തായംകുളങ്ങരയിലെ കപ്പലണ്ടിവിൽപ്പനക്കാരൻ – ചാക്കോ ഡി അന്തിക്കാട്

ചേർപ്പിന്റെ ഇടവഴിയിലും പെരുവഴിയിലും അനാഥരായി കിടക്കുന്ന കപ്പലണ്ടിപ്പൊതികൾ എന്നു മുതലാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്? പെരുവനം പെരുവഴിയിൽ ചുരുട്ടിയെറിഞ്ഞത് ആദ്യം കണ്ടു. അമർഷത്തോടെ വർഗ്ഗീയമുദ്രാവാക്യം പിറുപിറുത്ത ആരോ ആയിരിക്കും! ആശുപത്രിയുടെ പിന്നിലെ വഴിയിൽ പകുതി കീറിയത് കണ്ടു. പകുതി കടലാസ് കുഞ്ഞുങ്ങൾക്കുള്ള മിഠായി പൊതിയാൻ ഉപയോഗിച്ചിരിക്കണം! ഗ്രൗണ്ട് റോഡിലും, കുന്നത്ത്മുകൾ ഇടവഴിയിലും തുറന്ന പൊതികൾ കണ്ടു. പരസഹായം നൽകിയ ആരോ സാവകാശം വീടണഞ്ഞിരിക്കണം! എല്ലാം രാഷ്ട്രീയ ഓർമ്മകളുണർത്തും നാൾവഴികൾ. തായംകുളങ്ങരയിലെ കപ്പലണ്ടി വിൽപ്പനക്കാരനിൽനിന്നാണ് എല്ലാ പൊതികളും വാങ്ങിയിരിക്കുന്നത്. (പെരുമ്പിള്ളിശ്ശേരി- […]
ഈയാംപാറ്റ – ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ.

വിളക്കിന്റെ പൊൻ വെളിച്ചത്തിലെത്തും വിടരുന്ന ചിറകുള്ള ചിത്രശലഭം, വിലയുള്ള ജീവിതം നൈമിഷികമതു വിടരാതെ കൊഴിഞ്ഞുപോമറിയില്ല നാം. വിനയെന്തെന്നറിഞ്ഞിടാതെത്തുന്നു കൂട്ടമാ- യീയാംപാറ്റകൾ വിളക്കരികിൽ. വിദൂരമായൊരു തിരിനാളമവയെന്നു – മുന്മാദമോടെയെത്തുന്നു കൂട്ടമായ്. വിലപിക്കുവാൻ പോലുമാവാതെയെന്നുമാ – വിപത്തിൻ ദുരിതത്തിലാഴുന്നതായിരം! വിടപറയാൻ നേരമാകുമ്പോഴൊരോ – കാരണം സംജാതമാകുന്നു ഭൂവിൽ വിധി നൽകും ദാനങ്ങളെല്ലാം വിലയുള്ള സമ്പത്തതല്ലോ? സഫലീകൃതമാക്കാനൊ ക്കുമോ – മർത്ത്യനു തന്റെയീ ജീവിത യാത്രയിൽ? വിധിയെപ്പഴിക്കേണ്ടതില്ല നാം നിത്യവും വിധി നൽകിടുന്നു പ്രഭയാർന്ന – നന്മകൾ തന്നുടെ പൂന്തോപ്പുകൾ. മനുജനാപ്പൂക്കളെ […]
എത്ര മനോഹരം – ഹേമാ വിശ്വനാഥ്

നാട്ടിലെ അറിയപ്പെടുന്ന ബിസ്സിനസ്സുകാരൻ മനോഹരന്റെ കല്യാണം ഗംഭീരമായി നടന്നു. സുന്ദരിയും വിദ്യാസമ്പന്നയും കോടീശ്വരിയുമായ വധു. അയാളുടെ കിടപ്പുമുറിയിൽ അറബി അത്തറിന്റെ മണം നിറഞ്ഞുനിന്നു. ആരെയും കാമപരവശരാക്കുന്ന ഗന്ധം. അയാളുടെ കല്യാണപ്രായമായ പെങ്ങൾ ആ സുഗന്ധം മുഴുവൻ മൂക്കിലൂടെ വലിച്ചുകയറ്റി ശരീരമാകെ ത്രസിപ്പിച്ചുകൊണ്ട് വധുവിന്റെ ചെവിയിൽ പറഞ്ഞു ഈ അത്തറായിരിക്കും അറബികളെ ധാരാളം കല്യാണം കഴിക്കാൻ പ്രേരിപ്പിക്കുന്നത്. വധു നാണം പൂണ്ടു. ആ സമയം അയാൾ മുറിയിലേക്ക് കയറിവന്നു. സന്ദർഭം മനസിലാക്കി സഹോദരി പുറത്തേക്കിറങ്ങി. ആഭരണങ്ങളും കല്യാണവസ്ത്രവും മാറാതിരിക്കുന്ന […]
കാരൂർ കഥകൾ വീണ്ടും വായിക്കുമ്പോൾ – മോഹൻദാസ് മുട്ടമ്പലം

മലയാളത്തിന്റെ മഹാനായ കഥാകാരനാണ് കാരൂർ നീലകണ്ഠപ്പിള്ള. കാരൂരിന്റെ കഥകളെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് ബസേലിയസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. പിന്നീട് കോട്ടയം പബ്ലിക്ക് ലൈബ്രറിയിൽ നിന്നും കാരൂർ കഥകൾ വായിക്കാനെടുത്തു. വല്ലാത്ത ഒരു നീറ്റലോടു കൂടി മാത്രമേ ആ കഥകളിലൂടെ ഒരു വായനക്കാന് കടന്നുപോകാൻ കഴിയൂ. കുട്ടിയുടെ പൊതിച്ചോറു മോഷ്ടിക്കേണ്ടിവരുന്ന അധ്യാപകന്റെ കഥ പറയുന്ന *പൊതിച്ചോറ്* ഒരു വിങ്ങലാണ്. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുകയും വായനക്കാരന്റെയുള്ളി ലെ മനുഷ്യത്വത്തെ ഉണർത്തുകയും ചെയ്യുന്നവയാണ് ഈ കഥകൾ. കുട്ടികളുടെ കണ്ണു […]
മസ്ക്കിന്റെ കൂട്ടിൽ ട്വിറ്റർ കിളി; ട്വിറ്ററിൽ വരുന്ന മാറ്റങ്ങൾക്ക് കാതോർത്ത് ലോകം

ന്യൂഡൽഹി ∙ ഐ ലവ് ട്വിറ്റർ – 2017 ഡിസംബർ 21ന് ഇലോൺ മസ്ക്കിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. എങ്കിൽ താങ്കളത് ഉറപ്പായും വാങ്ങണമെന്ന് അതിനു ചുവടെ ഒരാൾ എഴുതി. ഉടനടി എത്രയാണ് വില? എന്ന് മസ്ക് ചോദിച്ചെങ്കിലും തമാശയാണെന്നാണു പലരും കരുതിയത്. നാലരവർഷത്തിനു ശേഷം 4400 കോടി ഡോളറിന് മസ്ക് ട്വിറ്റർ ഏറ്റെടുക്കുകയാണ്. എന്തൊക്കെ മാറും? ജീവനക്കാർ: നിലവിൽ പിരിച്ചുവിടലില്ല. നിലവിലെ ബോർഡ് പിരിച്ചുവിട്ട് മസ്ക് സ്വന്തം ആളുകളെ നിയോഗിച്ചേക്കും. ബോർഡിന് ശമ്പളം നൽകില്ലെന്ന് മസ്ക് മുൻപു […]
നാസയുടെ 4 ഗഗനചാരികൾ സ്പേസ് എക്സ് റോക്കറ്റിൽ രാജ്യാന്തര നിലയത്തിലേക്ക്

കേപ് കാനവറൽ ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ 4 യാത്രികരെ എത്തിക്കാനുള്ള സ്പേസ്എക്സിന്റെ ‘ക്രൂ4’ ദൗത്യം പുറപ്പെട്ടു. 2 പുരുഷൻമാരും 2 സ്ത്രീകളും അടങ്ങിയതാണ് യാത്രാസംഘം. ആദ്യമായാണ് നാസ തുല്യ എണ്ണം സ്ത്രീകളെയും പുരുഷൻമാരെയും വിടുന്നത്. 5 മാസങ്ങളിലധികം നിലയത്തിൽ ചെലവഴിക്കാൻ പോകുന്ന സംഘത്തിൽ ആഫ്രോ അമേരിക്കൻ വംശജയായ ജെസിക വാറ്റ്കിൻസും ഉൾപ്പെടുന്നു. സ്റ്റെഫനി വിൽസൻ എന്ന ആഫ്രോ അമേരിക്കൻ വനിത 42 ദിവസം ബഹിരാകാശത്തു ചെലവഴിച്ചതാണ് ഇതിനു മുൻപുള്ള റെക്കോർഡ്. 2 വർഷത്തിനിടെ നാസയ്ക്കായി […]
6 ലക്ഷം ഡോളറും 7 സ്വർണക്കട്ടികളും കൈക്കൂലി: സൂ ചിക്ക് 5 വർഷം തടവ്

ബാങ്കോക്ക് ∙ മ്യാൻമറിൽ പട്ടാളം ഒരു വർഷം മുൻപു പുറത്താക്കിയ മുൻ നേതാവ് ഓങ് സാൻ സൂ ചിക്ക് അഴിമതിക്കേസുകളിൽ 5 വർഷം തടവ് ശിക്ഷ വിധിച്ചു. കൈക്കൂലിയായി സ്വർണവും പണവും കൈപ്പറ്റിയെന്ന കേസിലാണു വിധി. 2012–18 ൽ യാങ്കൂൺ മുഖ്യമന്ത്രി ഫ്യോ മിൻ തെയിന്റെ കയ്യിൽനിന്ന് 6 ലക്ഷം ഡോളറും 7 സ്വർണക്കട്ടികളും കൈക്കൂലി വാങ്ങിയെന്ന ആരോപണം സൂ ചി (76) നിഷേധിച്ചിരുന്നു. നിയമവിരുദ്ധമായി വോക്കി ടോക്കികൾ ഇറക്കുമതി ചെയ്തെന്ന കേസിൽ 6 വർഷത്തെ തടവുശിക്ഷ […]
ഷിഗല്ലെ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്:ഷിഗല്ലെ രോഗം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് എരഞ്ഞിക്കല്‍ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജില്ലയില്‍ നിലവില്‍ ഒരാളിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് രോഗ ലക്ഷണങ്ങളുമുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ 24 നാണ് എരഞ്ഞിക്കലില്‍ ഏഴ് വയസുകാരിയില്‍ ഷിഗെല്ലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികളില്‍ രോഗ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ സമീപത്ത് സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇവിടെ നിന്നാവാം രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ അനുമാനം. എന്നാല്‍ കൂടുതല്‍ […]
സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ സർവേകൾ, ക്വിസുകൾ എന്നിവക്കെതിരെ ഇന്ത്യ പോസ്റ്റിന്റെ അറിയിപ്പ്

ഇന്ത്യാപോസ്റ്റ് വഴി ചില സർവേകൾ, ക്വിസുകൾ എന്നിവയിലൂടെ സർക്കാർ സബ്‌സിഡികൾ നൽകുന്നതായുള്ള വാട്ട്‌സ് ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സന്ദേശങ്ങളും; URL-കൾ/ഹൃസ്വ URL-കൾ/വെബ്‌സൈറ്റുകളുടെ അഡ്രസ്സുകൾ എന്നിവ വിവിധ ഇമെയിലുകൾ/ എസ്എംഎസുകൾ വഴി പ്രചരിക്കുന്നതായി അടുത്ത നാളുകളിൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സർവേകളുടെ അടിസ്ഥാനത്തിൽ സബ്‌സിഡികൾ, ബോണസ് അല്ലെങ്കിൽ സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നത് പോലെയുള്ള പ്രവർത്തനങ്ങൾ ഇന്ത്യാ പോസ്റ്റിൻറെ ഭാഗമല്ല. ഇപ്രകാരമുള്ള അറിയിപ്പുകൾ/സന്ദേശങ്ങൾ ഇ-മെയിൽ ലഭിക്കുന്നവർ വ്യാജവും കപടവുമായ ഇത്തരം സന്ദേശങ്ങളിൽ വിശ്വസിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുത്. ജനനത്തീയതി, അക്കൗണ്ട് […]
രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്; 10 സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണം

രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ്. തെർമൽ പവർ പ്ലാന്റുകളിലെ കൽക്കരിയുടെ സ്റ്റോക്കും കുറഞ്ഞു. പത്തോളം സംസ്ഥാനങ്ങളിൽ ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങി. ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയത്. കൂടുതൽ സമയത്തേക്ക് വൈദ്യുതി നിയന്ത്രണമേർപ്പെടുത്താനുള്ള ആലോചനയിലാണ് സംസ്ഥാനങ്ങൾ. താപ വൈദ്യുത നിലയങ്ങളിലുള്ള പ്രശ്‌നങ്ങൾ വളരെ സങ്കീർണമാണ്. കൽക്കരിയുടെ ലഭ്യതക്കുറവും, വിലവർധനയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ […]



