തിരുവനന്തപുരം: കേരളത്തില്‍ മണ്ണെണ്ണ വിലയില്‍ വീണ്ടും വര്‍ധന. ഇതോടെ ലിറ്ററിന് 84 രൂപയായി. ഏപ്രിലില്‍ 81 രൂപയുണ്ടായിരുന്നതാണ് 84ല്‍ എത്തിയത്. വില കുറയുമെന്ന ധാരണയില്‍ കഴിഞ്ഞ മാസം വിതരണക്കാര്‍ മണ്ണെണ്ണ എടുത്തിരുന്നില്ല.
ലിറ്ററിന് 59 രൂപയായിരുന്ന മണ്ണെണ്ണയ്ക്ക് 22 രൂപ വര്‍ധിച്ചാണ് കഴിഞ്ഞ മാസം 81ലെത്തിയത്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. എണ്ണക്കമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയാണ് വര്‍ധിപ്പിച്ചത്.













