LIMA WORLD LIBRARY

മൊറോക്കോയിലെ യുഎസ് അംബാസഡറായി ഇന്ത്യൻ വംശജൻ

വാഷിങ്ടൻ ∙ ഇന്ത്യൻ വംശജനായ നയതന്ത്രജ്ഞൻ പുനീത് തൽവാറിനെ മൊറോക്കോയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ മുതിർന്ന ഉപദേശകനായി പ്രവർത്തിക്കുന്ന തൽവാർ വൈറ്റ്ഹൗസിൽ ഒട്ടേറെ സുപ്രധാന തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെനറ്റിന്റെ അനുമതി ലഭിച്ചാലുടൻ അദ്ദേഹം ചുമതല ഏറ്റെടുക്കും. കശ്മീരിൽ നിന്നുള്ള ഷെഫാലി റസ്ദാൻ ദുഗ്ഗലിനെ നെതർലൻഡ്സ് അംബാസഡറായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ഫെലോ ആയ തൽവാർ പെൻസിൽവേനിയ സർവകലാശാലയിലെ പെൻ ബൈഡൻ സെന്ററിൽ […]

യുദ്ധം എളുപ്പത്തിൽ ജയിക്കുമെന്ന് പുട്ടിനെ പറഞ്ഞു പറ്റിച്ചു; കൂട്ടപ്പിരിച്ചുവിടൽ

യുക്രെയ്ൻ യുദ്ധം എളുപ്പത്തിൽ ജയിക്കാമെന്നു പറഞ്ഞുപറ്റിച്ച സൈനികമേധാവികളെ പുട്ടിൻ പിരിച്ചുവിട്ടതായി സൂചന. യുക്രെയ്നിലെ സൈനികനടപടി നീണ്ടുപോകുന്നതിനു പിന്നിൽ സൈനികമേധാവികളുടെ പിടിപ്പുകേടാണെന്ന വിലയിരുത്തലിലാണ് പിരിച്ചുവിടൽ. റഷ്യൻ നാഷനൽ ഗാർഡ് മേധാവി റോമൻ ഗാവ്‍റിലോവ് ഉൾപ്പെടെയുള്ള ഉന്നത സൈനികമേധാവികളും രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നതരും ശിക്ഷാനടപടിക്കു വിധേയമായെന്നാണ് റിപ്പോർട്ട്. മേയിൽ തിരിച്ചെത്തിയില്ലെങ്കിൽ 10 വർഷം വിലക്ക് യുദ്ധത്തെയും ഉപരോധത്തെയും തുടർന്നു രാജ്യംവിട്ട കമ്പനികൾ മേയ് ഒന്നിനകം തിരിച്ചെത്തിയില്ലെങ്കിൽ റഷ്യ 10 വർഷത്തെ വിലക്കേർപ്പെടുത്തും. യുദ്ധം കഴിയുമ്പോൾ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് അഞ്ഞൂറോളം കമ്പനികൾ […]

പാക്കിസ്ഥാനിൽ ആയുധ സംഭരണശാലയില്‍ സ്ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു

പാക് സൈനിക കേന്ദ്രത്തില്‍ സ്ഫോടനം. സിയാല്‍കോട്ട് ആയുധ സംഭരണ  കേന്ദ്രത്തിലാണ് സ്ഫോടനം. തുടരെയുള്ള സ്ഫോടനങ്ങള്‍ ഉണ്ടായത് തീപിടിത്തത്തെ തുടര്‍ന്നാണ്. വടക്കന്‍ പാക്കിസ്ഥാനിലാണ് സിയാല്‍കോട്ട് ആയുധ സംഭരണകേന്ദ്രം.

പാതയോരത്ത് കൊടിതോരണങ്ങള്‍ കെട്ടാം; കോടതി ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍

പാതയോരങ്ങളില്‍ മാര്‍ഗതടസമില്ലാതെ കൊടിതോരണങ്ങള്‍ കെട്ടാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന്‍റെതാണ് നിലപാട്. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുത്. സര്‍വകക്ഷിയോഗതീരുമനം ഹൈക്കോടതിയെ അറിയിക്കാന്‍ എജിയെ ചുമതലപ്പെടുത്തി.

5G കരുത്തിൽ പുതിയ ഐഫോൺ എസ്‌ഇ; വിലയും ഫീച്ചറുകളും ഇങ്ങനെ

ലുക്കിലല്ല വർക്കിലാണ് കാര്യമെന്ന് മറ്റാരേക്കാളും നന്നായി ആപ്പിളിനറിയാം. ഇത്തവണയും ആ നിലപാടിന് കാര്യമായ മാറ്റമുണ്ടായിട്ടില്ല. രണ്ടുവർഷം മുൻപിറങ്ങിയ മോഡലിൽ നിന്നും ഒറ്റനോട്ടത്തിൽ പ്രകടമായ മാറ്റമൊന്നും മൂന്നാം തലമുറ ഐഫോൺ എസ്ഇയിൽ (iPhone SE) കാണില്ല. എന്നാൽ വിശദമായി നോക്കിയാൽ കഥ മാറും. ഇന്നലെ നടന്ന ‘പീക് പെർഫോമൻസ്’ ഇവന്റിലാണ് ഐഫോൺ എസ്ഇ 5G ആപ്പിൾ അവതരിപ്പിച്ചത്. മുൻഗാമികളെപ്പോലെ ബജറ്റ് സൗഹൃദ പതിപ്പായിത്തന്നെയാണ് പുതിയ ഐഫോൺ എസ്ഇയും എത്തിയിരിക്കുന്നത്. 13 സീരിസിനോട് സമാനമായി A15 ബയോണിക് പ്രൊസസറിന്റെ പരിഷ്ക്കരിച്ച […]

സര്‍വേശ്വരനിലേക്കുള്ള ആത്മീയ യാത്ര: സത്യന്‍ മുട്ടമ്പലം

മുന്നറിവ്: മനുഷ്യര്‍ക്ക്‌ ബ്രഹ്മത്തിലോ പരബ്രഹ്മത്തിലോ ലയിക്കാന്‍ കഴിയില്ല. ജീവ ലയനം സര്‍വേശ്വരനില്‍ മാത്രം പശ്ചാത്തലം  കഴിഞ്ഞ 43 വര്‍ഷമായി സത്യാന്വേഷണത്ത്തിന്റെ പാതയിലാണ്. ഇതിനോടകം പ്രാദേശികവും ദേശീയവും അന്തര്ദേശീയവുമായ ഖ്യാതിയുള്ള ഒട്ടേറെ “ഗുരുക്കന്മാരെ” സമീപിച്ചു. ഓരോരുത്തരും ഓരോരീതിയില്‍ അന്വേഷകരെ വഴി തെറ്റിച്ചു. ചിലര്‍ അത്ഭുതപ്രവച്നങ്ങള്‍ നടത്തി. ചിലര്‍ മറ്റുള്ളവരുടെ ബാധകളെ ഒഴിപ്പിച്ചു. ചിലര്‍ ക്ഷുദ്രം നടത്തി. ഒപ്പം കഷുദ്രങ്ങള്‍ നീക്കി.  മറ്റുചിലര്‍ നീചമായ ഊര്‍ജ്ജങ്ങ്ങ്ങളെയും പ്രേതങ്ങ്ങ്ങളെയും വച്ചു കാര്യസാധ്യം നടത്തി. എങ്കിലും മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാനും അവരെ സര്‍വശക്തനായ […]

കാത്തിരിപ്പ് ✍🏻 സുജ ശശികുമാർ

അർത്ഥശൂന്യമായ പ്രതീക്ഷകളുടെ കൊടുമുടിയിൽ പിറവിയെടുത്ത ചില കാത്തിരിപ്പുകളുണ്ട് അവയെ വായിച്ചെടുക്കാൻ മൗനത്തിനു മാത്രമേ കഴിയൂ ആകാശം വറ്റിയ പോലെ രണ്ടു മിഴികൾ വിദൂരതയിലേക്ക് കൊളുത്തി വെച്ചിട്ട് കാലങ്ങളായി നനവാർന്ന ഓർമ്മകൾ വാടാതെ ചിരി മാഞ്ഞ മുഖവുമായി ഒരു പ്രാർത്ഥന ഉമ്മറത്തുണ്ട് അവഗണനയുടെ പരിഹാസത്തിന്നമ്പുകൾ തറയ്ക്കുന്നുണ്ടൊരു മാത്ര അവർക്കു നേരെ അവർ പോലും അറിയാതെ ഒരു നാൾ വസന്തം മുട്ടി വിളിച്ച പ്രഭാതത്തെ സ്വപ്നത്തിൽ നിന്നും പടിയിറക്കിയെങ്കിലും ഇന്നുമവർ പ്രത്യാശയുടെ വഴിവക്കിലിരിക്കുന്നു കെടാവിളക്കുമായി നേർത്ത തേങ്ങലിൻ്റെ നാദം ചെവിയിൽ […]