ഗിയർ തകർന്നു; ലാൻഡിങിനിടെ വിമാനത്തിന് തീ പിടിച്ചു; 3 പേർക്ക് പൊള്ളലേറ്റു

ലാൻഡിങ് ഗിയർ തകർന്നതിനെ തുടർന്ന് വിമാനത്തിന് തീ പിടിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു. സാന്റോ ഡൊമിങ്കോയിൽ നിന്ന് മിയാമിയിലേക്ക് എത്തിയ റെഡ് എയർ ഫ്ലൈറ്റിലാണ് തീ പിടിത്തം ഉണ്ടായത്. വിമാനത്താവളത്തിലെ അഗ്നിശമനസേനാ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ കാരണം വലിയ അപകടം ഒഴിവായി. 126 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

പ്രാദേശിക സമയം പുലർച്ചയോടെ റൺവേയിലേക്ക് ഇറങ്ങിയ വിമാനം ക്രെയിൻ ടവറിലിടിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് തീ പിടിച്ചത്. പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽ നിന്നിറങ്ങി ഓടുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായും പൊള്ളലേറ്റവരുടെ നില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here