LIMA WORLD LIBRARY

തിയറ്ററുകളിൽ 100% പ്രവേശനം; പൊതു പരിപാടിക്ക് 1500 പേർ വരെ; ഇളവുകൾ

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി സർക്കാർ. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഒഴിവാക്കി. തിയറ്ററുകളിൽ ഇനിമുതൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.

ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവടങ്ങളിലും നൂറു ശതമാനം ആളുകൾക്ക് പ്രവേശനമുണ്ടാകും. എല്ലാ പൊതുപരിപാടികൾക്കും സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാൻ ജില്ലാ കലക്ടർമാർക്ക് അനുവാദം നൽകാമെന്നും ഉത്തരവിലുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px