മലേഷ്യ മുഴുവൻ പേരിലാക്കിയ രാമകൃഷ്ണപിള്ള! – എം രാജീവ് കുമാർ

കുട്ടനാട്ടുകാർ ഒന്നല്ല രണ്ടല്ല മൂന്ന് രാമകൃഷ്ണപിള്ളമാരുണ്ടായിരുന്നു ,സാഹിത്യത്തിൽ അറിയുന്നവരായി ! അതിലൊന്നാമൻ സ്റ്റേറ്റ് കോൺഗ്രസ്സുകാർക്ക് വലിയ ജൂബ തയ്ച്ചു കൊണ്ട് പുളിമൂട്ടിൽ മിഷ്യനിട്ട് തയ്ച്ചു കൊണ്ടിരുന്ന ജൂബാ രാമകൃഷ്ണപിള്ള ! പിന്നൊന്ന് തോട്ടികളെ സംഘടിപ്പിച്ച് വിപ്ലവം നടത്തിയ തിരുവിതാംകൂർ സ്റ്റേറ്റ് കോൺ ഗ്രസ്സ് പ്രസിഡന്റും തിരുവിതാംകൂർ എം.എൽഎയും തിരു-കൊച്ചി നിയമസഭാ കോൺഗ്രസ്സ് കക്ഷി സെക്രട്ടറിയുമായ കുട്ടനാട്ട് രാമകൃഷ്ണപിള്ള. എന്റെ തപ്തബാഷ്പം, നിഴലുകൾ, പ്രതിമ, ജാതകം മാറുന്നു , തൂക്കുമുറിയിൽ , കമണ്ഡലു തുടങ്ങിയ നാടകങ്ങളും എഴുതിയ ബി.എ.,എൽ. […]
,,, ഇന്ന് അഭിമാന മുഹൂർത്തംഎല്ലാ ഇന്ത്യ ക്കാർക്കും,,👍👍👍 നമ്മുടെ ദേശീയ ഗാനമായ “ജന ഗണ മന…” യുനെസ്കോ “ലോകത്തിലെ ഏറ്റവും മികച്ച ഗാനം” ആയി പ്രഖ്യാപിച്ചു. കുറച്ച് മിനിറ്റ് മുമ്പ്. 🌹💐🌹

ദയവായി ഇത് ഷെയർ ചെയ്യുക. ഒരു ഇന്ത്യക്കാരനായതിൽ വളരെ അഭിമാനിക്കുന്നു. നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം… 🎵ജന = ആളുകൾ 🎵ഗണ = ഗ്രൂപ്പ് 🎵മന = മനസ്സ് 🎵അധിനായക= നേതാവ് 🎵ജയ അവൻ = വിജയം 🎵ഭാരതം = ഇന്ത്യ 🎵ഭാഗ്യം = വിധി 🎵വിധാത = ഡിസ്പോസർ 🎵പഞ്ചാബ = പഞ്ചാബ് 🎵സിന്ധു = സിന്ധു 🎵ഗുജറാത്ത് = ഗുജറാത്ത് 🎵 മറാത്ത = മറാത്തി മഹാരാഷ്ട്ര 🎵ദ്രാവിഡ = തെക്ക് 🎵ഉത്കല = ഒറീസ്സ […]
ഉൾപ്പേടി മിനിക്കഥ സാക്കിർ – സാക്കി നിലമ്പൂർ

“എന്താ ഇവിടെ ഒറ്റക്ക് ഒരു മൂലയിൽ വന്ന് നിൽക്കണേ….?” “ഓ…ഞാനെന്റെ ഭർത്താവിനെക്കാത്ത് നിൽക്കുകയാ… പരിപാടി കഴിയുമ്പോഴേക്കും എത്താംന്ന് പറഞ്ഞാ പുള്ളിക്കാരൻ പോയത്. ” “സ്ത്രീ സമത്വത്തിന് വേണ്ടി ഘോരഘോരം സംസാരിച്ച നിങ്ങടെ പ്രസംഗം ഉഷാറായ്രുന്നുട്ടോ…! പുരുഷാധിപത്യത്തിന്റെ മുഖമടച്ചുള്ള അടിയായിരുന്നു ഓരോ വാക്കും. വളരെ ദമ്മായി. ” “ആണോ… വളരെ നന്ദി ണ്ട് ട്ടോ..” “ഇങ്ങനെ വേണം സ്ത്രീകൾ . സ്ത്രീകളോട് സ്വന്തം കാലിൽ ഉറച്ചുനിൽക്കാനുള്ള നിങ്ങളുടെ ആഹ്വാനമാണ് പ്രശംസനീയം..” “സന്തോഷം. ന്നാ . ശരി.” “അല്ല എന്താ […]
തെരുവുഗായകൻ – വിജു കടമ്മനിട്ട

പാടാതിരിക്കുവാനാകുമോ പാഴ്മുളംതണ്ടിനുംപേലവാധരങ്ങൾ ചുണ്ടോടു ചേർത്തൊന്നുചുംബിച്ചുണർത്തിടുമ്പോൾ. ഇതുവരെ ഞാൻ മീട്ടിടാത്തൊരു നാദധാരയുമായോരു മന്ദാനിലൻ വന്നെന്നെ പുണർന്നിടുമ്പോൾ. പുതുരാഗമല്ലോ ഞാൻ പാടിടേണ്ടൂ , പുതുഭാവമല്ലോ ഞാൻ തേടിടേണ്ടൂ .. പുനരൊളി ചിന്തുകൾ പാടാൻ വിതുമ്പുമൊരു പാവം ഗായകനെങ്കിലും പാദസ്വരങ്ങൾ കിലുക്കി പ്രതീക്ഷകൾ നൃത്തം വയ്ക്കുന്നരികിൽ….
പ്രതിസന്ധി അതിരൂക്ഷം; വഴിയറിയാതെ ലങ്ക

ചെന്നൈ ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന പോകുന്ന ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം കഴിഞ്ഞ 3 ദിവസമായി അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഭക്ഷണം, ഇന്ധനം തുടങ്ങി അവശ്യവസ്തുക്കളെല്ലാം തീർന്ന അവസ്ഥയാണു രാജ്യത്ത്. സ്കൂൾ, കോളജ്, സർക്കാർ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞുകിടക്കുന്നു. ചില ആശുപത്രികൾ പോലും പ്രവർത്തിക്കുന്നില്ല. വൈദ്യുതിയും കൃത്യമായി ഇല്ല. ജനങ്ങളുടെ അസ്വസ്ഥത അതിരുവിടുന്നതിൽ അദ്ഭുതമില്ല. വ്യാഴാഴ്ച മുതൽ ജനങ്ങൾ കൊളംബോയിലേക്കു പ്രതിഷേധവുമായി വന്നുകൊണ്ടിരിക്കുകയായിരുന്നു. പൊലീസ് പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചതിനു പിന്നാലെ അതു മഹാമുന്നേറ്റമായി പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു. […]



