പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 6

‘എന്താ കുട്ടിക്കാലം ഓർമ്മ വന്നോ?’ ചെറുതായി ഒന്ന് ഞെട്ടി. നളിനിയാണ്. കുട്ടികളൊക്കെ കോട്ടമൈതാനത്തു പുതിയതായി വന്ന ജംബോ സർക്കസ് കാണാൻ പോയിരിക്കുകയാണ്. നന്ദിനിക്ക് ടിക്കറ്റ് കിട്ടിയത് അടുത്ത ദിവസത്തേക്കാ യതിനാൽ ഇന്ന് ഒഴിവായി കിട്ടി. രാവിലെ ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും കഴിച്ചത് മുതൽ ഒരു സുഖം തോന്നുന്നില്ല. രണ്ടു പ്രാവശ്യം കക്കൂസിൽ പോയി. വീട്ടിൽ ആയിരുന്നെങ്കിൽ അച്ഛന് അറിയാത്ത ചോട്ടു വിദ്യകൾ ഒന്നും ഇല്ല. ഒരൊറ്റമൂലികൊണ്ട് വയറിളക്കം പമ്പ കടക്കും. ഇതിപ്പോ… ഒന്ന് പറയാനും ഇവിടെ ആരും […]
നോവലെറ്റ് അധ്യായം – 6 – മിനി സുരേഷ്

” അപ്പൂപ്പാ ദേ ഗുഡ് മോർണിംഗ് മെസേജ്.” “മോളതു നോക്കണ്ട” അടുത്ത പ്രശ്നമുണ്ടാക്കാനാണ് ആ കൊച്ചിന്റെ ഒരുക്കം.ഭാഗ്യം..കല്യാണി അടുക്കളയിലാണ്. ജനലിനപ്പുറത്ത് അച്ഛന്റെ വയസ്സു കാലത്തെ ‘റൊമാൻസ് ‘ ഭർത്താവിനോട് വർണിച്ച് സ്വർണ അടക്കിച്ചിരിക്കുന്നത് കേൾക്കാമായിരുന്നു. വീണ്ടും മെസേജുകൾ എല്ലാ ദിവസവും ഫോണിലേക്കൊഴുകി എത്തിക്കൊണ്ടിരുന്നു. അവയെല്ലാം വായിച്ച് വായിച്ച് ഭദ്രകാളീ രൂപം പൂണ്ട് കലി തുള്ളുക കല്യാണിയുടെ ദിനചര്യയുമായി. ഇതിനെന്താണൊരു പരിഹാരം? പോലീസിൽ അറിയിച്ചാലോ? ഛെ വേണ്ട.കു:ടുംബമായിട്ട് ജീവിക്കുന്നവരല്ലേ.പത്രവാർത്ത വന്നാൽ മനോരോഗി ആണെന്നൊന്നും സമൂഹം തിരക്കില്ലല്ലോ.ചെളി വാരി എറിയും. […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 6 മൗനതീരങ്ങളിൽ| കാരൂർ സോമൻ

അധ്യായം – 6 മൗനതീരങ്ങളിൽ കോളേജിലെ നീണ്ട നടപ്പാതയിലൂടെ വിദ്യാർത്ഥികൾ നടന്നുകൊണ്ടിരുന്നു. പെൺകുട്ടികളിൽ പലരും മോഡലുകളെപ്പോലെ ചുവടു വച്ച് നടക്കുന്നതുകണ്ടാൽ ഫാഷൻ പ്രദർശനത്തിന് പോകുന്നതുപോലെയുണ്ട്. മറ്റു ചിലരുടെ വസ്ത്രങ്ങൾ തിളങ്ങുന്നതുപോലെ നോട്ടങ്ങളും തിളങ്ങുന്നു. അവരുടെ മധ്യത്തിലൂടെ കാറുകളും ഓടിക്കൊണ്ടിരിക്കുന്നു. സുന്ദരദൃശ്യങ്ങളായി നിലകൊള്ളുന്ന വൻകിട കെട്ടിടത്തിന് മുന്നിലെ പൂന്തോപ്പിലും പുൽത്തകിടിയിലും രാത്രിയില്‍ പെയ്തിറങ്ങിയ മഞ്ഞുതുള്ളികളെ പുലർകാല രശ്മികൾ ഒപ്പിയെടുത്തു. നടന്നുവരുന്നവരിൽ രണ്ടുപേർ ആരെയോ ലക്ഷ്യമാക്കി മുന്നോട്ടു നടന്നു. സംശയദൃഷ്ടിയോടെ ചിലരത് വീക്ഷിക്കുകയും ചെയ്തു. കോളജ് യൂണിയനുകളിൽ പെട്ട കുഞ്ഞാലി […]
കീവിലെ കര്‍ഫ്യു പിന്‍വലിച്ചു; ഇന്ത്യക്കാര്‍ അതിര്‍ത്തികളിലേക്ക് നീങ്ങണം: എംബസി

കീവിലെ കര്‍ഫ്യു പിന്‍വലിച്ചു. ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് നീങ്ങണമെന്ന് എംബസി. ഒഴിപ്പിക്കലിനായി യുക്രെയ്ന്‍ റയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. അതിനിടെ ഇന്ത്യയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കാൻ മന്ത്രിമാരെ അയൽരാജ്യങ്ങളിലേക്ക് അയയ്ക്കും. ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ.സിങ് എന്നിവര്‍ പുറപ്പെടും.
സാമ്പത്തിക ഉപരോധം: റഷ്യന്‍ റൂബിളിന്റെ മൂല്യം 41% താഴ്‍ന്നു

റഷ്യയുടെ മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനാൽ റൂബിളിന്റെ മൂല്യം 41% താഴ്‍ന്നു. അതേസമയം റഷ്യ–യുക്രെയ്ന്‍ ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറൂസ് അതിര്‍ത്തിയിലെത്തി. അടുത്ത 24മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രെയ്‌ന്‍ പ്രസിഡന്റ് സെലെന്‍സ്കി പറഞ്ഞു. യുക്രെയ്‌നില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ പൊതുസഭയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. റഷ്യക്ക് സജീവപിന്തുണയുമായി ബെലാറൂസ് രംഗത്തെത്തി. ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി ഭരണഘടനാഭേദഗതി പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറൂസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുദ്ധത്തില്‍ ആണവായുധം ഉപയോഗിക്കുമെന്ന പുട്ടിന്‍റെ […]
യുദ്ധം അഞ്ചാം നാളിലേക്ക്; മരണം 352: ഇന്നത്തെ ചർച്ചയിൽ കണ്ണുനട്ട് ലോകം

യുക്രെയ്നില്‍ റഷ്യന്‍ കടന്നുകയറ്റം അഞ്ചാം നാളിലേക്ക്. രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്കിയുടെ ഓഫിസ് അറിയിച്ചു. യുദ്ധത്തില്‍ ഇതുവരെ പതിനാല് കുട്ടികളടക്കം 352 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. യുക്രെയ്നില്‍ ദിവസങ്ങളായി നീളുന്ന യുദ്ധകോലാഹലങ്ങള്‍ക്ക് ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അറുതിയുണ്ടാകുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ. ബെലാറൂസ് അതിര്‍ത്തിയിലാവും ചര്‍ച്ച നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തരമായി പ്രത്യേക പൊതുയോഗം […]
തിയറ്ററുകളിൽ 100% പ്രവേശനം; പൊതു പരിപാടിക്ക് 1500 പേർ വരെ; ഇളവുകൾ

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി സർക്കാർ. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഒഴിവാക്കി. തിയറ്ററുകളിൽ ഇനിമുതൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവടങ്ങളിലും നൂറു ശതമാനം ആളുകൾക്ക് പ്രവേശനമുണ്ടാകും. എല്ലാ പൊതുപരിപാടികൾക്കും സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാൻ ജില്ലാ കലക്ടർമാർക്ക് അനുവാദം നൽകാമെന്നും ഉത്തരവിലുണ്ട്.
ശ്രേയസിന് മൂന്നാം അർധ സെഞ്ചുറി; ലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

തുടർച്ചയായ മൂന്നാം മത്സരത്തിലും ശ്രേയസ് അയ്യർ അർധസെഞ്ചുറിയുമായി മിന്നിയതോടെ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ ജയം. ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 146 റൺസ്. മറുപടി ബാറ്റിങ്ങിൽ 19 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ഇന്ത്യ തൂത്തുവാരി. […]



