LIMA WORLD LIBRARY

ഒരു സാന്ത്വനം – സെബാസ്റ്റ്യൻ തേനാശ്ശേരി

വേണ്ട വിഷാദം സുമനസ്വിനി ; ഭവതി ഭാഗ്യഹീനയെന്നു നിനച്ചുള്ള തേങ്ങലും … വിരിയുമാ രാഗമലർ മല്ലികയിലി – നിയും, പ്രത്യാശ തൻ മധു മലർ മൊട്ടുകൾ. വരുമിനിയും പുലരികൾ ; രാവുകളിൽ രാകേന്ദുവും പൊൻ കതിരൊളി – കണ്ണെറിഞ്ഞു താരാഗണങ്ങളും, ഉണർന്നിരുന്നീണങ്ങൾ പാടിയുറക്കുവാൻ രാപ്പാടിക്കിളികളും ; തപ്ത ശോകമൂകമായിന്നു മരുവും നിൻ മാനസം തൊട്ടുണർത്തി രാഗാർദ്രമാക്കുവാൻ …!

മഴക്കോടയായ് പെയ്യാം – സൂസൻ പാലാത്ര

മാരീമണിയമ്മ കുഞ്ഞുതെന്നലിനൊടോതിയിവ്വിധം: “മാരുതാ നീ മന്ദമായ് വീശി സദാശ്വാസമേകുന്നോരീ ജനമെത്ര നെറി കെട്ടവർ പുതുനാമ്പുകളൊന്നുമേ നടാതെ ശാഖികളെല്ലാം വെട്ടിമാറ്റുവോർ കുഞ്ഞിളംതെന്നലേ, ക്ഷീണമാറ്റി നീ തെല്ലുറങ്ങീടുക മന്ദമാരുതൻ മിണ്ടിയില്ലൊന്നുമേ മെല്ലെയൊരു മൂളിപ്പാട്ടുമായ് ചിരിച്ചങ്ങു പോയിട്ടവിരാമ മോട്ടവുമങ്ങുതുടർന്നു എന്നിട്ടുമീ മന്നിലെ ജനതതി യെല്ലാംപൊള്ളിമേവുന്നു! ഒരൊറ്റ മരത്തണൽ പോലുമില്ലാതവരിതാ കേണിടുന്നു വീട്ടിലുള്ളോർക്കു ദാഹമാറ്റുവാൻ തണ്ണീരു തേടി തരുണീമണികളും വലയുന്നു! പുഴയെല്ലാം വറ്റിവരണ്ടിതാ സർക്കാരുറേഷനായി നല്കുന്നതോയം തേടി മങ്കമാരും പായുന്നു തെന്നലിവ്വിധം മർമ്മരം നടത്തി എന്നുടെ നിദ്ര നിശ്ചയമീ ലോകത്തെ മുടിച്ചിടും തെല്ലുനേരം […]

പൊട്ടക്കിണർ – യൂസഫ് നടുവണ്ണൂർ

മഴക്കാലത്ത് മാത്രം നിറയുന്നു ചില കിണറുകൾ ആഴം വിഴുങ്ങി ആടുംചോടും മുങ്ങുന്ന മഴയിൽ ജലസമാധി ചെയ്യുന്നവ! ഒഴുകിയെത്തുന്ന ഒരോതുള്ളിയും ആർത്തിയോടെ കുടിച്ച് വരാനിരിക്കുന്ന കടുത്ത വേനലിനെ ദൂരനോട്ടംകൊണ്ടുൾഭയത്താൽ അളന്നെടുക്കുന്നവ വേലിയോ ആൾമറയോ ഇല്ലാതെ കാലപ്പഴക്കം തിന്ന് വക്കുകളിടിഞ്ഞ് അനാഥമായിക്കിടക്കുന്നു ആർക്കും വേണ്ടാതെ ചില കിണറുകൾ! മഴയെ മാത്രം ധ്യാനിക്കുന്ന നിലയില്ലാത്ത ആഴങ്ങൾ! ഒരു കല്ലെടുത്തിട്ടു നോക്കൂ കേൾക്കുന്നില്ലേ ഒരു മുഴക്കം? ദാഹിച്ചു വരണ്ട ഒരു നിലവിളി? ഒരു മൂളലോടെ എന്തൊക്കെയോ പൊങ്ങിപ്പറന്നു പോകുന്നത് ? മാറ്റൊലിക്കൊള്ളുന്നില്ലേ അടഞ്ഞുപോയ […]

എന്താണീ ‘ബംഗാളികൾ’ ഗുജറാത്തിലേയ്ക്ക്‌ പോകാത്തത്‌..?

കുറേ നാളുകളായ് മനസ്സിൽ ഉള്ള ഒരു സംശയമായിരുന്നു. കേരളത്തിൽ എവിടെ തിരിഞ്ഞൊന്ന്‌ നോക്കിയാലും അവിടെയെല്ലാം ബംഗാളികൾ മാത്രം എന്നാണല്ലോ ഇപ്പോഴത്തെ ആവലാതി… ഈ ബംഗാളി പ്രയോഗം സാമാന്യ വൽക്കരണമാണ്‌… എല്ലാ കൊതുക്‌ തിരിയേയും ‘ഗുഡ്നൈറ്റ്‌’ എന്നു പറയുന്നതുപോലെ… ഏതാണ്ടെല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുളള മറുനാടൻ തൊഴിലാളികളേയും ബംഗാളികളായാണ്‌ അടയാളപ്പെടുത്തുന്നത്‌… ഉത്തരേന്ത്യക്കാർക്ക്‌ തെക്കേ ഇന്ത്യക്കാരെല്ലാം മദ്രാസികൾ ആയതു പോലെ… പശ്ചിമ ബംഗാളിൽ നിന്ന്‌ മാത്രമല്ല. മാറി മാറി ദീർഘകാലം ബിജെപിയും കോൺഗ്രസും ഭരിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും […]

യുക്രെയ്നിൽ കൊല്ലപ്പെട്ടത് 14,000 റഷ്യൻ സൈനികർ ?; കുലുങ്ങാതെ പുട്ടിൻ

ദിവസങ്ങൾക്കകം വിജയം നേടുമെന്ന കണക്കുകൂട്ടലിൽ ആരംഭിച്ച യുക്രെയ്ൻ ആക്രമണം നാലാം ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ, റഷ്യൻ സേനാനീക്കം തടസ്സപ്പെട്ട സ്ഥിതിയിലെത്തി. കരയുദ്ധത്തിൽ ഒട്ടേറെ റഷ്യൻസൈനികർക്കാണു ജീവൻ നഷ്ടമായത്. പാശ്ചാത്യ ഉപരോധം മൂലം റഷ്യയുടെ സാമ്പത്തികരംഗവും താറുമാറായെങ്കിലും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനു കുലുക്കമില്ല. സൈനികനടപടി മുൻനിശ്ചയിച്ച പ്രകാരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ യുദ്ധവിരുദ്ധ നിലപാടു പ്രചരിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികൾ ആണെന്നും പുട്ടിൻ പറഞ്ഞു. യുക്രെയ്ൻ യുദ്ധം സംബന്ധിച്ചു തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ 15 വർഷം വരെ തടവു […]

ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച രൂപപ്പെട്ട ന്യൂനമര്‍ദ്ദം കിഴക്ക് വടക്കുകിഴക്ക് ഭാഗത്തേയ്ക്ക് സഞ്ചരിച്ച് ശനിയാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് അരികിലൂടെ കടന്നുപോകുന്ന ന്യൂനമര്‍ദ്ദം മാര്‍ച്ച് 21 ഓടേ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മാര്‍ച്ച് 22ഓടേ വടക്കു -വടക്കുപടിഞ്ഞാറ് ദിശയില്‍ ചുഴലിക്കാറ്റ് സഞ്ചരിക്കാനാണ് സാധ്യത. ചുഴലിക്കാറ്റായി മാറി കഴിഞ്ഞാല്‍ ഇതിനെ അസനി എന്നാണ് വിളിക്കുക. ശ്രീലങ്കയാണ് പേരു നിര്‍ദേശിച്ചത്. തുടര്‍ന്ന് വടക്കു- […]

ജയിച്ചിട്ടും എടികെ മോഹൻ ബഗാൻ പുറത്ത്; കേരള ബ്ലാസ്റ്റേഴ്സ്– ഹൈദരാബാദ് ഫൈനൽ

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്– ഹൈദരാബാദ് എഫ്സി കലാശപ്പോരാട്ടം. 2–ാം പാദ സെമിയിൽ കരുത്തരായ എടികെ മോഹൻ ബഗാനെതിരെ 1–0നു തോൽവി വഴങ്ങിയെങ്കിലും ആദ്യ പാദ സെമിയിലെ 3–1 ജയത്തിന്റെ ആനുകൂല്യം മുതലെടുത്താണ് ഹൈദരാബാദ് എഫ്സിയുടെ ഫൈനൽ പ്രവേശം. റോയ് കൃഷ്ണയാണ് ബഗാന്റെ ഗോൾ സ്കോറർ. ഇരു പാദങ്ങളും അവസാനിച്ചപ്പോൾ 3–2 ലീഡ് നിലയോടെ ഹൈദരാബാദ് 20ന് ഫറ്റോർഡയില്‍ നടക്കുന്ന ഫൈനലിലേക്കു മാർച്ചു ചെയ്തു. 2–ാം പാദ സെമിയിൽ ഉശിരൻ പോരാട്ടംതന്നെ പുറത്തെടുത്തിട്ടും, ജയിച്ചിട്ടും നിരാശയോടെ എടികെ ബഗാൻ […]

സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണം; റഷ്യയോടു നീതിന്യായ കോടതി

യുക്രെയ്നിൽ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി റഷ്യയോട് നിര്‍ദേശിച്ചു. യുക്രെയ്നിന്റെ പരാതിയെത്തുടർന്നാണ് നടപടി. അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നു യുഎൻ കോടതിയും ആവശ്യപ്പെട്ടു. ഇതിനിടെ റഷ്യ– യുക്രെയ്ന്‍ യുദ്ധം 21 ദിവസം പിന്നിടുമ്പോള്‍ അനുരഞ്ജനത്തിന് വഴിതുറന്നിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ് പറഞ്ഞു. റഷ്യയുടെ പ്രതികരണം യാഥാര്‍ഥ്യ ബോധത്തോടെയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റും പ്രതികരിച്ചു. അതേസമയം യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം തുടരുകയാണ്. ചെര്‍ണീവില്‍ ഭക്ഷണത്തിനായി വരിനിന്നവര്‍ക്കുനേരെ റഷ്യന്‍ സേന  […]

ഡീസൽ വില കുത്തനെ കൂട്ടി; ലീറ്ററിന് 121.35; കെഎസ്ആർടിസിയ്ക്കു വൻ തിരിച്ചടി

കെഎസ്ആർടിസിയ്ക്കു വൻ തിരിച്ചടി. ഡീസൽ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ. ഡീസൽ വില ലീറ്ററിന് 21 രൂപ കൂട്ടി. കെഎസ്ആർടിസി ഒരു ലീറ്റർ ഡീസലിന് നൽകേണ്ടത് 121.35 പൈസ . ബൾക്ക് പർച്ചേസർ വിഭാഗത്തിൽപ്പെടുത്തിയാണ് കെഎസ്ആർടിസിയിൽ അധിക വില ഈടാക്കുന്നത്. ഇതിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ആശ്വാസം ലഭിച്ചിരുന്നില്ല.