അഞ്ചു രൂപ നാണയമെന്ന്​ കരുതി യാത്രക്കാരൻ ബസിൽ കൊടുത്തത്​ സ്വർണ നാണയം

കുറ്റ്യാടി:ചില്ലറ നാണയമെന്ന്​ കരുതി യാത്രക്കാരൻ ബസിൽ കൊടുത്തത്​ സ്വർണ നാണയം. കണ്ടക്ടർ അഞ്ച്​ രൂപ ചില്ലറ​ ചോദിച്ചപ്പോഴാണ്​ കുറ്റ്യാടിയിൽനിന്ന്​ തൊട്ടിൽപാലത്തേക്ക്​ യാത്രചെയ്ത കരിങ്ങാട്​ സ്വദേശിക്ക്​ അബദ്ധം പറ്റിയത്​.

വീട്ടിലെത്തി കീശ തപ്പിയപ്പോൾ സ്വർണനാണയം കാണാനില്ല. ഉടൻ കണ്ടക്ടറുടെ നമ്പർ സംഘടിപ്പിച്ച്​ ബന്ധപ്പെ​ട്ടെങ്കിലും കണ്ടക്​ടർ ചില്ലറയെന്ന്​ കരുതി കൈമാറിയതായി പറഞ്ഞു. കെ.സി.ആർ എന്നാണ്​ ബസിന്റെ പേരെന്ന്​ യാത്രക്കാരൻ പറയുന്നു. ഗൾഫിൽ ജോലിചെയ്തിരുന്ന സമയത്ത്​ മലബാർ ഗോൾഡിൽനിന്ന്​ വാങ്ങിയ സ്വർണനാണയം മകളുടെ കോളജ്​ ഫീസടക്കാൻ വേണ്ടി വിൽക്കാൻ കൊണ്ടുപോയതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here