LIMA WORLD LIBRARY

ലോക പുസ്തകദിനമായിരുന്ന ഇന്നലെ, ബഹു. ഗോവ ഗവർണർ ശ്രീ. പി. എസ്. ശ്രീധരൻ പിള്ളയുടെ കരങ്ങളിൽ നിന്ന് സൂര്യ കവി ഡോ. ജയദേവൻ എഴുതിയ 1001 സൂര്യ കവിതകളടങ്ങിയ അരുണാമൃതം എന്ന വിസ്മയകരമായ കവിതാസമാഹാരം എനിക്ക് ഏറ്റുവാങ്ങാൻ സാധിച്ചു.

ലോക പുസ്തകദിനമായിരുന്ന ഇന്നലെ, ബഹു. ഗോവ ഗവർണർ ശ്രീ. പി. എസ്. ശ്രീധരൻ പിള്ളയുടെ കരങ്ങളിൽ നിന്ന് സൂര്യ കവി ഡോ. ജയദേവൻ എഴുതിയ 1001 സൂര്യ കവിതകളടങ്ങിയ അരുണാമൃതം എന്ന വിസ്മയകരമായ കവിതാസമാഹാരം എനിക്ക് ഏറ്റുവാങ്ങാൻ സാധിച്ചു. ചെങ്ങന്നൂർ വെണ്മണി പാരിഷ് ഹാളിൽവെച്ച് നടന്ന ചടങ്ങിൽ ഡോ.മാത്യൂസ് മാർ തിമിത്തിയോസ് തിരുമേനി, സാഹിത്യനിരൂപകൻ സുനിൽ സി. ഇ, സ്വാമി ശിവ ബോധാനന്ദ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ്, അഡ്വ. ജോർജ് തോമസ്, […]

സോണിയ ടീച്ചറും ഞാനും ആ കുട്ടികളോടൊപ്പം ജീവിക്കുകയായിരുന്നു ! – രജനി സുരേഷ്

വടകര ജവഹർ നവോദയ വിദ്യാലയത്തിൽ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ‘Observer’ ഡ്യൂട്ടിയിലേർപ്പട്ട അനുഭവം എഴുത്തുകാരിയും അധ്യാപികയുമായ രജനി സുരേഷ് പങ്കു വയ്ക്കുന്നു. സോണിയ ടീച്ചറും ഞാനും ആ കുട്ടികളോടൊപ്പം ജീവിക്കുകയായിരുന്നു ! ……………………………………….. പയ്യോളിയിൽ നിന്ന് വീണ്ടും ആറുകിലോമീറ്റർ ഉള്ളിലേക്ക് . അവിടവിടെയായി കശുമാവുകൾ പടർന്നു നിൽക്കുന്നുണ്ട്. അങ്ങനെ ഞങ്ങൾ അവിടെ എത്തി. ഞാനും സോണിയ ടീച്ചറും.  വടകര ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് ടു ഫിസിക്സ് പ്രാക്ടിക്കലിന് എക്സ്റ്റേണൽ എക്സാമിനറും ഒബ്സേർവറുമായി പോയതായിരുന്നു ഞങ്ങൾ .  മാർച്ച് […]

വര്‍ഗ്ഗീയത മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനമല്ല – കാരൂര്‍ സോമന്‍, ലണ്ടന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തരിച്ച കെ.ശങ്കരനാരായണനേപ്പറ്റി പറഞ്ഞത് ‘കോണ്‍ഗ്രസ്സിലെ മൂല്യാധിഷ്ഠിത പ്രവര്‍ത്തനത്തിന്‍റെ മുഖമെന്നാണ്. അദ്ദേഹത്തിന്‍റെ പൊതുപ്രവര്‍ത്തനം വിദ്വേഷം, വിഭാഗീയതയിലല്ല കണ്ടത്. മത നിരപേക്ഷത നെഹ്രുറുവിയന്‍ കാഴ്ചപ്പാടില്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരിന്നു’. ഇന്നത്തെ ചില രാഷ്ട്രീയ പ്രവര്‍ത്തകരുടെ മതേതര വികൃത മുഖം ഇതിലൂടെ വെളിപ്പെടുത്തുന്നു. രാഷ്ട്രീയത്തെ മൂല്യബോധത്തോടെ ചിട്ടപ്പെടുത്താനുള്ള ഒരു സന്ദേശവും മുഖ്യമന്ത്രിയുടെ വാക്കുകളിലുണ്ട്. ഗ്രാമങ്ങളില്‍ കണ്ടുവരുന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ തണലില്‍ അന്ധ വിശ്വാസം പോലെ അന്ധമായ ശത്രുത വെച്ചുപുലര്‍ത്തുന്ന, സ്വാര്‍ത്ഥലക്ഷ്യത്തിന്‍റെ സാഫല്യത്തിനായി കുട്ടംകൂടുന്ന, മറ്റുള്ളവരെ അപമാനിക്കുന്ന, മത […]

ആനയെ കണ്ട അന്ധൻമാരും , അവരുടെ സ്വകാര്യ ബോദ്ധ്യങ്ങളും ? – ജയൻ വർഗീസ്, ന്യൂയോർക്ക്.

നമ്മുടെ തിലകൻ നായകനായ ‘ സന്ദേശം ‘ എന്ന സിനിമയിൽ തന്റെ സ്വത്തിന്റെ വീതം വാങ്ങാനായിവക്കീലിനെയും കൂട്ടിയെത്തിയ  മകളോടും,  മരുമകനോടും തിലകൻ പറയുന്ന ഒരു ഡയലോഗുണ്ട് : “  അപ്പനിങ്ങളറിഞ്ഞില്ലേ സ്വത്തെല്ലാം ബാങ്കു കാര് കൊണ്ട് പോയി ” എന്ന്. പ്രപഞ്ച ഉൽപ്പത്തിയേക്കുറിച്ചുള്ളകണ്ടെത്തലുകൾക്ക് വേണ്ടി ദശാബ്ധങ്ങളായി തല പുകച്ച മുൻ കാല ശാസ്ത്ര സമൂഹം അംഗീകരിച്ചു പുറത്തുവിട്ട സിദ്ധാന്തങ്ങളെ ” അപ്പ നിങ്ങളറിഞ്ഞില്ലേ എല്ലാം ബാങ്ക് കാര് കൊണ്ട് പോയി “ എന്ന നിലയിലാണ് പുത്തൻശാസ്ത്ര വാക്താക്കളുടെ ഡയലോഗുകൾ. പ്രപഞ്ചവും ദൈവവും എന്ന പരിഗണനയിൽ പ്രപഞ്ച ഉല്പത്തിയുടെ ആദ്യകാരണം എന്ന നിലയിൽ ദൈവസാന്നിധ്യമുണ്ട് എന്നും, അന്ന് മുതൽ ഇന്ന് വരെയും, ഇനി എന്നുമെന്നേക്കും സ്ഥൂല പ്രപഞ്ചത്തിന്റെബോധാവസ്ഥ എന്ന സൂക്ഷ്മ പ്രപഞ്ചമായി ദൈവം സജീവമാണ് എന്നുമുള്ള എന്റെ നിഗമനങ്ങളെ ( മറ്റാരെങ്കിലുംഇത് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.) അടിവരയിട്ട് ഉറപ്പിക്കുന്നതാണ് സമ കാലീന ശാസ്ത്രം ഇന്ന് മുന്നോട്ടുവയ്ക്കുന്ന പുത്തൻ നിഗമനങ്ങൾ. എത്രയോ കാലങ്ങളായി ശാസ്ത്ര ശാഖകൾ ആധികാരികമായി പുറത്തു വിട്ടപലതും ശരിയല്ലായിരുന്നു എന്ന് അവർ തന്നെ സമ്മതിക്കുന്നു. തങ്ങളുടെ മുൻ നിഗമനങ്ങളെ കൂടി ചേർത്തുനിർത്തിക്കൊണ്ടുള്ളതും, എന്നാൽ അവയുടെ പോരായ്മകളെ തുറന്നു സമ്മതിച്ചു കൊണ്ടുള്ളതുമാണ് പുതിയനിഗമനങ്ങൾ ഉദാഹരണമായി, സൂര്യനിൽ നിന്നും അടർന്നു പോയ ആയിരത്തിൽ ഒന്ന് ഭാഗം വീണ്ടും ചിതറി തെറിച്ച്തണുത്തുറഞ്ഞ്  രൂപപ്പെട്ടിട്ടുള്ളതാണ് സൗരയൂഥ സംവിധാനം  എന്ന പഴയ കണ്ടെത്തൽ ശരിയല്ലെന്ന് ഇന്ന് അവർപറയുന്നു. ഓറിയോൺ നക്ഷത്ര രാശിയിലെ മൂന്നാം ശിഖരത്തിലുണ്ടായ സൂപ്പർനോവാ സ്ഫോടനത്തിന്റെ ബാക്കിപത്രങ്ങളായിട്ടാണ് സൗര യൂഥം രൂപപ്പെട്ടത് എന്ന സമീപ കാല വാദവും ഇന്ന് അത്രക്കങ്ങു പ്രസക്തമാവുന്നുമില്ല. പതിനഞ്ചു ബില്യൺ ( 1500 കോടി ) വർഷങ്ങൾക്ക് മുമ്പാണ്  ബിഗ് ബാംഗിലൂടെ പ്രപഞ്ചമുണ്ടായത് എന്ന് മുമ്പ്അവർ പുറത്തു വിട്ട  കാല ഗണനയിൽ പൊളിച്ചെഴുത്ത് നടത്തിക്കൊണ്ട് പതിമ്മൂന്ന് ബില്യൺ എൺപതു ലക്ഷം ( 1380 കോടി ) വർഷങ്ങളായി കാലം ചുരുക്കുകയും  ചെയ്തിരിക്കുന്നു. ( ചിലപ്പോളൊക്കെ 1370 കോടി എന്നുംപറയുന്നുണ്ട്. ) അതൊക്കെ സഹിക്കാം, സൂര്യനിൽ നിന്നടർന്ന് കത്തിജ്വലിച്ചു കൊണ്ടിരുന്ന ഭൂമി ക്രമേണ തണുത്തുറയുമ്പോൾഉണ്ടായ രാസ പരിണാമങ്ങളുടെ ഫലമായി രൂപപ്പെട്ട മേഘപടലങ്ങൾ പെയ്തൊഴിഞ്ഞിട്ടാണ് ഭൂമിയിൽവെള്ളമുണ്ടായത് എന്ന മുൻകാല വിലയിരുത്തലുകൾ ഇന്ന് പാടേ തള്ളിക്കളഞ്ഞിരിക്കുന്നു. സൗരയൂഥഅതിർത്തിയിലുള്ള നെപ്റ്റ്യൂണിൽ നിന്ന് വന്ന  ഉൽക്കകൾ  ഇടിച്ചിറങ്ങിയിട്ടാണ് ഭൂമിയിൽ വെള്ളം ഉണ്ടാക്കിയത്  എന്ന് ഇന്നവർ പറയുമ്പോൾ,  എങ്കിൽപ്പിന്നെ നെപ്റ്റിയൂണിൽ എന്ത് കൊണ്ട് വെള്ളമുണ്ടായില്ല എന്ന ചോദ്യംനമ്മൾ ചോദിച്ചാൽ, അത് അശാസ്ത്രീയമായ, അന്ധ വിശ്വാസ പരമായ, അക്ഷന്തവ്യമായ അപരാധമായിപ്പോകും. ഇക്കണ്ട കണക്കുകളും, കാര്യങ്ങളുമെല്ലാം എത്രയോ രാത്രികളിൽ ഉറക്കമിളച്ചിരുന്ന് പഠിച്ചു വച്ച നമ്മുടെ ഗതിതിലകന്റെ ഡയലോഗ് പോലെയായി : “ അപ്പ നിങ്ങളറിഞ്ഞില്ലേ എല്ലാം ബാങ്ക് കാര് കൊണ്ട് പോയി. “ ഒരു പ്രോട്ടോണിനേക്കാൾ ചെറിയ വലിപ്പത്തിൽ ഉൾച്ചേർന്നിരുന്ന മുഴുവൻ പ്രപഞ്ചവും, ബിഗ് ബാംഗ്സംഭവിക്കുമ്പോൾ അവിടെ ഉണ്ടായി എന്ന് പറയപ്പെടുന്ന അതി കഠിനമായ ചൂടിൽ ( 1 എഴുതിയ ശേഷം 32 പൂജ്യം ഇട്ടാൽ കിട്ടുന്ന തുകയുടെ അത്രയും ഡിഗ്രി ചൂട് ) വിഘടിക്കുകയും,  അന്ന് വരെ ഒന്നായിരുന്ന നാല്അടിസ്ഥാന സംയോജന ശക്തികളിൽ നിന്ന് വേർ പിരിഞ്ഞ് സ്വതന്ത്രമാവുകയും, ഹൈഡ്രജന്റെയും, ഹീലിയത്തിന്റെയും കണികകളായി പരിണമിച്ച് വികസിക്കാൻ തുടങ്ങുകയും, ഒരു എട്ട് – എട്ടര ബില്യൺവർഷങ്ങൾ വരെ നീണ്ടു നിന്ന ഈ വികാസ  പരിണാമ പ്രിക്രിയകൾക്കു ശേഷം നമ്മുടെ ഈ ഭാഗത്ത്‌  ഉൾപ്പെട്ടുനിന്ന കണികകൾ പരസ്പരം  കൂടിച്ചേർന്നും, കറങ്ങിയും വളർന്നു വളർന്ന് രൂപപ്പെട്ട നമ്മുടെ ഗാലക്സിയിൽവീണ്ടും, വീണ്ടും  സംഭവിച്ച ഏതാനും സൂപ്പർനോവകൾ  അവശേഷിപ്പിച്ച  അതി വിശാലമായ കണികാ മേഘപടലങ്ങളിൽ അവിടവിടെ രൂപം പ്രാപിച്ചു വളർന്നു വന്നതാണ് സൂര്യനും, സൗര യൂഥത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുവസ്തുക്കളും എന്നതാണ് ഇപ്പോളത്തെ നിഗമനം. എട്ടു ബില്യൺ വർഷങ്ങൾ എടുത്തിട്ടാണ് ഏകദേശം ഇന്ന് കാണുന്ന തരത്തിൽ നമ്മുടെ ഗാലക്സിയായമിൽക്കിവേ ആയിത്തീർന്നത് എന്ന് ശാസ്ത്രം  പറയുമ്പോളും, വീണ്ടും ഒരു ബില്യണിലധികം വർഷങ്ങൾ കൂടികഴിഞ്ഞിട്ടാണ് നമ്മുടെ ഗാലക്സിയിൽ  രൂപം കൊണ്ട  വാതക – പൊടി പടലങ്ങളിലെ  അതി മർദ്ദത്തിന്റെയും, ഉഗ്രതാപത്തിന്റെയും  ഫലമായി നക്ഷത്ര  കേന്ദ്രങ്ങൾ രൂപപ്പെട്ടതും, അവിടെ  നടന്ന ന്യൂക്ലിയർ ഫ്യൂഷൻ പുറത്തു വിട്ടഭീമമായ വാതക കൂമ്പാരങ്ങൾ  അവിടവിടെ കേന്ദ്രീകരിക്കപ്പെട്ട്  പരിണമിച്ച് നമ്മുടെ സൂര്യനും, സൂര്യനെ ഭ്രമണംചെയ്തു കൊണ്ടിരിക്കുന്ന ഭൂമി ഉൾപ്പടെയുള്ള മറ്റു സൗരയൂഥ ഭാഗങ്ങളും ഇന്ന് കാണുന്ന തരത്തിൽ നിലനിൽക്കുന്നത് എന്ന്  ഇപ്പോൾ ശാസ്ത്രം വിശദീകരിക്കുന്നു. ബിഗ് ബാംഗ് സംഭവിച്ചതിന് മുമ്പ് സമയമോ, കാലമോ ഇല്ലായിരുന്നു എന്ന് വീറോടെ വാദിച്ചിരുന്നശാസ്ത്രത്തിന്, അതിനും  മുമ്പ് ഉണ്ടായിരുന്ന ചില സാഹചര്യങ്ങളെ, അഥവാ സംഭവ വികാസങ്ങളെ ഇന്ന്അംഗീകരിക്കേണ്ടി വരുന്നുണ്ട്. ബിഗ് ബാംഗിന് മുമ്പ് കാലവും, സമയവും എല്ലാം ‘ 00 ‘ ആയിരുന്നു എന്ന്സ്ഥാപിക്കാൻ കഠിനമായി പരിശ്രമിക്കുമ്പോളും, ആ സമയത്തെ ചൂട് 1 + 32 പൂജ്യം ഡിഗ്രി ആയിരുന്നു എന്ന്  സമ്മതിക്കുക വഴി ആ ചൂട് ബിഗ് ബംഗിന് മുമ്പേ അവിടെയുണ്ട് എന്നതല്ലേ സത്യം ? ഈ ചൂടൻ അവസ്ഥ ബിഗ് ബംഗിന് മുമ്പായിരുന്നു എന്നും, ഒരു പ്രോട്ടോണിനേക്കാൾ ചെറിയതായി അതുവരെആയിരുന്ന പ്രപഞ്ച വിത്തിന് ഇനിയും അപ്രകാരം നില നിൽക്കാനാവാത്ത അവസ്ഥ സംജാതം ആയതു കൊണ്ടുംകൂടി ആയിരുന്നു ബിഗ് ബാംഗ് എന്ന് വിവക്ഷിക്കപ്പെടുന്ന വികാസ പ്രിക്രിയയിലൂടെ പ്രപഞ്ചമുണ്ടായത് എന്ന്  പ്രസ്താവിക്കുകയും ചെയ്യുമ്പോൾ ഈ പ്രസ്താവനയിൽ നിന്ന് തന്നെ  ബിഗ് ബാംഗിന് മുമ്പും എന്തൊക്കെയോഉണ്ടായിരുന്നു എന്ന് ശാസ്ത്രം തന്നെ പരോക്ഷമായി സമ്മതിക്കുകയല്ലേ ചെയ്യുന്നത് ? അത് മാത്രവുമല്ല, ബിഗ് ബാങ്ങിനു മുമ്പും ചില വസ്തുതകൾ ഉണ്ടായിരുന്നതായി പരോക്ഷമായി മാത്രമല്ലാ, പ്രത്യക്ഷമായും ഇന്ന്  ശാസ്ത്രം സമ്മതിക്കുന്നുണ്ട്. അതിനെ അവർ ‘ പ്ലാങ്ക് എപ്പോക് ‘ (Planck epock )  എന്നപേര് കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. അത് ഉണ്ടായിരുന്നുവെന്നും,  എന്താണെന്ന് ആർക്കുംഅറിയില്ലെന്നുമാണ് ശാസ്ത്രത്തിന്റെ വിലാപം. ബിഗ് ബാംഗിന് തൊട്ടു മുമ്പ് അങ്ങിനെയൊരവസ്ഥഉണ്ടായിരുന്നതായി അവർ സമ്മതിക്കുമ്പോൾ പോലും  ആ അവസ്ഥയുടെ കാലവും, സമയവും തങ്ങൾക്കുതിട്ടപ്പെടുത്താൻ ആവാത്ത അത്ര സങ്കീർണ്ണം ആയതിനാൽ  അക്കാര്യങ്ങളെ കുറിച്ചൊന്നും നമ്മൾ ചിന്തിക്കണ്ടാ, അതങ്ങു വിട്ടു കളഞ്ഞേരെ, നമുക്ക് അവിടം മുതൽ അഥവാ ‘ 00 ‘ യിൽ നിന്ന് തുടങ്ങാം എന്നാണു അവർഇപ്പോൾ പറയുന്നത്. പ്ലാങ്ക് എപ്പോക്ക് എന്ന ഈ അവസ്ഥ ശാസ്ത്രത്തിനു വെളിവായത് വളരേ വളരേ ചെറിയ ഒരു സമയത്തേക്ക്മാത്രമാണ് എന്നവർ സമ്മതിക്കുന്നു. ഒരു സെക്കന്റിന്റെ നേരിയ ഒരംശം വരുന്ന സമയം.  അതായത്,  ഒന്ന്എഴുതിയ ശേഷം നാൽപ്പത്തി രണ്ടു പൂജ്യം കൂടി ഇട്ടാൽ കിട്ടുന്ന സംഖ്യ കൊണ്ട് ഒരു സെക്കന്റിനെ ഹരിച്ചാൽകിട്ടുന്ന തുകയായിരുന്നുവത്രേ  ഈ സമയ ദൈർഘ്യം.  മനുഷ്യനോ, അവൻ കണ്ടെത്തിയ യാതൊരു ശാസ്ത്രശാഖകൾക്കോ ഈ ഹരണഫലം തിട്ടപ്പെടുത്താൻ ആവാത്തതു കൊണ്ട് കൂടിയാണ്  അത് പരിഗണിക്കേണ്ടാ, അവിടം മുതൽ തുടങ്ങിയാൽ മതി എന്ന നിഗമനത്തിൽ ഇപ്പോൾ ശാസ്ത്രം എത്തിച്ചേർന്നു നിൽക്കുന്നത്. വളരേ നേർത്ത ഒരു സമയം മാത്രമേ അറിയാൻ കഴിഞ്ഞുള്ളു എന്നതിനാൽ  തന്നെ ഈ ‘ എപ്പോക്കി ‘ നെഇന്നുള്ള ശാസ്ത്ര – സാങ്കേതിക  ലബോറട്ടറി തെളിവെടുപ്പുകൾക്ക് വിധേയമാക്കാനും പറ്റിയില്ല. തെളിയിക്കപ്പെടാത്തത് ഒന്നും സത്യമല്ല എന്ന് തലയറഞ്ഞ് കരയുമ്പോളും, തെളിയിക്കപ്പെടാൻ ആവാത്ത ചിലതുകൂടിയുണ്ട് എന്ന് സ്വയം മനസിലാക്കിയെങ്കിലും അത് പറഞ്ഞാൽ തങ്ങളുടെ തന്നെ അടപ്പിളകിപ്പോകുംഎന്നതിനാലും ആയിരിക്കണം, ബിഗ് ബാംഗിന്  മുമ്പുള്ളതൊക്കെ വെറും പൂജ്യമാണ്,  ബിഗ് ബാംഗാണ് പ്രപഞ്ചഉല്പത്തിക്ക് കാരണമായിത്തീർന്നത് എന്ന് ഇപ്പോളും അവർ പറഞ്ഞു കൊണ്ടിരിക്കുന്നത് നാം കാണുന്നതും, കേൾക്കുന്നതും, അറിയുന്നതും, അനുഭവിക്കുന്നതുമായ എല്ലാറ്റിനും പിന്നിൽ മറ്റൊന്ന് കൂടിഉണ്ടെന്ന്  ( ഏറ്റവും ചുരുങ്ങിയത് ഒരു ചിന്തയെങ്കിലും ) യുക്തി ഭദ്രതയോടെ തന്നെ  കണ്ടെത്താവുന്നതാണ്. ഈമറ്റൊന്നിനെ ആദ്യത്തേതിന്റെ കാരണം എന്നും, ആദ്യത്തേതിനെ കാര്യം എന്നും വിളിക്കുന്നു. ഏതൊരു രണ്ടുസംഗതികളിലും മുന്നിലുള്ളത് കാര്യവും, അതിനു തൊട്ടു പിന്നിലുള്ളത് അതിന്റെ കാരണവും ആയികണക്കാക്കപ്പെടുന്നു. ഇപ്രകാരം കുഞ്ഞ് കാര്യവും, ‘അമ്മ കാരണവുമാകുന്നു. വീണ്ടും പിന്നിലേക്ക് വരുമ്പോൾ’അമ്മ കാര്യവും, അമ്മയുടെ ‘അമ്മ കാരണവും ആയി മാറുന്നുണ്ട്. ഇങ്ങനെ പിന്നോട്ട്, പിന്നോട്ട് പോയിപ്പോയിഎല്ലാറ്റിന്റെയും പിന്നിൽ നിൽക്കുന്ന ആദ്യകാരണത്തിൽ എത്തിച്ചേരും. ആദ്യ കാരണത്തിന് പിന്നിൽ വേറെകാരണമില്ല. അഥവാ ഉണ്ടായാൽ പിന്നെ അത് കാരണമല്ല, കാര്യമാണ്. പ്രപഞ്ചത്തിന്റെ ആദ്യ കാരണമായി ശാസ്ത്രം പ്രഖ്യാപിക്കുന്നത് ബിഗ്  ബാംഗ് ആണെങ്കിലും, മനുഷ്യ വംശചരിത്രത്തിലെ മഹാ മാനുഷികളായ ദാർശനികർ അത് നിഷേധിച്ചു കൊണ്ട് അവിടെ പ്രപഞ്ചകാരണമായിത്തീർന്ന ഒരു ശാക്തിക റിസോഴ്സിനെ പ്രതിഷ്ഠിക്കുന്നു. ഒന്നുമില്ലാത്ത ഒരവസ്ഥയെയാണ്  ശൂന്യാകാശം എന്ന് ശാസ്ത്രം  വിളിച്ചിരുന്നത്  എങ്കിലും,  ഊർജ്ജ കണികകൾ സദാ പ്രവഹിച്ചു കൊണ്ടിരിക്കുന്നഒരു പ്രതിഭാസത്തെയാണ് ശൂന്യാകാശമായി  തങ്ങൾ വിവക്ഷിച്ചത് എന്ന് 1984 ന് ശേഷം  ശാസ്ത്രം തന്നെസമ്മതിക്കുകയുണ്ടായി. അത് കൊണ്ട് കൂടിയാണ് ബിഗ് ബാംഗ് സംഭവിക്കുന്നതിന് മുമ്പ് തന്നെ അത്സംഭവിക്കുന്നതിന് അനുകൂലമായ ഒരു സാഹചര്യം  ഉണ്ടായിരുന്നു എന്ന് എന്നെപ്പോലുള്ള ചിലരെങ്കിലും  വിലയിരുത്തുന്നതും,  ആയതിനെ പ്രപഞ്ചാത്മാവായ സജീവ ബോധാവസ്ഥയായി അംഗീകരിക്കുന്നതും. മനുഷ്യ വംശ ചരിത്രവും,  സാമൂഹ്യ – സാമ്പത്തിക – സാംസ്കാരിക സാഹചര്യങ്ങളും കൂടി മനുഷ്യ വർഗ്ഗത്തിന്സമ്മാനിച്ച ദൈവ സങ്കൽപ്പങ്ങളിൽ അപൂർണ്ണനായ മനുഷ്യന്റെ അപൂർണ്ണമായ ചിന്ത ഏറെ സ്വാധീനംചെലുത്തിയിട്ടുള്ളതായി കണ്ടെത്താവുന്നതാണ്. ദൈവത്തെ പുസ്തകമെഴുത്തുകാരനും, സാഡിസ്റ്റും, എഴുത്തുകാർ സൃഷ്ടിച്ച കഥാ പാത്രങ്ങളും, പള്ളികളിലെയും, ക്ഷത്രങ്ങളിലെയും വിഗ്രഹങ്ങളും ഒക്കെയായിഅടയാളപ്പെടുത്തിയത്  മനുഷ്യന് പറ്റിപ്പോയ ഏറ്റവും വലിയ മണ്ടത്തരം  ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു. ദൃശ്യമായ സ്ഥൂല പ്രപഞ്ച ഭാഗങ്ങൾ കൊണ്ട് നിർമ്മിച്ചെടുത്ത മനുഷ്യ ശരീരത്തിൽ അദൃശ്യ പ്രപഞ്ച ഭാഗമായആത്മ ബോധാവസ്ഥ കുടിയിരിക്കുന്നത് പോലെ മഹാ പ്രപഞ്ചത്തിന്റെ സ്ഥൂലാവസ്ഥയിൽ ആനുപാതികമായആത്മ ബോധാവസ്ഥയായി ദൈവം സ്ഥിതി ചെയ്യുന്നുണ്ട് എന്ന പ്രപഞ്ച സത്യം അംഗീകരിക്കാൻ  തയാറാവാത്തതായിരിക്കണം ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മനുഷ്യൻ മാനത്തേക്ക് കണ്ണും നട്ട്വിഷണ്ണനായി നിൽക്കുന്നതിന്റെ പ്രധാന കാരണം. ? ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും  വ്യക്തികളായും, കൂട്ടങ്ങളായും  പ്രപഞ്ച ഉൽപ്പത്തിയുടെ കാരണംതേടിയുള്ള അന്വേഷണങ്ങൾ  നടത്തിക്കൊണ്ടേയിരിക്കുകയാണ്.  അതിൽ ലോകത്താകമാനമുള്ള പ്രമുഖശാസ്ത്ര പ്രതിഭകളുടെ നേതൃത്വത്തിൽ സ്വിസ്സ് – ഫ്രഞ്ച് അതിർത്തി പ്രവിശ്യയിലെ  ‘ സേൺ ‘  എന്നയിടത്തെ ‘ ഹൈഡ്രോൺ കൊളൈഡർ ‘ എന്ന പരീക്ഷണ ശാലയിൽ പത്തു ബില്യൺ ഡോളർ വലിച്ചെറിഞ്ഞ്  നടത്തിയ  കണികാ പരീക്ഷണങ്ങളിൽ പോലും ബിഗ് ബാംഗ് തന്നെയാണ് പ്രപഞ്ച ഉല്പത്തിക്ക് കാരണമായത് എന്ന് ഒന്ന്കൂടി ഉറപ്പിക്കുവാൻ മാത്രമേ സാധിച്ചിരുന്നുള്ളു. അത് കൊണ്ടാണ് 00 യിൽ നിന്നാണ് ബിഗ് ബാംഗ് ആരംഭിച്ചത് എന്ന് ശാസ്ത്ര ലോകം തറപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ എവിടെ നിന്നോ ഒരു പ്ലാൻക് എപ്പോക് രംഗ പ്രവേശം നടത്തുന്നു. കൂടെചിന്തകൾക്കു പോലും അളക്കാനാവാത്ത ചൂടും,  സമയവും. !  ഈ പ്രത്യേക അവസ്ഥയിൽ പിടിച്ചു നിൽക്കാൻആവാതെയല്ലേ സർവ പ്രപഞ്ചത്തിന്റെയും ഊർജ്ജക്കടൽ ഉള്ളിലൊതുക്കി നിന്നിരുന്ന പ്രോട്ടോണിനേക്കാൾചെറുതായിരുന്ന ദ്രവ്യം വികസിക്കാൻ തുടങ്ങിയത് ? മഹാ വികാസ പരമ്പരയിലൂടെ നമ്മുടെ പ്രപഞ്ചം നമുക്ക്പോലും അനുഭവേദ്യമായത്‌ ?  ‘ 00 ‘ യ്ക്ക് മുമ്പുള്ള ഒരു ‘1 ‘ ന്റെ സാന്നിധ്യമല്ലേ  ഇത് ചൂണ്ടിക്കാണിക്കുന്നത് ? ആ ഒന്ന് തന്നെയല്ലേ  കാര്യ – കാരണ ചങ്ങലയിലെ ആദ്യ കാരണം എന്ന കണ്ണിയായി ഭവിച്ച് സാഹചര്യങ്ങളുടെസംയോഗങ്ങളിലൂടെ നമ്മളാകുന്ന നമ്മളുടെ പ്രപഞ്ചത്തെ അദ്വൈതാവസ്ഥയിൽ നിലനിർത്തിക്കൊണ്ടിരിക്കുന്നത് ? പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അന്വേഷണം – അത് ഒരിക്കലും ഒരിടത്തും എത്താൻപോകുന്നേയില്ല.എന്നതാണ് സത്യം. മനുഷ്യന്റെ ശാസ്ത്ര വളർച്ച പ്രകാശത്തെ ഇന്ധനമായി ഉപയോഗപ്പെടുത്താൻസാധിക്കുന്ന ഒരു കാലം അവനു സമ്മാനിച്ചേക്കാം. പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുവിന്രൂപമുണ്ടാവുകയില്ല എന്ന ഐൻസ്റ്റെയിനിന്റെ കണ്ടെത്തലിനു പരിഹാരം കാണുന്നതിനും ശാസ്ത്രത്തിന്സാധിച്ചേക്കും എന്നതിനാൽ പ്രകാശ വേഗത്തിൽ മനുഷ്യനെ എയ്തു  വിടുന്ന ഒരു കാലംസമാഗതമാവുന്നതാണ്. സെക്കൻഡിൽ ലക്ഷത്തി എൺപത്താറായിരം മൈൽ വേഗതയിൽ പറന്നെത്തുന്ന മനുഷ്യൻ അവന്റെ തറവാടായസൗരയൂഥത്തിന് തെട്ടടുത്തുള്ള അയൽക്കാരന്റെ അടുത്തെത്താൻ നാലേകാൽ വർഷം സമയമെടുക്കും. അവിടെനിന്നും അകലത്തേക്കു പറക്കുന്ന അവൻ അവന്റെ ആയുഷ്‌ക്കാലമായ നൂറു വർഷത്തിനുള്ളിൽ ഒന്നോ, അഥവാരണ്ടോ നക്ഷത്രങ്ങൾ കൂടി സന്ദർശിച്ചേക്കാം. അതിനകം ആള് പടം മടക്കി പിൻവാങ്ങിയിരിയ്ക്കും. പാമ്പുംകോണിയും കളിയിലെ പാമ്പിന്റെ വാലിലേക്കുള്ള വീഴ്ച. വീണ്ടും അടിയിൽ നിന്ന് തുടങ്ങണം എന്നിരിക്കെ, എത്രയൊക്കെ ശ്രമിച്ചാലും ‘ ഹേ മനുഷ്യാ, നീയൊരു പാവം സാധു ജീവിയാണ് ‘ എന്ന് നിന്നെ സ്വയംബോധ്യപ്പെടുത്തിക്കൊണ്ട് ഈ സൗരയൂഥ പരിസരത്തു തന്നെ നീയുണ്ടാവും. അനന്ത വിസ്തൃതവും, അഗമ്യനിസ്തുലവുമായ മഹാ രാപഞ്ചം നിന്റെ ചിന്തകളിൽ മാത്രം എന്നെന്നും സജീവമായി നിൽക്കുന്നുണ്ടാവും  എന്നേയുള്ളു ?

മദ്യനയത്തിന്‍റെ കാണാപ്പുറങ്ങള്‍ മദ്യമൊഴുക്കല്‍ മഹാദുരന്തം – അഡ്വ. ചാര്‍ളി പോള്‍ സംസ്ഥാന വക്താവ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

മദ്യലഭ്യത ക്രമേണ കുറച്ചുകൊണ്ടുവരുമെന്നും വ്യാപകമായ ബോധവത്കരണത്തിലൂടെ, സമഗ്ര പദ്ധതികളി ലൂടെ മദ്യവര്‍ജനം” എന്നതാണ് തങ്ങളുടെ മദ്യനയമെന്നും പ്രഖ്യാപിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. “നാളത്തെ കേരളം ലഹരിമുക്ത നവകേരളം” എന്ന പ്രതീക്ഷാനിര്‍ഭരമായ മുദ്രാവാക്യവും സര്‍ക്കാര്‍വക പരസ്യങ്ങളും കണ്ട് മദ്യത്തിന്‍റെ ദുരന്തഫലങ്ങള്‍ അനുഭവിച്ചിരുന്ന ഒട്ടേറെ പേര്‍ അത് വിശ്വസിച്ച് പ്രതീക്ഷയോടെ ഇടതുമുന്നണിക്ക് വോട്ട് ചെയ്തു. പക്ഷെ സര്‍ക്കാര്‍ നിരന്തരം വാഗ്ദാനലംഘനം നടത്തി ജനങ്ങളെ പറ്റിക്കുകയായിരുന്നു. മദ്യത്തെ മാന്യവത്കരിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്ത് തലമുറകളെ മദ്യാസക്തരോഗികളാക്കി, അവന്‍റെ ആരോഗ്യ വും ബുദ്ധിയും ധാര്‍മികബോധവും […]

ആത്മഹത്യ – രാജു കാഞ്ഞിരങ്ങാട്

ആത്മഹത്യ ആത്മഹത്യയ്ക്കെതിരെ ആത്മരോഷം കൊള്ളുന്ന ആളായിരുന്നു ഇത്രയും ഇരണംകെട്ട പണി വേറെയില്ലെന്ന്  പറയും അയാളുടെ വാക്കിൻ്റെ മൂർച്ചയിൽ ചൂളിനിൽക്കാറുണ്ട് ആൾക്കാർ എന്നിട്ടും, അടുക്കളപ്പറത്തു തന്നെ തൂങ്ങി ! ഇത്രയും മൂർച്ചയുള്ള ഏത് വാക്കായിരിക്കും അയാളെ കൊലക്ക് കൊടുത്തത് ……………, രാജു കാഞ്ഞിരങ്ങാട്

ഗലീലക്കടലിലൂടൊരു ബോട്ടുയാത്രയും തിരുപ്പിറവി ദേവാലയവും  – മേരി അലക്‌സ് (മണിയ)

(യാത്രാ വിവരണം തുടരുന്നു…) ഗലീലക്കടലിലൂടൊരു ബോട്ടുയാത്രയും തിരുപ്പിറവി ദേവാലയവും                                                                                                                                                          മേരി അലക്‌സ് (മണിയ) ആറര മണിയോടെ എല്ലാവരേയും ഉണർത്താനുള്ള കോളിംഗ് ബെൽ ടെലിഫോണിലൂടെ കേട്ടു. അതിനു മുൻപുതന്നെ പല മുറികളിലും ഒച്ചയും അനക്കവും കേട്ടുതുടങ്ങിയിരുന്നു. നാട്ടിലെ സമയത്തേക്കാൾ രണ്ടോ രണ്ടരയോ മണിക്കൂർ താമസിച്ചാണ് അവിടെ സൂര്യൻ ഉദിക്കുന്നതും, അസ്തമിക്കുന്നതും. അന്നും ലഗേജുകളുമായി എത്തണം എന്ന നിർദ്ദേശമുണ്ടായിരുന്നു. കയ്യിലെടുക്കുന്ന ബാഗിൽ വെള്ളവും ഇടയ്ക്ക് കഴിക്കാനുള്ള ബേക്കറി ഐറ്റംസും, ഊണിന് രുചി കൂട്ടാനുള്ള അച്ചാറും, നോട്ടുബുക്ക്, പെൻ, പ്രാർത്ഥനാപ്പുസ്തകം, പാട്ടുപുസ്തകം […]

അപകടങ്ങളില്‍പെടുന്നവരെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയില്‍ എത്തിക്കുന്നവർക്ക് ക്യാഷ് അവാർഡ്; സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പോലീസ്  വിശദവിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അവാര്‍ഡിനുള്ള അര്‍ഹത രക്ഷപ്പെടുത്തിയ ആള്‍ക്കുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ അക്കാര്യം നിശ്ചിത മാതൃകയില്‍ […]

ട്വിറ്റർ ഇലോൺ മസ്കിന്; കരാർ 3.67 ലക്ഷം കോടി ഇന്ത്യന്‍ രൂപയ്ക്ക്

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍, ജനപ്രിയ നവമാധ്യമ പ്ലാറ്റ്ഫോമുകളിലൊന്നായ ട്വിറ്റര്‍ സ്വന്തമാക്കി വിശ്വ സമ്പന്നന്‍ ഇലോണ്‍ മസ്ക്. 44 ബില്യണ്‍ ഡോളറിന് (3.67 ലക്ഷം  കോടി ഇന്ത്യന്‍ രൂപ) കരാറൊപ്പിട്ടെന്ന് സ്ഥിരീകരിച്ച് ട്വിറ്റര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തന്‍റെ വിമര്‍ശകരും ട്വിറ്ററില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും, അഭിപ്രായ സ്വാതന്ത്യമാണ് പ്രധാനമെന്നും മസ്ക് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഇലോണ്‍ മസ്ക് ഉടമസ്ഥനാകുന്നതോടെ ട്വിറ്റര്‍ ഉള്ളടക്കങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പഴവർഗങ്ങളിൽ നിന്ന് വൈൻ; ഉൽപാദനത്തിന് ചട്ടങ്ങളായി; ഉടൻ പ്രാബല്യത്തിൽ

പഴവര്‍ഗങ്ങളില്‍ നിന്നു വൈന്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ചട്ടങ്ങളായി. 50000 രൂപയാണ് വാര്‍ഷിക ഫീസ്. വലിയ സാമ്പത്തിക ശേഷിയുള്ള , ഉല്‍പാദനം, സംഭരണം,ബോട്ട്ലിങ്, വെയര്‍ഹൗസ് ഇവയ്ക്ക് സൗകര്യമുള്ള വലിയ കെട്ടിടവും സ്വന്തമായുള്ളവര്‍ക്ക് അപേക്ഷിക്കാം. നികുതി വകുപ്പിന്‍റെ അംഗീകാരത്തോടെയാകും ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരിക. അപേക്ഷ നല്‍കുമ്പോള്‍ തന്നെ പഴവര്‍ഗങ്ങള്‍ എവിടെ നിന്നു ലഭിക്കും, എങ്ങനെയാണ് സംഭരിക്കുന്നത്, വൈന്‍ ഉല്‍പാദിപ്പിക്കുന്നതിന്‍റെ സാങ്കേതിക വശങ്ങള്‍ , അപേക്ഷകന്‍റെ സാമ്പത്തിക ഭദ്രത ഇവ കൃത്യമായി പ്രതിപാദിക്കണം. സത്യവാങ്മൂലം  നോട്ടറി അറ്റസ്റ്റ് ചെയ്യണം. അപേക്ഷ ലഭിച്ചാല്‍ ഡെപ്യൂട്ടി […]

എമീലിയ റൊമാന്യ ഗ്രാന്‍പ്രീ; മാക്സ് വെര്‍സ്റ്റപ്പൻ ജേതാവ്

ഫോര്‍മുല വണ്‍ എമീലിയ റൊമാന്യ ഗ്രാന്‍പ്രീയില്‍ റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റപ്പന് ഒന്നാം സ്ഥാനം. സഹതാരം സെര്‍ജിയോ പെരസ് രണ്ടാമതും മക്്ലാരന്റെ ലാന്‍ഡോ നോറിസ് മൂന്നാം സ്ഥാനവും നേടി. മുന്‍ ചാംപ്യന്‍ ലൂയിസ് ഹാമിള്‍ട്ടന്‍ 14ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഫെരാരിയുടെ നാട്ടില്‍ റെഡ്ബുള്ളിന്റെ ആധിപത്യം.  തുടക്കം മുതല്‍ ചെക്കഡ് ഫ്ലാഗ് വരെ ലീഡ് കൈവിടാതെ മുന്നേറിയ വെര്‍സ്റ്റാപ്പന് വെല്ലുവിളിയുയര്‍ത്തിയത് ഫെരാരിയുടെ ഷാല്‍ ലെക്ലെയര്‍ മാത്രം. 53ാം ലാപ്പില്‍ ലെക്ലെയര്‍ ട്രാക്കില്‍ നിന്ന് തെന്നിമാറിയതോടെ ഒന്‍പതാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ആറാം […]

വൈദ്യുതിനിരക്കിൽ തീരുമാനം ജൂണില്‍; യൂണിറ്റിന് 95 പൈസ കൂട്ടണമെന്നു കെഎസ്ഇബി

2022–23 വര്‍ഷത്തെ വൈദ്യുതിനിരക്കില്‍ അടുത്തമാസം അവസാനം ഉത്തരവെന്ന് റഗുലേറ്ററി കമ്മിഷന്‍. കെഎസ്ഇബി യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു. കെഎസ്ഇബി ആവശ്യം ന്യായമാണ്. ജനതാല്‍പര്യം കൂടി പരിഗണിച്ചാകും തീരുമാനമെന്നും കമ്മിഷന്‍ വ്യക്തമാക്കി. നിലവിൽ 6.35 പൈസയാണ് യൂണിറ്റ് നിരക്ക് . മറ്റ് ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് ന്യായമായ നിരക്കാണിത്.