LIMA WORLD LIBRARY

പാവങ്ങൾ പെണ്ണുങ്ങൾ. (ഗദ്യകവിത) – എം.തങ്കച്ചൻ ജോസഫ്

പാവങ്ങൾ പെണ്ണുങ്ങൾ.  (ഗദ്യകവിത)
~~~~~~~~~~~~~~~~~
 നീതിയില്ലാത്ത ലോകം സൂര്യനുദിക്കാത്ത  സാമ്രാജ്യമാണ്.
ഇരുളിനെ പ്രണയിക്കുന്നവർ വിണ്ണിലെ താരകങ്ങളെ തല്ലിക്കെടുത്തുന്നു.
ആവർത്തനങ്ങൾ അരങ്ങേറുമ്പോൾ
പെണ്ണിന്റെ വികാരങ്ങൾക്ക് വിലയിടിയുന്നു.
വേലക്കാരിപ്പെണ്ണിന്റെമുമ്പിൽ കുറ്റം തെളിഞ്ഞ രാജ്യത്തലവന്റെ നാട്ടിലും ജനാഥിപത്യമായിരുന്നു.
നമ്മുടെ നീതിന്യായങ്ങൾ വഴിയിലെ വില്പനച്ചരക്കാകുന്നു.
പണമുള്ളവന് വാങ്ങാം  അല്ലാത്തവൻ വാങ്ങേണ്ട.
കുറ്റവാളികൾ മതങ്ങളുടെ ചെങ്കോൽ
പിടിക്കുമ്പോൾ
കുറ്റങ്ങളൊക്കെയും വെറും
തോറ്റങ്ങളാകുന്നു.
അരങ്ങൊഴിയുമ്പോൾ തിരിയണയുമ്പോ
അവർ നമ്മെ നോക്കി പറയും…
പാവങ്ങൾ…..
🙏
എം.തങ്കച്ചൻ ജോസഫ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px