ഫോര്‍മുല വണ്‍ എമീലിയ റൊമാന്യ ഗ്രാന്‍പ്രീയില്‍ റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റപ്പന് ഒന്നാം സ്ഥാനം. സഹതാരം സെര്‍ജിയോ പെരസ് രണ്ടാമതും മക്്ലാരന്റെ ലാന്‍ഡോ നോറിസ് മൂന്നാം സ്ഥാനവും നേടി. മുന്‍ ചാംപ്യന്‍ ലൂയിസ് ഹാമിള്‍ട്ടന്‍ 14ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
ഫെരാരിയുടെ നാട്ടില്‍ റെഡ്ബുള്ളിന്റെ ആധിപത്യം. തുടക്കം മുതല്‍ ചെക്കഡ് ഫ്ലാഗ് വരെ ലീഡ് കൈവിടാതെ മുന്നേറിയ വെര്‍സ്റ്റാപ്പന് വെല്ലുവിളിയുയര്‍ത്തിയത് ഫെരാരിയുടെ ഷാല്‍ ലെക്ലെയര്‍ മാത്രം. 53ാം ലാപ്പില്‍ ലെക്ലെയര്‍ ട്രാക്കില്‍ നിന്ന് തെന്നിമാറിയതോടെ ഒന്‍പതാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
ആറാം സ്ഥാനത്ത് മല്‍സരം അവസാനിപ്പിക്കാന്‍ ലെക്ലെയറിനായി. കാര്‍ലോസ് സെയിന്‍സ് ആദ്യ ലാപ്പില്‍ തന്നെ പുറത്തായതും ഫെരാരിക്ക് തിരിച്ചടിയായി. വേഗമേറിയ ലാപ്പിനുള്ള പോയിന്റും വെര്‍സ്റ്റാപ്പന്. ഡ്രൈവേഴ്സ് ചാംപ്യന്‍ഷിപ്പില്‍ 79 പോയിന്റുമായി ലെക്ലയറാണ് ഒന്നാമത് . ലീഡ് 28 പോയിന്റാക്കി കുറച്ച വെര്‍സ്റ്റാപ്പന്‍ രണ്ടാം സ്ഥാനത്തെത്തി













