പുല്ലൂരാംപാറ ഹയർ സെക്കണ്ടറി സ്കൂളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി രണ്ടു വിദ്യാർത്ഥിനികൾ ചരിത്ര വിജയം നേടി

മേഘ്ന ബെന്നി, ജൂലിയാ ബിജു

തിരുവമ്പാടി (കോഴിക്കോട്): ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ  പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ  മേഘ്ന ബെന്നി, ജൂലിയാ ബിജു എന്നീ രണ്ടു വിദ്യാർത്ഥിനികൾ ഫുൾ മാർക്ക് 1200/ 1200 കരസ്ഥമാക്കി നാടിന് അഭിമാനമായി മാറി.

ഗ്രേസ് മാർക്കുകൾ ഒന്നുമില്ലാതെ നടത്തപ്പെട്ട ഈ വർഷത്തെ പരീക്ഷയിൽ സംസ്ഥാനത്തൊട്ടാകെ കേവലം 53 കുട്ടികൾ മാത്രമാണ് ഫുൾ മാർക്ക് എന്ന നേട്ടത്തിന് അർഹരായത്.

ആനക്കാംപൊയിൽ ആനക്കല്ലേൽ ബെന്നി യുടെയും  കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സിന്ധു പോളിന്റേയും മകൾ ആണ് മേഘ്ന.

ആനക്കാംപൊയിൽ മുപ്പറ്റയിൽ ബിജുവിന്റേയും സുനിതയുടേയും മകളാണ് ജൂലിയാ ബിജു.

താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള 11ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്ന് മുഴുവൻ മാർക്കും കരസ്ഥമാക്കിയത് ഇവർ രണ്ടു പേർ മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here