LIMA WORLD LIBRARY

ലോക കേരള സഭയിലെ പുല്ലാംകുഴൽ – കാരൂർ സോമൻ, ലണ്ടൻ.

പ്രസന്നകോമളമധുരം തുളുമ്പിയ മൂന്നാം ലോക കേരള സഭയിലേക്ക് പുഞ്ചിരിതൂകി വിടർന്ന നേത്രങ്ങളും ഇടുങ്ങിയ അരക്കെട്ടുള്ള  കുലാചാരമറിയാവുന്ന പുരാവസ്തു തട്ടിപ്പുകാരൻ മാവുങ്കലിന്റെ തോളിൽ കയ്യിട്ടു നടന്ന പുല്ലാം കുയിലിനെ രാജകൊട്ടാരത്തിന്റെ മട്ടുപ്പാവിലേക്ക് ഏത് സാങ്കേതിക വിദ്യയിലൂടെയാണ്    ഒളിച്ചു കടത്തിയത്? ഈ ചോദ്യത്തിന് എന്ത് പ്രസക്തിയെന്ന് പലരും ചോദിക്കുന്നു. സ്ത്രീ സാന്നിധ്യം കുറഞ്ഞ തുകൊണ്ടാണ് പുരുഷകേന്ദ്രികൃത സഭയായി പലർക്കും തോന്നുന്നത്.ലോക കേരള സിംഹാസനത്തിൽ പുല്ലാം കുഴൽ എല്ലാവർക്കും വീണമീട്ടാനുള്ള ഒരു ഉപകരണമായി മാറാൻ കഴിഞ്ഞു. ആ ചിരിയുടെ കാന്തികൊണ്ടാകണം ക്യാമറ […]

ഗിയർ തകർന്നു; ലാൻഡിങിനിടെ വിമാനത്തിന് തീ പിടിച്ചു; 3 പേർക്ക് പൊള്ളലേറ്റു

ലാൻഡിങ് ഗിയർ തകർന്നതിനെ തുടർന്ന് വിമാനത്തിന് തീ പിടിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു. സാന്റോ ഡൊമിങ്കോയിൽ നിന്ന് മിയാമിയിലേക്ക് എത്തിയ റെഡ് എയർ ഫ്ലൈറ്റിലാണ് തീ പിടിത്തം ഉണ്ടായത്. വിമാനത്താവളത്തിലെ അഗ്നിശമനസേനാ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ കാരണം വലിയ അപകടം ഒഴിവായി. 126 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രാദേശിക സമയം പുലർച്ചയോടെ റൺവേയിലേക്ക് ഇറങ്ങിയ വിമാനം ക്രെയിൻ ടവറിലിടിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് തീ പിടിച്ചത്. പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽ നിന്നിറങ്ങി ഓടുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ വിശദമായ അന്വേഷണം […]

പുല്ലൂരാംപാറ ഹയർ സെക്കണ്ടറി സ്കൂളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി രണ്ടു വിദ്യാർത്ഥിനികൾ ചരിത്ര വിജയം നേടി

മേഘ്ന ബെന്നി, ജൂലിയാ ബിജു തിരുവമ്പാടി (കോഴിക്കോട്): ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ  പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ  മേഘ്ന ബെന്നി, ജൂലിയാ ബിജു എന്നീ രണ്ടു വിദ്യാർത്ഥിനികൾ ഫുൾ മാർക്ക് 1200/ 1200 കരസ്ഥമാക്കി നാടിന് അഭിമാനമായി മാറി. ഗ്രേസ് മാർക്കുകൾ ഒന്നുമില്ലാതെ നടത്തപ്പെട്ട ഈ വർഷത്തെ പരീക്ഷയിൽ സംസ്ഥാനത്തൊട്ടാകെ കേവലം 53 കുട്ടികൾ മാത്രമാണ് ഫുൾ മാർക്ക് എന്ന നേട്ടത്തിന് അർഹരായത്. ആനക്കാംപൊയിൽ ആനക്കല്ലേൽ ബെന്നി യുടെയും  കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ […]

” ശ്രദ്ധിക്കുക, ഇനി കൃത്യമായി റീചാര്‍ജ് ചെയ്തില്ലെങ്കില്‍ സിം എന്നന്നേക്കുമായി കട്ട് ആകും “

എയര്‍ടെല്ലും റിലയന്‍സ് ജിയോയും അടക്കമുള്ള മുന്‍നിര ടെലികോം കമ്പനികൾ  റീചാര്‍ജ് ചെയ്യാത്ത ഉപയോക്താക്കളെ റീചാര്‍ജ് ചെയ്യിപ്പിക്കാന്‍ ഓര്‍മ്മിപ്പിക്കുകയും ഓഫറുകള്‍ നല്‍കുകയും ചെയ്യാറുണ്ട്.ആക്ടീവ് ആയി സിം കാര്‍ഡ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഈ ടെലിക്കോം  കമ്പനികൾ ഓര്‍മ്മിക്കാറുണ്ട്. സെക്കന്ററി സിം കാര്‍ഡ് ഉപയോഗിക്കുന്നവരെയാണ് ഇത്തരത്തില്‍ ഓര്‍മ്മിപ്പിക്കേണ്ടി വരാറുള്ളത്. എന്നാല്‍ ഇപ്പോള്‍ പിന്നെയും റീചാര്‍ജ് ചെയ്യാത്ത സിം കാര്‍ഡുകള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് കമ്പനികൾ. 7.5 മില്ല്യണ്‍ കണക്ഷനുകളാണ് ഇത്തരത്തില്‍ ഒഴിവാക്കിയിരിക്കുന്നത്. സിം കഴിഞ്ഞ കുറച്ച്‌ പാദങ്ങളിലായി ടെലികോം താരിഫുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കയാണ്. പണം […]

കംബോഡിയയിൽ പിടിച്ച ഭീമൻ തിരണ്ടി ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യം

നോം പെൻ: ലോകത്തിൽ ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ കംബോഡിയയിലെ മെകോങ് നദിയിൽ നിന്ന് പിടിച്ചു. ജൂൺ 13ന് പിടികൂടിയ സ്റ്റിങ് റേയാണ് (അടവാലൻ തിരണ്ടി) ഏറ്റവും വലിയ ശുദ്ധജല മത്സ്യമായി കരുതുന്നത്. മൂക്ക് മുതൽ വാൽ വരെ ഏകദേശം 13 അടി നീളവും 300 കിലോഗ്രാം ഭാരവും തിരണ്ടിക്കുള്ളതായി കംബോഡിയൻ-യു.എസ് സംയുക്ത ഗവേഷണ പദ്ധതിയായ വണ്ടേഴ്‌സ് ഓഫ് ദി മെകോങ് പ്രസ്താവനയിൽ പറഞ്ഞു. 2005ൽ തായ്‌ലൻഡിൽ കണ്ടെത്തിയ 293 കിലോഗ്രാം മെക്കോങ് ജയന്‍റ് […]

(1962ലെ ഇന്ത്യാ ചൈന യുദ്ധകാലത്ത് ഒ.വി.വിജയൻ എഴുതിയ കഥ:) പേരുകൾ. ഒ.വി.വിജയൻ

[ഈയിടെ ചൈനക്കാർ നമ്മുടെ അതിരുകളിൽ നിന്ന് ഉടനീളം പിൻവാങ്ങിയതിനെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങളാണ് ചുവടെ കൊടുക്കുന്നത്. രേഖകൾ രാജ്യരക്ഷാകാര്യാലയത്തിൽ നിന്ന് ചോർത്തിയെടുത്തവയാണ്. ഈ മോഷണം ശിക്ഷാർഹമെന്നറിഞ്ഞുകൊണ്ടുതന്നെ, ചരിത്രസാധുതയുടെ ആവശ്യത്തെ മാത്രം മുൻനിർത്തിക്കൊണ്ട് അവയിലടങ്ങിയ വിവരങ്ങൾ പ്രകാശിപ്പിക്കാൻ ഞങ്ങൾ മുതിരുകയാണ്. – സമ്പാദകർ] ചുഷൂലിനടുത്ത് ഒരിടത്ത് ഒരു രാവിലെ ഒരിന്ത്യൻ സൈനികസംഘം ചുറ്റിനടക്കുന്നത് ചൈനക്കാർ കണ്ടു. സംഘത്തലവൻ ചെണ്ട കൊട്ടിക്കൊണ്ടാണ് സംഘത്തെ നയിച്ചിരുന്നത്. ചൈനക്കാർ പരിഭ്രമിച്ചു. “ആരാണയാൾ?” അവർ ഓർത്തു വശംകെട്ടു. അവസാനം അവരുടെ രഹസ്യവകുപ്പിൽ നിന്ന് അവർക്കു വിവരം കിട്ടി. […]

ശ്രവണം നമ്മുടെ ചെവിയുടെ കഴിവുമാത്രമല്ല. അത് ഹൃദയത്തിന്റെ നിലപാടു കൂടിയാണ് – ജോസ് ക്ലെമന്റ്

ശ്രവണം നമ്മുടെ ചെവിയുടെ കഴിവുമാത്രമല്ല. അത് ഹൃദയത്തിന്റെ നിലപാടു കൂടിയാണ്. നമ്മുടെ ഹൃദയം തൊടുന്നൊരാൾക്ക് നമ്മെ ശ്രവിക്കാൻ , മനസ്സിലാക്കാൻ , നാം സംസാരിക്കണമെന്നു പോലും യാതൊരു നിർബന്ധവുമില്ല. അതിന് നമ്മിലുള്ള ഒരു നോട്ടം തന്നെ അധികമാണ്. ആരെയും സ്നേഹിക്കാതെയും ആരുടെയെങ്കിലും ഹൃദയത്തെ സ്പർശിക്കാതെയും ആർക്കും ഈ ഭൂമിയിൽ നിന്നും ജീവിച്ചു മടങ്ങാൻ കഴിയില്ല. എല്ലാവരും ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടാകും. എല്ലാവരും ആരുടെയെങ്കിലും ഹൃദയത്തെ സ്പർശിച്ചിട്ടു മുണ്ടാകും. കാരണം, നമ്മുടെയൊക്കെ ജീവിതത്തിന് കടലാഴമുണ്ട്. വെറുമൊരു നീർത്തുള്ളി പോലെ അത് […]

ഗോപിനാഥറാവു പരലോകത്തു പോയിരിക്കുകയാണ്, ലിപി വായിക്കാൻ! – എം രാജീവ് കുമാർ

നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ അങ്ങുമിങ്ങും വെയിലും മഴയുമേറ്റ് ചൊറിപിടിച്ചു നിൽക്കുന്ന മാർബിൾ ഫലകങ്ങൾ കാണാം. ഒരു കാലത്ത് കൊട്ടും മേളവുമായി സ്ഥാപിച്ച ശിലാഫലകങ്ങൾ! വി.ജെ.ടി ഹാളിനു മുന്നിലെ പട്ടം താണുപിള്ള പ്രതിമയ്ക്കരികിൽ അങ്ങനെ രണ്ടെണ്ണമുണ്ട്. അഞ്ചാറു കൊല്ലമേ ആയിട്ടുള്ളൂ സ്ഥാപിച്ചിട്ട്. ലക്ഷങ്ങൾ മുടക്കിയാണ് സർക്കാർ നേട്ടങ്ങൾ ഖാദിക്ക് നൽകിയതിനെപ്പറ്റി ശാസനം പുറപ്പെടുവിച്ചിരുന്നത്. അന്നിരുന്ന ഏതോ ഐ.എ.എസ്കാരന്റെ തലയിലുദിച്ച ബുദ്ധിയാവാം. ശിലാലിഖിതവ്യാജേന മലയാളത്തെ നാണിപ്പിക്കു മാറ് ഡിറ്റിപി എടുത്തൊട്ടിച്ച മാർബിൾ ഫലകം. അന്ന് കാഴ്ചയിൽ കൊത്തിനേക്കാൾ ഊക്കൻ എടുപ്പായിരുന്നു. ഭരണാധിപന്മാർ […]

ഒടുവിൽ തീരുമാനമായി; യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി

മുൻ ധനമന്ത്രിയും തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനുമായ യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാവും. ഡൽഹിയിൽ ചേർന്ന 17 പ്രതിപക്ഷ പാർട്ടികളുടെ യോ​ഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 2018ൽ ബിജെപി വിട്ട യശ്വന്ത് സിൻഹ കഴിഞ്ഞ വർഷമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്ഥാനാർത്ഥിയാകണമെങ്കിൽ അദ്ദേഹം തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസും ഇടത് പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സിൻഹ അംഗീകരിച്ചതോടെയാണ് സ്ഥാനാർഥിത്വത്തിന് വഴിതെളിഞ്ഞത്. എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാത്മാഗാന്ധിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധി, നാഷ്ണൽ […]

ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി; മന്ത്രി ആന്റണി രാജു

ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോര്‍‌ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ ന‍ടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ദ്ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്.’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും. രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ […]

അഞ്ചു രൂപ നാണയമെന്ന്​ കരുതി യാത്രക്കാരൻ ബസിൽ കൊടുത്തത്​ സ്വർണ നാണയം

കുറ്റ്യാടി:ചില്ലറ നാണയമെന്ന്​ കരുതി യാത്രക്കാരൻ ബസിൽ കൊടുത്തത്​ സ്വർണ നാണയം. കണ്ടക്ടർ അഞ്ച്​ രൂപ ചില്ലറ​ ചോദിച്ചപ്പോഴാണ്​ കുറ്റ്യാടിയിൽനിന്ന്​ തൊട്ടിൽപാലത്തേക്ക്​ യാത്രചെയ്ത കരിങ്ങാട്​ സ്വദേശിക്ക്​ അബദ്ധം പറ്റിയത്​. വീട്ടിലെത്തി കീശ തപ്പിയപ്പോൾ സ്വർണനാണയം കാണാനില്ല. ഉടൻ കണ്ടക്ടറുടെ നമ്പർ സംഘടിപ്പിച്ച്​ ബന്ധപ്പെ​ട്ടെങ്കിലും കണ്ടക്​ടർ ചില്ലറയെന്ന്​ കരുതി കൈമാറിയതായി പറഞ്ഞു. കെ.സി.ആർ എന്നാണ്​ ബസിന്റെ പേരെന്ന്​ യാത്രക്കാരൻ പറയുന്നു. ഗൾഫിൽ ജോലിചെയ്തിരുന്ന സമയത്ത്​ മലബാർ ഗോൾഡിൽനിന്ന്​ വാങ്ങിയ സ്വർണനാണയം മകളുടെ കോളജ്​ ഫീസടക്കാൻ വേണ്ടി വിൽക്കാൻ കൊണ്ടുപോയതായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു. 14 കോടി രൂപ വിലമതിക്കുന്ന ബുഗട്ടി വെയ്റോൺ ആണ് അപകടത്തിൽ പെട്ടത്. സ്പെയിനിലെ മയ്യോർക്കയിൽ താരത്തിൻ്റെ വീട്ടിൽ വച്ചായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ വീടിൻ്റെ ഗേറ്റ് ഇടിച്ചുതെറിപ്പിച്ചു. അപകടം നടക്കുമ്പോൾ താരം കാറിലുണ്ടായിരുന്നില്ല. താരത്തിൻ്റെ ഒരു ജീവനക്കാരനാണ് വാഹനം ഓടിച്ചിരുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാറിൻ്റെ മുൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കുന്നതിനായാണ് ക്രിസ്റ്റ്യാനോ പോർച്ചുഗലിൽ നിന്ന് സ്പെയിനിൽ എത്തിയത്. […]

” വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവം: രണ്ടു ഡോക്ടർമാർക്ക് സസ്പെൻഷൻ “

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ അനാസ്ഥയുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേ നടപടി. യൂറോളജി, നെഫ്രോളജി വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഡോക്ടര്‍മാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗിയുടെ മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാവുകയുള്ളൂ. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ അവയവവുമായി […]