” അപ്പൂപ്പാ ദേ ഗുഡ് മോർണിംഗ് മെസേജ്.”
“മോളതു നോക്കണ്ട”
അടുത്ത പ്രശ്നമുണ്ടാക്കാനാണ് ആ കൊച്ചിന്റെ ഒരുക്കം.ഭാഗ്യം..കല്യാണി അടുക്കളയിലാണ്.
ജനലിനപ്പുറത്ത് അച്ഛന്റെ വയസ്സു കാലത്തെ
‘റൊമാൻസ് ‘ ഭർത്താവിനോട് വർണിച്ച് സ്വർണ
അടക്കിച്ചിരിക്കുന്നത് കേൾക്കാമായിരുന്നു.
വീണ്ടും മെസേജുകൾ എല്ലാ ദിവസവും ഫോണിലേക്കൊഴുകി എത്തിക്കൊണ്ടിരുന്നു.
അവയെല്ലാം വായിച്ച് വായിച്ച് ഭദ്രകാളീ രൂപം പൂണ്ട്
കലി തുള്ളുക കല്യാണിയുടെ ദിനചര്യയുമായി.
ഇതിനെന്താണൊരു പരിഹാരം? പോലീസിൽ
അറിയിച്ചാലോ? ഛെ വേണ്ട.കു:ടുംബമായിട്ട്
ജീവിക്കുന്നവരല്ലേ.പത്രവാർത്ത വന്നാൽ മനോരോഗി ആണെന്നൊന്നും സമൂഹം തിരക്കില്ലല്ലോ.ചെളി വാരി എറിയും.
ലക്ഷ്മണൻ പിള്ള സാറിനോടു പറഞ്ഞാലോ? ഇതൊക്കെ പറഞ്ഞോണ്ടു ചെല്ലുന്നത് എങ്ങനാ…നാണക്കേട് .കല്യാണിയുമായി
നടത്തിയ ചർച്ചകൾക്കൊന്നും ഒരു തിരുമാനത്തിലും എത്തിച്ചേരാൻ കഴിഞ്ഞില്ല.
കല്യാണിയിൽ നിന്ന് ഒന്നും ഒളിച്ചു വയ്ക്കുന്ന
ശീലം അയാൾക്കില്ല.
“ഒന്നും വേണ്ട.അടുത്ത മാസം പെൻഷൻ വാങ്ങാൻ
പോകുമ്പോൾ ഞാനൂടെ വരാം.ആ മൂധേവിയോടിത്തിരി പറഞ്ഞിട്ടു തന്നെ കാര്യം”
“എടീ വീട്ടിൽ കാണിക്കുന്ന സ്വഭാവമൊന്നും കാണിച്ചേക്കല്ലേ”
അയാൾക്ക് അങ്കലാപ്പായി .വലിയ അഭിമാനിയാണയാൾ.ആരെങ്കിലും മോശമായി എന്തെങ്കിലും പറഞ്ഞാൽ പോലും കഴിവതും പ്രതികരിക്കാറില്ല.ഭാര്യയാണേൽ വിപരീത സ്വഭാവക്കാരിയും
About The Author
No related posts.