പ്രവാചകനിന്ദയുടെ പ്രതിഫലനങ്ങൾ – കാരൂർ സോമൻ, ലണ്ടൻ.

പ്രവാചക നിന്ദയുടെ നേർത്ത അലകൾ അതിർവരമ്പുകൾ താണ്ടിയെത്തിയത് പ്രധാനമായും ഇസ്ലാമിക രാജ്യങ്ങളിലാണ്. അതിനെ ഭക്തിനിർഭരമായ മിഴികളോടെ കാണാൻ സാധിക്കില്ല.നിലാവിൽ കുളിച്ചു നിൽക്കുന്ന അതിമനോഹരങ്ങളായ പത്മാസനത്തിലിരിക്കുന്ന ചില രാജാക്കന്മാർ ഇതര മത വിശ്വാസികളോട് കാട്ടുന്ന അസഹിഷ്ണത ഞാനും ഗൾഫിലുണ്ടായിരുന്നപ്പോൾ കണ്ടിട്ടുണ്ട്. എന്നാലും അവർ മലയാളികളുടെ പോറ്റമ്മയാണ്.ഇന്ത്യയിൽ അച്ചടക്കമില്ലാതെ വളർന്നവർ ഗൾഫിൽ പോയിവന്നപ്പോൾ അച്ചടക്കമുള്ളവരായി ട്ടാണ് കാണുന്നത്. ലോകത്തു് ഏറ്റവും കൂടുതൽ പ്രവാചകന്മാരെ സമ്മാനിച്ചത് ഇസ്രായേൽ മിഡിൽഈസ്റ്റ് രാജ്യങ്ങളാണ്.അവസാനത്തെ പ്രവാചകനായിട്ടാണ് മുഹമ്മദ് നബിയെ കാണുന്നത്. പ്രവാചകന്മാരിൽ പ്രവാച കനായി കാണുന്നത് […]
പ്രണയ ഗീതം – സുമ രാധാകൃഷ്ണൻ

നിഴലാർന്നു നില്പവളേ മുന്നിൽ നിറമാർന്ന സ്വപ്‌നമായി നിറകവിഞ്ഞൊ നിന്റെ നിറമിഴികൾ നീയും നിലാവിൽ മയങ്ങി നിന്നോ ഉടലഴകാർന്നൊരു ഗിരിനിരകൾ ഉടലാകെ വെണ്മതൻ പാലൊളിയോ നിറയും മനസ്സിന്റെ നിറദീപമായ് നീയെന്റെ സൗഗന്ധി പൂവല്ലയോ ഉണരും ഉഷസ്സിൽ അലിഞ്ഞിടുന്ന ഉണർവിന്റെ ഉയിരേകും സ്നേഹബാഷ്പം തുറന്നിട്ട ജാലകവാതിലിൽ ഞാൻ പ്രണയമഴയ്ക്കായി കാത്തിരിപ്പൂ
ചോക്കുപെൻസിൽ – സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ഓർമ്മകളിലിന്നും നിറഞ്ഞുനിൽക്കുന്നു ബാല്യകാലത്തിൻ സ്മരണകൾ മായാതെ… കുട്ടിക്കുറുമ്പുകൾക്കറു തിയില്ലാതെ തല്ലുകളെത്രയോ വാങ്ങിയിരുന്നു ബാല്യകാലത്തിൻ വികൃതികൾ മനസ്സിൽ ഓർമ്മിച്ചിടാതെയാരുണ്ട് ഭൂവിൽ… ചോക്കുപെൻസിൽകൊണ്ടു കുത്തിക്കുറിച്ചോര സ്ലേറ്റിലെ ചിത്രങ്ങളക്ഷരങ്ങൾ അക്ഷയഖനിപോൽ ഉള്ളിൽ നിറയുമ്പോൾ മാതൃവിദ്യാലയത്തിൻ ചുവരുകൾക്കുള്ളിലെ പഠനകാലമെത്ര വസന്തമേകി… ആ നല്ല കാലത്തിൻ ധന്യതയിന്നും ഒട്ടും മറയ്ക്കാതെ ഹൃദയത്തിലേറ്റുന്നു…. ഓരോ കവിതയും എഴുതുന്നനേരം മനസ്സിൽ തെളിയുന്നു ബാല്യകാലം… തിരകെ വരാത്തൊരാ സ്വപ്നമെന്നാകിലും ഉള്ളിൽ മഥിയ്ക്കുന്നു പുത്തനാം ഉണർവുകൾ
വെളുത്തേടൻ രാജാവ് – എം രാജീവ് കുമാർ

നമ്മളീ കേരളത്തിൽ തന്നെയാണോ ജീവിക്കുന്നത് എന്ന് തോന്നലുണ്ടാക്കുന്ന ദിനങ്ങളാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. എഴുത്തുകാരൻ എന്ന നിലയിൽ പ്രതികരിക്കാതിരിക്കുന്നതെങ്ങനെ? ഇന്നൊരു കഥയാകട്ടെ. ഒരു രാജാവും അയേലിട്ട കോണകം പോലെയുള്ള പ്രജകളുമുള്ള ഒരു രാജ്യത്തിന്റെ കഥയാണ് എഴുതാൻ പോകുന്നത്. തല്ലി വെളുപ്പിക്കാൻ നോക്കുന്നൊരു രാജാവിന്റെ കഥ. മൂടുമറന്ന്, തലമറന്ന് എണ്ണ തേയ്ക്കുന്ന “വെളുത്തേടൻ രാജാ”വിന്റെ കഥ. O വെളുത്തേടൻ രാജാവ്! പണ്ടുപണ്ട് കോത്താഴത്ത് എന്നൊരു […]
കോപ്പൻ രാജൻ @ 70 – മുതുകുളം സുനിൽ

കോപ്പൻ രാജന്റെ എഴുപതാം പിറന്നാൾ അദ്ദേഹത്തിന്റെ വസതിയായ വലിയ വീട് തറവാട്ടിൽ ആഘോഷപൂർവ്വം നടക്കുകയാണ്. വലിയ വീട്ടിൽ നാരങ്ങയുടെ ഗന്ധം നിറഞ്ഞു നിന്ന ഉൾമുറിയിൽ “ഫ്രഷ് ആകാൻ “ഇരുന്ന കോയിക്കൽ കുഞ്ഞുമോൻ ഓർത്തു…. . കോപ്പൻ രാജൻ പ്രവാസി പ്രമുഖനാണ്. വലിയ വീട്ടിൽ വി. കെ. രാജേന്ദ്രൻ എങ്ങനെ കോപ്പൻ രാജൻ ആയി. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ശ്യാമള സാറിന്റെ സയൻസ് ക്ലാസ്സിൽ ജർമൻ സസ്യശാത്രഞ്ജനായ വ്ലാദിമർ കൊപ്പനെ പറ്റിയും കാലാവസ്ഥാ വർഗീകരണത്തെപ്പറ്റിയും പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ രാജേന്ദ്രൻ ചോദിച്ചു…. […]
TRAVELLING — William Wordsworth

This is the spot : how mildly does the sun Shine in between the fading leaves !the air In the habitual silence of this wood Is more than silent : and this bed of health , Where shall we find so sweet a resting –place ? Come ! — let me see thee sink into […]
പലിശ നിരക്ക് കൂട്ടി യുഎസ് കേന്ദ്രബാങ്ക്

വാഷിങ്ടൻ ∙ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് 0.75 ഉയർത്തി. വിലക്കയറ്റം നേരിടാൻ പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക് കഴിഞ്ഞ 30 വർഷത്തിനിടിയിലെ ഏറ്റവും ഉയർന്നതാണ്.സാധാരണ .50 ശതമാനം വരെയാണ് ഉയർത്താറുള്ളത്.വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നീക്കം വഴി വായ്പ,ക്രെഡിറ്റ് കാർഡ് ഭാരമെല്ലാം കൂടും. ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ കാത്തിരിക്കുന്നതാണ് ഫെഡറൽ റിസർവ് പ്രഖ്യാപനം. English Summary: US central bank interest rate hike
കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ ഏഴ് വയസുകാരന്

കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മായനാടാണ് സംഭവം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഏറ്റവും ഒടുവിലായി കാസർകോടായിരുന്നു ഷിഗെല്ല സ്ഥിരീകരിച്ചത്. ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത പെൺകുട്ടിയുടെ ശരീരത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായത് ഷിഗെല്ലായാണെന്നായിരുന്നു കണ്ടെത്തൽ.
സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ; ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റൻ, ഭുവനേശ്വർ വൈസ് ക്യാപ്റ്റൻ

ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി സഞ്ജു സാംസണ്‍. അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഹര്‍ദിക് പാണ്ഡ്യയാണ് നായകന്‍. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചു. അയര്‍ലന്‍ഡില്‍ നടക്കുന്ന രണ്ട് ട്വന്റി20 മല്‍സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിലേയ്ക്കാണ് സഞ്ജു സാംസണ് അവസരം ലഭിച്ചിരിക്കുന്നത്. ഐപിഎല്ലിന് മുമ്പുനടന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലാണ് സഞ്ജു അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ഹര്‍ദിക് പാണ്ഡ്യ ആദ്യമായി ഇന്ത്യന്‍ നായകനാകുന്ന പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ മടങ്ങിവരവും കാണാം. ഐപിഎല്ലിനിടെ പരുക്കേറ്റ സൂര്യകുമാര്‍ വിശ്രമത്തിലാണ്. വെങ്കടേശ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ […]
സാമ്പത്തിക പ്രതിസന്ധി; ജനങ്ങൾ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന് പാക്കിസ്ഥാൻ

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാനിലെ ജനങ്ങൾ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യർഥനയുമായി മന്ത്രി. ‘ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. രാജ്യത്തെ വിദേശ വിനിമയ റിസർവ് താഴ്ന്ന നിലയിലാണ്. തേയില ഇറക്കുമതി ചെയ്യാൻ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങൾ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യർഥന’- ആസൂത്രണ വിഭാഗം മന്ത്രി അഹ്സാൻ ഇഖ്ബാൽ പറഞ്ഞു. 2021-22 സാമ്പത്തിക വർഷം പാക്കിസ്ഥാനിലെ ജനങ്ങൾ 400 ദശലക്ഷം യുഎസ് ഡോളർ തുകയ്ക്കുള്ള ചായ കുടിച്ചു. […]



