനാഥിപത്യമായിരുന്നു. നമ്മുടെ നീതിന്യായങ്ങൾ വഴിയിലെ വില്പനച്ചരക്കാകുന്നു. പണമുള്ളവന് വാങ്ങാം  അല്ലാത്തവൻ വാങ്ങേണ്ട. കുറ്റവാളികൾ മതങ്ങളുടെ ചെങ്കോൽ പിടിക്കുമ്പോൾ കുറ്റങ്ങളൊക്കെയും വെറും തോറ്റങ്ങളാകുന്നു. അരങ്ങൊഴിയുമ്പോൾ തിരിയണയുമ്പോ ൾ അവർ നമ്മെ നോക്കി പറയും… പാവങ്ങൾ….. എം.തങ്കച്ചൻ ജോസഫ്

വാഹനാപകടം: മലയാളിക്ക് ദുബായിൽ 4 കോടി നഷ്ടപരിഹാരം

ദുബായ്∙ വാഹനാപകടത്തിൽ പരുക്കേറ്റ മാവേലിക്കര കണ്ടിയൂർ പുത്തൻപീടികയിൽ തോമസിന്റെ മകൻ വിനു ഏബ്രഹാം തോമസിനു നാലു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധി. ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി. 2019 നവംബർ 9ന് റോഡരികിൽ വാഹനം നിർത്തിയിട്ടു പരിശോധിക്കുമ്പോഴാണു ഗുരുതര പരുക്കേറ്റത്. English Summary: Kerala man wins 4 crore rupees insurance claim in dubai Civil Court for injury in road accident

ചാരമായ് സംഗീതം; കണ്ണീരോടെ ഗായകൻ

കാബൂൾ ∙ സംഗീതോപകരണം ഗായകന്റെ കൺമുന്നിൽ തീയിട്ട് താലിബാൻ. സംഗീതോപകരണം തീയിൽ ചാരമാകുന്നതു കണ്ടു ഗായകൻ കരഞ്ഞു. അയാളുടെ സങ്കടം ചിത്രീകരിച്ചു താലിബാൻകാർ സന്തോഷിച്ചു. അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലെ സാസിയഅറുബ് ജില്ലയിൽ ഗായകന്റെ കൈയിൽ നിന്ന് സംഗീതോപകരണം വാങ്ങി കല്ലുകൊണ്ടു തകർത്ത ശേഷമാണു തീയിട്ടത്. തോക്കുമായി നിൽക്കുന്നയാൾ ചിരിക്കുന്നതും പത്രപ്രവർത്തകനായ അബ്ദുൽ ഹഖ് ഒമേരി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കാണാം.വാഹനങ്ങളിലെ സംഗീതവും  വിവാഹവിരുന്നുകളിലെ സംഗീതപരിപാടികളും താലിബാൻ നിരോധിച്ചിട്ടുണ്ട്. ടെലിവിഷൻ സെറ്റുകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. […]

മറ്റുള്ളവര്‍ക്ക് വേണ്ടി ക്യൂ നില്‍ക്കും; ഒരു ദിവസം സമ്പാദിക്കുന്നത് 16,000 രൂപ

കടകള്‍, മാളുകള്‍, തീയറ്ററുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലാം പലപ്പോഴും നമുക്ക് ക്യൂ നില്‍ക്കേണ്ടി വരാറുണ്ട്. ക്യൂ നില്‍ക്കുന്നത്  ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും മടിയുള്ള കാര്യമാണ്. ഇത് ഒഴിവാക്കാന്‍ അത്തരം സ്ഥലങ്ങളില്‍ പോകാത്തവരുമുണ്ട്. മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂവിനെ പറ്റി എടുത്തു പറയേണ്ടതില്ല. മിക്കവാറും എല്ലാ ദിവസവും തന്നെ അച്ചടക്കത്തോടെ ക്യൂ നില്‍ക്കുന്നവരെ അവിടെ കാണാം. തങ്ങൾക്കാവശ്യമുള്ളത് കിട്ടാന്‍ വേണ്ടി വെയിലത്തും മഴയത്തുമൊക്കെ ക്ഷമയോടെ കാത്തിരിക്കുന്നവര്‍. എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ക്യൂ നിന്ന് പണം സമ്പാദിക്കുകയാണ് ലണ്ടന്‍ സ്വദേശിയായ ഫ്രെഡി ബെക്കിറ്റ്.  […]

ദക്ഷിണേന്ത്യയിൽ കോവിഡ് കേസുകൾ കൂടുന്നു; ടെസ്റ്റ് പോസിറ്റിവിറ്റിയിലും വർധന

രാജ്യത്ത് 24 മണിക്കൂറിനിടെ 2,58,089 പേര്‍ക്ക് കോവിഡ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ധന.  16.28ല്‍ നിന്ന് 19.65  ആയി . 24 മണിക്കൂറിനിടെ 385പേര്‍ മരിച്ചു.  കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ കുറവ്. പോസിറ്റിവിറ്റി നിരക്കും 27.87 ശതമാനമായി കുറഞ്ഞു. അതേസമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണ്.  ബംഗളൂരു നഗരത്തിൽ മാത്രം ഇരുപതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 23, 975 പേർ കോവിഡ് ബാധിതരായി. 16.7 ശതമാനമായി സംസ്ഥാനത്തെ ടി പി ആർ […]

പരിസ്ഥിതിപ്രവര്‍ത്തകൻ പ്രഫസര്‍ എം.കെ പ്രസാദ് അന്തരിച്ചു

പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനായ പ്രഫസര്‍ എം.കെ പ്രസാദ് (86) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു , സേവ് സൈലന്റ് വാലി ക്യാംപെയിനിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. മഹാരാജാസ് കോളേജ്  പ്രിൻസിപ്പൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഒരു ലക്ഷം കടന്ന് രോഗികൾ; അതിരൂക്ഷം കോവിഡ് വ്യാപനം; ആശങ്ക

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ആശുപത്രിയില്‍ ചികിത്സ തേടേണ്ട രോഗികളുടെയെണ്ണവും ഉയരുന്നു. കഴിഞ്ഞയാഴ്ചത്തേക്കാള്‍ 31 ശതമാനം വര്‍ധിച്ചു. ഐ.സി.യുവിലേക്കും വെന്റിലേറ്ററിലേക്കും മാറ്റേണ്ട രോഗികളുടെയെണ്ണവും വര്‍ധിച്ച് തുടങ്ങിയത് ആശങ്കക്കിടയാക്കുന്നുണ്ട്. അതേസമയം ബുധനാഴ്ച മുതല്‍ സ്കൂളുകള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ക്ക് അന്തിമരൂപമായി. രോഗവ്യാപനം കുതിച്ചുയരുമ്പോഴും ആശുപത്രിയില്‍ ചികിത്സ തേടേണ്ട രോഗികളുടെയെണ്ണം കുറവാണെന്നതാണ് കേരളത്തിന്റെ പ്രധാന ആശ്വാസം. എന്നാല്‍ ആ പ്രതീക്ഷയും തെറ്റുന്ന തരത്തിലാണ് കഴിഞ്ഞ ഒരാഴ്ചത്തെ രോഗവ്യാപനം. നിലവില്‍ 1, 03,864 രോഗികളാണ് കേരളത്തിലുള്ളത്. ഒറ്റ ആഴ്ചകൊണ്ട് രോഗികളുടെയെണ്ണത്തിലുണ്ടായത് 144 ശതമാനം […]