LIMA WORLD LIBRARY

ഈയാംപാറ്റ – ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ.

വിളക്കിന്റെ പൊൻ വെളിച്ചത്തിലെത്തും
വിടരുന്ന ചിറകുള്ള ചിത്രശലഭം,
വിലയുള്ള ജീവിതം നൈമിഷികമതു
വിടരാതെ കൊഴിഞ്ഞുപോമറിയില്ല നാം.
വിനയെന്തെന്നറിഞ്ഞിടാതെത്തുന്നു കൂട്ടമാ-
യീയാംപാറ്റകൾ വിളക്കരികിൽ.
വിദൂരമായൊരു തിരിനാളമവയെന്നു –
മുന്മാദമോടെയെത്തുന്നു കൂട്ടമായ്.
വിലപിക്കുവാൻ പോലുമാവാതെയെന്നുമാ –
വിപത്തിൻ ദുരിതത്തിലാഴുന്നതായിരം!
വിടപറയാൻ നേരമാകുമ്പോഴൊരോ –
കാരണം സംജാതമാകുന്നു ഭൂവിൽ
വിധി നൽകും ദാനങ്ങളെല്ലാം
വിലയുള്ള സമ്പത്തതല്ലോ?
സഫലീകൃതമാക്കാനൊ ക്കുമോ –
മർത്ത്യനു തന്റെയീ ജീവിത യാത്രയിൽ?
വിധിയെപ്പഴിക്കേണ്ടതില്ല നാം
നിത്യവും വിധി നൽകിടുന്നു പ്രഭയാർന്ന –
നന്മകൾ തന്നുടെ പൂന്തോപ്പുകൾ.
മനുജനാപ്പൂക്കളെ വീഴ്ത്തുന്നു
ഭൂമിയോ? നഷ്ട സൗഭാഗ്യക്കൂമ്പാരമാകുന്നു!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px