LIMA WORLD LIBRARY

ഒരു സാന്ത്വനം – സെബാസ്റ്റ്യൻ തേനാശ്ശേരി

വേണ്ട വിഷാദം സുമനസ്വിനി ; ഭവതി
ഭാഗ്യഹീനയെന്നു നിനച്ചുള്ള തേങ്ങലും …
വിരിയുമാ രാഗമലർ മല്ലികയിലി –
നിയും, പ്രത്യാശ തൻ മധു മലർ മൊട്ടുകൾ.
വരുമിനിയും പുലരികൾ ; രാവുകളിൽ
രാകേന്ദുവും പൊൻ കതിരൊളി –
കണ്ണെറിഞ്ഞു
താരാഗണങ്ങളും, ഉണർന്നിരുന്നീണങ്ങൾ
പാടിയുറക്കുവാൻ രാപ്പാടിക്കിളികളും ;
തപ്ത ശോകമൂകമായിന്നു
മരുവും നിൻ
മാനസം തൊട്ടുണർത്തി രാഗാർദ്രമാക്കുവാൻ …!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px