അമ്മയെന്ന കവിത – ഡോ. അജയ് നാരായണൻ

“മോനേ, പൊന്നോമലേ പൊന്നോമനത്തിങ്കൾ കിടാവേ…”, മാതൃഹൃദയദലത്തിൽ ഹൃദ്യമാം കാവ്യം വിരിഞ്ഞു അധരങ്ങളേറ്റു മൂളി അമ്മതൻ പൈങ്കിളി ആലോലമാടി നീലാഭയാർന്ന മുഖം പൂ വിടർത്തി… ഈരേഴു ലോകവും കണ്ടുകണ്ട് വീടാകെയാനന്ദനൃത്തമാടി. “മോനേ… പൊന്നോമനേ”, മോനതു കേട്ടു കുണുങ്ങി അരുതാത്ത കുസൃതിയും കാട്ടി അമ്മയോ ശാസിച്ചു കണ്ണുരുട്ടി… നാട്യമോ തോരാപരിഭവമോ, കുഞ്ഞിൻ കണ്ണു കലങ്ങിയോ കാതരയായമ്മ ചേർത്തണച്ചു ചുണ്ടിലൊരീണം ചിലമ്പി, “ചായുറങ്ങൂ പൊന്നുമുത്തേ”. താരാട്ടിൽ മോനാകെ പൂത്തുലയേ അമ്മേടെ മേനി വസന്തമായി അച്ഛനോ കോരിത്തരിച്ചുപോയി. “മോനേ…”, വിറച്ചുപോയ് മൗനം തരിച്ചുപോയ് […]
പുള്ളുവക്കുടം ……ഓർമക്കുറിപ്പ് ( വള്ളുവനാടൻ ഓർമക്കുറിപ്പ് ) – രജനി സുരേഷ്

നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഒരേട് പങ്കുവയ്ക്കുകയാണ് എഴുത്തുകാരിയായ ശ്രീമതി. രജനി സുരേഷ് ………………………… പുള്ളുവനും പുള്ളുവത്തിയും തറവാട്ടു മുറ്റത്തെത്തിയിട്ടുണ്ട്. കൊയ്ത്തു കഴിഞ്ഞ വയൽ വരമ്പുകൾ പിന്നിട്ട്, കൽപ്പടവുകൾ ചവിട്ടിക്കയറി അച്ഛമ്മയിൽ നിന്ന് നെല്ലും പുടവയും വാങ്ങിക്കാനുള്ള വരവാണ്. ദേശത്തെ നാവേറു തട്ടാതെ, കണ്ണേറു കൊള്ളാതെ പരിപാലിക്കുന്നവനാണത്രെ ഈ പുള്ളുവൻ. സർപ്പക്കാവിലെ തുള്ളലിനെ അനുസ്മരിപ്പിക്കുന്ന, അതിന്റെ താളലയവിന്യാസങ്ങളിൽ നമ്മെ കൊണ്ടെത്തിക്കുന്ന നങ്ങേലി പുള്ളുവത്തിയുടെയും പുള്ളുവൻ അയ്യപ്പന്റെയും പാട്ട് എന്നും ഒരു മാസ്മരികവലയത്തിലെത്തിക്കാറുണ്ട്. ആ പുള്ളുവക്കുടം ഒന്ന് തൊട്ടു നോക്കണമെന്ന് […]
ഗർഭഛിദ്രാവകാശം നിർത്തലാക്കാൻ യുഎസ് സുപ്രീം കോടതി നീക്കം

വാഷിങ്ടൻ ∙ യുഎസിൽ ഗർഭഛിദ്രത്തിനു ഭരണഘടനാ പരിരക്ഷയും നിയമസാധുതയും നൽകിയ 1973 ലെ റോ– വേഡ് കേസിലെ വിധി അസാധുവാക്കാനുള്ള സുപ്രീം കോടതിയുടെ നീക്കം രാജ്യവ്യാപക പ്രതിഷേധത്തിനും ചർച്ചകൾക്കും വഴി തുറന്നു. ഗർഭഛിദ്രത്തിനുള്ള അവകാശം സംബന്ധിച്ച് ജഡ്ജിമാരുടെ അഭിപ്രായം വ്യക്തമാക്കുന്ന കരടു രേഖ ചോർന്നതാണു വിവാദത്തിനും പ്രതിഷേധങ്ങൾക്കും തിരി കൊളുത്തിയത്. റോ– വേഡ് വിധി റദ്ദാക്കുന്നതിനെ 9 ജഡ്ജിമാരിൽ ഭൂരിപക്ഷവും അനുകൂലിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്ന രേഖയാണ് വാർത്താമാധ്യമത്തിനു ചോർന്നു കിട്ടിയത്. റോ– വേഡ് വിധി റദ്ദാക്കണമെന്ന മിസിസിപ്പി സംസ്ഥാനത്തിന്റെ […]
യുക്രെയ്നിൽ കനത്ത ആക്രമണം; റഷ്യൻ എണ്ണനിരോധനത്തിന് ഇയു

ബ്രസൽസ് / കീവ് ∙ യുക്രെയ്ൻ – റഷ്യ യുദ്ധം 70 ദിവസം പിന്നിടുമ്പോൾ പുതിയ ഉപരോധ പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ രംഗത്ത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഈ വർഷം അവസാനത്തോടെ പൂർണമായി അവസാനിപ്പിക്കാനുള്ള നിർദേശമാണ് ആറാം ഘട്ട ഉപരോധ പാക്കേജിൽ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെൻ മുന്നോട്ടുവച്ചത്. യൂറോപ്യൻ യൂണിയനിലെ (ഇയു) 27 രാജ്യങ്ങളുടെയും അംഗീകാരം ലഭിക്കണം. യുക്രെയ്ൻ പുനരുദ്ധാരണ പദ്ധതിയും നിർദേശത്തിലുണ്ട്. എണ്ണ നിരോധന പദ്ധതിയുമായി സഹകരിക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ചില […]
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയില്‍ അപാകതയില്ല. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെ മൂല്യ നിര്‍ണയം ബഹിഷ്‌കരണത്തില്‍ ദുരൂഹതയുണ്ട്. മൂല്യനിര്‍ണയ ബഹിഷ്‌കരണം സര്‍ക്കാര്‍ അന്വേഷിക്കും. മുന്നറിയിപ്പില്ലാതെയാണ് ബഹിഷ്‌കരണം. ഹൈക്കോടതി ഉത്തരവിന് എതിരാണ് അധ്യാപകരുടെ നടപടിയെന്നും മന്ത്രികുറ്റപ്പെടുത്തി.
കേരളത്തില്‍ മണ്ണെണ്ണ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ മണ്ണെണ്ണ വിലയില്‍ വീണ്ടും വര്‍ധന. ഇതോടെ ലിറ്ററിന് 84 രൂപയായി. ഏപ്രിലില്‍ 81 രൂപയുണ്ടായിരുന്നതാണ് 84ല്‍ എത്തിയത്. വില കുറയുമെന്ന ധാരണയില്‍ കഴിഞ്ഞ മാസം വിതരണക്കാര്‍ മണ്ണെണ്ണ എടുത്തിരുന്നില്ല. ലിറ്ററിന് 59 രൂപയായിരുന്ന മണ്ണെണ്ണയ്ക്ക് 22 രൂപ വര്‍ധിച്ചാണ് കഴിഞ്ഞ മാസം 81ലെത്തിയത്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. എണ്ണക്കമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയാണ് വര്‍ധിപ്പിച്ചത്.
അംഗത്വ ഫീസ് ആയ ഒരുലക്ഷം വേണ്ട, ‘അമ്മ’യിൽ നിന്ന് ഒഴിവാക്കണം: ഹരീഷ് പേരടി

താര സംഘടനയായ ‘അമ്മ’യില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്ന ആവശ്യവുമായി നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പ്രാഥമിക അംഗത്വത്തിനായി താന്‍ അടച്ച ഒരു ലക്ഷം രൂപ തിരിച്ച് തരേണ്ടെന്നും ‘അമ്മ’യുടെ പ്രസിഡന്റിനേയും സെക്രട്ടറിയേയും മറ്റ് അംഗങ്ങളേയും അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു. ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും പോസ്റ്റില്‍ ഹരീഷ് പേരടി ആവശ്യപ്പെട്ടു. ‘A.M.M.A യുടെ പ്രിയപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി..മറ്റ് അംഗങ്ങളെ…പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത […]
ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നുകളുടെ വില്‍പന ; ആമസോണിനെതിരെ കേസെടുത്ത് പോലീസ്

ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തിയ സംഭവത്തില്‍ ആമസോണിനെതിരെ കേസ്.ഭക്ഷ്യഭരണ വകുപ്പ് ബാന്ദ്രയിലെ ഖേര്‍വാഡി പൊലീസ് സ്റ്റേഷനിലാണ് മുന്‍നിര ഓണ്‍ലൈന്‍ കച്ചവടക്കാരായ ആമസോണിനെതിരെ കേസെടുത്തിരിക്കുന്നത്.ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് ആമസോണ്‍ വെബ്‌സൈറ്റില്‍ അനധികൃതമായി വില്‍ക്കുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 29ന് കേസ് രജിസ്റ്റര്‍ ചെയ്തു. 1940ലെ കോസ്‌മെറ്റിക്‌സ് നിയമത്തില്‍ വരുന്ന മരുന്നാണ് എംപിടി കിറ്റ്.രജിസ്റ്റര്‍ ചെയ്‌ത മെഡിക്കല്‍ പ്രാക്‌ടീഷണറുടെ കുറിപ്പടി പ്രകാരം മാത്രമേ ഇത് വില്‍ക്കാന്‍ അനുവാദമുള്ളൂ. ഔദ്യോഗിക ആരോഗ്യ സൗകര്യമുള്ള സ്ഥലത്തും ഡോക്‌ടറുടെ മേല്‍നോട്ടത്തിലും […]



