LIMA WORLD LIBRARY

ചാരമായ് സംഗീതം; കണ്ണീരോടെ ഗായകൻ

കാബൂൾ ∙ സംഗീതോപകരണം ഗായകന്റെ കൺമുന്നിൽ തീയിട്ട് താലിബാൻ. സംഗീതോപകരണം തീയിൽ ചാരമാകുന്നതു കണ്ടു ഗായകൻ കരഞ്ഞു. അയാളുടെ സങ്കടം ചിത്രീകരിച്ചു താലിബാൻകാർ സന്തോഷിച്ചു. അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലെ സാസിയഅറുബ് ജില്ലയിൽ ഗായകന്റെ കൈയിൽ നിന്ന് സംഗീതോപകരണം വാങ്ങി കല്ലുകൊണ്ടു തകർത്ത ശേഷമാണു തീയിട്ടത്.

തോക്കുമായി നിൽക്കുന്നയാൾ ചിരിക്കുന്നതും പത്രപ്രവർത്തകനായ അബ്ദുൽ ഹഖ് ഒമേരി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കാണാം.വാഹനങ്ങളിലെ സംഗീതവും  വിവാഹവിരുന്നുകളിലെ സംഗീതപരിപാടികളും താലിബാൻ നിരോധിച്ചിട്ടുണ്ട്. ടെലിവിഷൻ സെറ്റുകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.

അഫ്ഗാനിലെ പക്തിയയിൽ സംഗീതോപകരണത്തിന് താലിബാൻ തീയിട്ടപ്പോൾ. ഇതു കണ്ടു കരയുന്ന ഗായകനെയും കാണാം.

English Summary: Taliban Burn Instrument In Front Of Afghan Musician As He Cries

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px