ശ്രവണം നമ്മുടെ ചെവിയുടെ കഴിവുമാത്രമല്ല. അത് ഹൃദയത്തിന്റെ നിലപാടു കൂടിയാണ് – ജോസ് ക്ലെമന്റ്

ശ്രവണം നമ്മുടെ ചെവിയുടെ കഴിവുമാത്രമല്ല. അത് ഹൃദയത്തിന്റെ നിലപാടു കൂടിയാണ്. നമ്മുടെ ഹൃദയം തൊടുന്നൊരാൾക്ക് നമ്മെ ശ്രവിക്കാൻ , മനസ്സിലാക്കാൻ , നാം സംസാരിക്കണമെന്നു പോലും യാതൊരു നിർബന്ധവുമില്ല. അതിന് നമ്മിലുള്ള ഒരു നോട്ടം തന്നെ അധികമാണ്. ആരെയും സ്നേഹിക്കാതെയും ആരുടെയെങ്കിലും ഹൃദയത്തെ സ്പർശിക്കാതെയും ആർക്കും ഈ ഭൂമിയിൽ നിന്നും ജീവിച്ചു മടങ്ങാൻ കഴിയില്ല. എല്ലാവരും ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടാകും. എല്ലാവരും ആരുടെയെങ്കിലും ഹൃദയത്തെ സ്പർശിച്ചിട്ടു മുണ്ടാകും. കാരണം, നമ്മുടെയൊക്കെ ജീവിതത്തിന് കടലാഴമുണ്ട്. വെറുമൊരു നീർത്തുള്ളി പോലെ അത് അവഗണിച്ചു കളയരുത്. ഈ വായനാ ദിനത്തിൽ മറ്റുള്ളവരുടെ ഹൃദയാഴങ്ങൾ വായിക്കാൻ നമുക്ക് സാധിക്കണം. അതുപോലെ നമ്മുടെ ഹൃദയാഴങ്ങൾ വായിക്കാൻ മറ്റുള്ളവർക്കും സാധ്യമാകണം. നാം ക്ഷരമല്ലെങ്കിലും നശ്വരമായ ജീവിതത്തിൽ നമ്മുടെ ഓർമകളെങ്കിലും അക്ഷരമാക്കി അനശ്വരമാക്കേണ്ടെ? വായനാ ദിനാശംസകൾ ഹൃദയപൂർവം നേർന്നുകൊണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here