മുന്നറിവ്: മനുഷ്യര്‍ക്ക് ബ്രഹ്മത്തിലോ പരബ്രഹ്മത്തിലോ ലയിക്കാന്‍ കഴിയില്ല.
ജീവ ലയനം സര്‍വേശ്വരനില്‍ മാത്രം
പശ്ചാത്തലം
കഴിഞ്ഞ 43 വര്‍ഷമായി സത്യാന്വേഷണത്ത്തിന്റെ പാതയിലാണ്. ഇതിനോടകം പ്രാദേശികവും ദേശീയവും അന്തര്ദേശീയവുമായ ഖ്യാതിയുള്ള ഒട്ടേറെ “ഗുരുക്കന്മാരെ” സമീപിച്ചു. ഓരോരുത്തരും ഓരോരീതിയില്‍ അന്വേഷകരെ വഴി തെറ്റിച്ചു. ചിലര്‍ അത്ഭുതപ്രവച്നങ്ങള്‍ നടത്തി. ചിലര്‍ മറ്റുള്ളവരുടെ ബാധകളെ ഒഴിപ്പിച്ചു. ചിലര്‍ ക്ഷുദ്രം നടത്തി. ഒപ്പം കഷുദ്രങ്ങള്‍ നീക്കി. മറ്റുചിലര്‍ നീചമായ ഊര്‍ജ്ജങ്ങ്ങ്ങളെയും പ്രേതങ്ങ്ങ്ങളെയും വച്ചു കാര്യസാധ്യം നടത്തി. എങ്കിലും മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാനും അവരെ സര്‍വശക്തനായ ഈശ്വരനിലേക്ക് അടുപ്പിക്കാനും ആര്‍ക്കും കഴിഞ്ഞ്ഞ്ഞില്ല, കഴിയുന്നില്ല.
ഞാന്‍ ഏറ്റവും ഒടുവില്‍ ചെന്നുപെട്ടു 12 വര്ഷം ചെലവഴിച്ച ബംഗ്ലൂരിലെ ഒരു ആത്മീയ ഗവേഷണ കേന്ദ്രത്തില്‍ നിന്നുപോലും സത്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പണം മുടക്കിയാല്‍ മാത്രമേ ഈശ്വരാനുഗ്രഹവും ആത്മീയ ശാക്തീകരണവും നേടാന്‍ കഴിയൂ എന്ന് പരോക്ഷമായി പ്രചരിപ്പിക്കുകയും സത്യവും ധര്‍മവും വെടിഞ്ഞ്ഞ്ഞു പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നു അവര്‍. ഒരു ഘട്ടത്തില്‍ അതിന്റെ ആചാര്യനും ശിഷ്യയും സര്‍വ്വ്ശ്വരനെക്കാള്‍ ഉയര്ന്നവരായി മാറിയതോടെ അത്രയും കാലംകൊണ്ടു നേടിയ സരവേശ്വരാനുഗ്രം കൈവിട്ടുപോയിരിക്കാം. അതിന്റെ ഫലമോ, ആ ഗുരുവിലൂടെ സര്‍വേശ്വരലയനം പ്രാപിച്ചുവെന്നു അഹങ്കരിച്ചവരുടെ ജീവകള്‍ (സോള്‍) തിരിച്ചു ഗുരുവിന്റെ കൈക്കുമ്പിളില്‍ വന്നെത്തി. ഈ രഹസ്യം ഗുരുവിനുപോലും മനസ്സിലാക്കി കൊടുക്കാന്‍ അവരെയൊക്കെ നിയന്ത്രിക്കുന്ന സൂക്ഷ്മശക്തികള്‍ക്ക് കഴിവില്ല. അത്തരം ഗുരുക്കന്മാര്‍ സത്യത്തില്‍ നിന്നും ശതകോടി കാതങ്ങള്‍ അകലെ| (ഇതുപോലെ ആത്മീയാഹന്ത.പിടിപെട്ട വേറെയും “ആചാര്യന്മാര്‍” കേരളത്തിലും മറ്റു സ്ഥലങ്ങ്ങ്ങളിലും നീചശക്തികളുടെ പിടിയില്പെട്ടു ഉഴലുന്നു.).പെന്‍ഡുലം, യൂണിവേര്‍സല്‍ സ്കാനര്‍, ലേക്കര്‍ ആന്റണ, വെളിപാടുകള്‍ എന്നിവയൊക്കെ വിപരീതോര്‍ജ്ജത്ത്തിന്റെ സ്വാധീനത്തിലാണ്. അവ പറയുന്ന കാര്യങ്ങള്‍ ആരാധ്യരായ ആത്മീയ ഗുരുക്കന്മാരെപ്പോലും വഴിതെറ്റിക്കുന്നു.
ഇനി ആ പാത യോജിച്ചതല്ല എന്ന തിരിച്ചറിവോടെ അവിടം വിട്ടു അന്വേഷണം തുടര്‍ന്നു. ഇങ്ങനെ മറിച്ചു ചിന്തിച്ച്ചവര്‍ വേറെയും ഉണ്ടായിരുന്നു. പക്ഷെ അവര്‍ ഭയത്തില്‍പ്പെട്ടു നിസ്സഹായരായി ആത്മീയത്തടവരയില്‍ ഇപ്പോഴും.
സര്‍വേശ്വരനെ അഭംഗുരം വിളിച്ചതിന്റെ ഫലമുണ്ടായി. ഇക്കഴിഞ്ഞ 2021 ജൂലൈ 27നു എന്റെ സോള്‍ സരവേശ്വരനില്‍ വിലയം പ്രാപിച്ചു. ( കുറെ വര്ഷം മുന്‍പ് അത് സംഭവിച്ചു എന്നാണ് ഞാനും മുന്പു സൂചിപ്പിച്ച്ച്ച ആത്മീയസ്ഥാപനത്ത്തിലെ ഗുരുവും ശിഷ്യഗണങ്ങളും ധരിച്ചിരുന്നത്. സര്‍വെശ്വരനില്‍ ബന്ധമില്ലാത്തവര്‍ക്ക് ആ സൌഭാഗ്യം ലഭിക്കില്ലത്രേ. എന്നാല്‍ കേവലം നാലര വയസ്സുള്ളപ്പോള്‍ സര്‍വേശ്വര വിലയം പ്രാപിച്ച എന്‍റെ കൊച്ചുമോള്‍ മൈധിലിക്ക് അത് സിദ്ധിക്കുകയും ചെയ്തു. ആ കുട്ടി സര്‍വേശ്വരന്റെ സ്നേഹഭാജനം ആണത്രേ. അതെക്കുറിച്ചെല്ലാം എന്നെ ബോധവാനാക്കിയ എന്നെ അനുജന്‍ ഗോപകുമാറിനെ ഇത്തരുണത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
ആരാണ് സര്‍വേശ്വരന്‍?
ഭൌതിക ലോകത്തിലെ സര്‍വതും പരമാണൂക്കളാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പരമാണൂക്കള്‍ ഊര്‍ജ്ജത്തില്‍ നിന്നും ഭാവിക്കുന്നു. ഊര്‍ജ്ജം ബോധശക്തിയില്‍ നിന്നും ഉത്ഭവിക്കുന്നു. ബോധശക്തി പരമമായ ബോധശകത്തിയില്‍ നിന്നും ഉണ്ടാകുന്നു. പരമമായ ബോധശകത്തി സരവേശ്വരനില നിന്നും ഉത്ഭവിക്കുന്നു. ഇതാണ് പ്രപഞ്ചതത്വം.
സ്തീശക്തിയും പുരുഷശക്തിയും ഒന്നിച്ചുള്ള ഒരു ഈശ്വരീയ സ്വരൂപമാണ്. സര്‍വേശ്വരന്‍. പ്രപഞ്ചസ്രഷ്ടാവ്. പരമാത്മാവ്. പരമപുരുഷന്‍. സര്‍വത്തിന്റെയും ഈശ്വരന്‍. സര്‍വ ദേവതകളൂടെയും ദേവന്‍ അഥവാ ദൈവം. രൂപത്തിന് അതീതം. ആര്‍ക്കും ഒരു വിഗ്രഹത്തിലും ഒതുക്കിനിര്ത്താന്‍ കഴിയാത്ത സര്‍വാതീത ശക്തി..സനാതന ധര്‍മം ഇക്കാരണത്താല്‍ ഏകദൈവ വിശ്വാസം എന്ന് കരുതാം. പുതിയ യുഗത്തില്‍, സര്‍വേശ്വരനല്ലാതെ ഒരു ദേവതയ്ക്കും മനുഷ്യനെ രക്ഷിക്കാനാവില്ല. ബ്രഹ്മവും പരബ്രഹ്മവും അതിലും ഉയര്‍ന്ന തലത്തില്‍ വിരാജിക്കുന്നു. അവര്‍ മനുഷ്യനുമായി നേരിട്ട് ബന്ധപ്പെടുന്നില്ല. അതാണ് പ്രപഞ്ചനിയമം. “ഓം സര്‍വെശ്വരായ നമ:” എന്നതാണ് മന്ത്രം. ഈ മന്ത്രം പൂര്‍ണ ശ്രദ്ധയോടെ ഭൌതികലക്ഷ്യം മറന്നു ജപിക്കുന്നവര്‍ക്ക് സര്‍വേശ്വരനുമായി സൂക്ഷ്മതല ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നതാണ്.
യാത്രികന്റെ മനോനിലയ്കൊത്ത് വാഹനത്തിന്റെ വേഗത
സര്‍വേശ്വരനിലെക്കുള്ള യാത്ര ഒരു വാഹനത്തിലാണെന്ന് സങ്കല്‍പ്പിക്കുക. ഒരേ വാഹനത്തില്‍ ഒന്നിലേറപ്പെരുണ്ട്. എന്നാല്‍ അതെ വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് വ്യത്യസ്തമായ വേഗത അനുഭവപ്പെടുന്നു. ചിലര്‍ക്ക് വാഹനം ഒച്ചു ഇഴയുന്നതുപോലെ. മറ്റു ചിലര്‍ക്കോ ജറ്റ് വിമാനത്തിന്റെ വേഗത. ഇത് ഓരോ യാത്രികന്റെയും മനോഭാവത്തെ ആശ്രയിച്ചിരിക്കും. ചുരുക്കത്തില്‍, സര്‍വേശ്വരനില്‍വിലയം പ്രാപിക്കാന്‍ ചിലര്‍ക്ക് ഒരു നിമിഷം മതി.ചിലര്‍ക്ക് ഒരു ദിവസം. മറ്റു ചിലര്‍ക്ക് ദിവസങ്ങ്ങ്ങളും ആഴ്ചകളും വേണ്ടിവരും. എന്നാല്‍ അയോഗ്യരായവര്‍ക്ക് അവിടെ എത്താനെ കഴിയുന്നില്ല. യാത്ര തുടങ്ങാനോ തുടരാനോ ലക്ഷ്യത്തില്‍ എത്താനോ കഴിയില്ല. പലപ്പോഴും അവരില്‍ സ്വാധീനം ചെലുത്തുന്ന വിപരീതശക്തികള്‍ ആത്മീയ ഔന്നത്യത്ത്തിനു തടസപ്പെടുത്തും എന്നതാണ് കാരണം.
പ്രകൃതിയും പഞ്ചഭൂതവും
സര്‍വേശ്വരന്‍ പ്രകൃതിയാണ്. പഞ്ചഭൂതങ്ങളില്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിയെയും പഞ്ചഭൂതങ്ങ്ങ്ങളെയും സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ സര്‍വേശ്വരപ്രീതി ലഭിക്കൂ. കാരണം ഇത് പ്രകൃതിയുടെ യുഗമാണ്. ഇത് സര്‍വേശ്വര യുഗം.
കര്‍മ്മ ദോഷങ്ങളും രോഗങ്ങളും
സര്‍വേശ്വരനില്‍ വിലയം പ്രാപിച്ച വ്യക്തിക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളുടെയും മറ്റുള്ളവരുടെയും കര്‍മ്മദോഷങ്ങളും രോഗങ്ങളും യാതൊരു പണച്ചിലവും ഇല്ലാതെ പരിഹരിക്കാനുള്ള ആത്മീയശാക്തീകരണവും ലഭിക്കും.
സര്‍വേശ്വരനില്‍ വിലയം പ്രാപിക്കുന്നതിനു ജാതിയോ മതമോ പൌരത്വമോ ലിംഗവ്യത്യാസമോ ബാധകമെയല്ല. സത്യം, ധര്‍മ്മം, സ്നേഹം, സഹാനുഭൂതി തുടങ്ങിയ ഗുണങ്ങള്‍ ഉണ്ടാവണം. സര്‍വേശ്വരനിലും പ്രകൃതിയിലും ജീവിതം സമര്‍പ്പിക്കണം.












