LIMA WORLD LIBRARY

യുദ്ധം എളുപ്പത്തിൽ ജയിക്കുമെന്ന് പുട്ടിനെ പറഞ്ഞു പറ്റിച്ചു; കൂട്ടപ്പിരിച്ചുവിടൽ

യുക്രെയ്ൻ യുദ്ധം എളുപ്പത്തിൽ ജയിക്കാമെന്നു പറഞ്ഞുപറ്റിച്ച സൈനികമേധാവികളെ പുട്ടിൻ പിരിച്ചുവിട്ടതായി സൂചന. യുക്രെയ്നിലെ സൈനികനടപടി നീണ്ടുപോകുന്നതിനു പിന്നിൽ സൈനികമേധാവികളുടെ പിടിപ്പുകേടാണെന്ന വിലയിരുത്തലിലാണ് പിരിച്ചുവിടൽ. റഷ്യൻ നാഷനൽ ഗാർഡ് മേധാവി റോമൻ ഗാവ്‍റിലോവ് ഉൾപ്പെടെയുള്ള ഉന്നത സൈനികമേധാവികളും രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നതരും ശിക്ഷാനടപടിക്കു വിധേയമായെന്നാണ് റിപ്പോർട്ട്.

മേയിൽ തിരിച്ചെത്തിയില്ലെങ്കിൽ 10 വർഷം വിലക്ക്

യുദ്ധത്തെയും ഉപരോധത്തെയും തുടർന്നു രാജ്യംവിട്ട കമ്പനികൾ മേയ് ഒന്നിനകം തിരിച്ചെത്തിയില്ലെങ്കിൽ റഷ്യ 10 വർഷത്തെ വിലക്കേർപ്പെടുത്തും. യുദ്ധം കഴിയുമ്പോൾ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് അഞ്ഞൂറോളം കമ്പനികൾ പൂട്ടി രാജ്യംവിട്ടത്.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px