LIMA WORLD LIBRARY

6 ലക്ഷം ഡോളറും 7 സ്വർണക്കട്ടികളും കൈക്കൂലി: സൂ ചിക്ക് 5 വർഷം തടവ്

ബാങ്കോക്ക് ∙ മ്യാൻമറിൽ പട്ടാളം ഒരു വർഷം മുൻപു പുറത്താക്കിയ മുൻ നേതാവ് ഓങ് സാൻ സൂ ചിക്ക് അഴിമതിക്കേസുകളിൽ 5 വർഷം തടവ് ശിക്ഷ വിധിച്ചു. കൈക്കൂലിയായി സ്വർണവും പണവും കൈപ്പറ്റിയെന്ന കേസിലാണു വിധി. 2012–18 ൽ യാങ്കൂൺ മുഖ്യമന്ത്രി ഫ്യോ മിൻ തെയിന്റെ കയ്യിൽനിന്ന് 6 ലക്ഷം ഡോളറും 7 സ്വർണക്കട്ടികളും കൈക്കൂലി വാങ്ങിയെന്ന ആരോപണം സൂ ചി (76) നിഷേധിച്ചിരുന്നു.

നിയമവിരുദ്ധമായി വോക്കി ടോക്കികൾ ഇറക്കുമതി ചെയ്തെന്ന കേസിൽ 6 വർഷത്തെ തടവുശിക്ഷ നേരത്തേ വിധിച്ചിരുന്നു. മറ്റ് 9 അഴിമതിക്കേസുകളിൽ വിചാരണ നടക്കുന്നു.

ഇന്നലത്തെ കോടതിയിൽ മാധ്യമങ്ങൾക്കോ നയതന്ത്രപ്രതിനിധികൾക്കോ പ്രവേശനമുണ്ടായിരുന്നില്ല. വിധി വന്ന ശേഷം സൂ ചിയുടെ അഭിഭാഷകർ മാധ്യമങ്ങളോടു സംസാരിക്കുന്നതും വിലക്കി. സർക്കാർ ചാനലാണ് വിശദാംശങ്ങൾ പുറത്തറിയിച്ചത്.

English Summary: Myanmar: Aung San Suu Kyi sentenced to 5 years in corruption case

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px