LIMA WORLD LIBRARY

തെരുവുഗായകൻ – വിജു കടമ്മനിട്ട

പാടാതിരിക്കുവാനാകുമോ പാഴ്മുളംതണ്ടിനുംപേലവാധരങ്ങൾ ചുണ്ടോടു ചേർത്തൊന്നുചുംബിച്ചുണർത്തിടുമ്പോൾ.

ഇതുവരെ ഞാൻ മീട്ടിടാത്തൊരു
നാദധാരയുമായോരു മന്ദാനിലൻ
വന്നെന്നെ പുണർന്നിടുമ്പോൾ.

പുതുരാഗമല്ലോ ഞാൻ പാടിടേണ്ടൂ ,
പുതുഭാവമല്ലോ ഞാൻ തേടിടേണ്ടൂ ..

പുനരൊളി ചിന്തുകൾ പാടാൻ വിതുമ്പുമൊരു
പാവം ഗായകനെങ്കിലും പാദസ്വരങ്ങൾ കിലുക്കി
പ്രതീക്ഷകൾ നൃത്തം വയ്ക്കുന്നരികിൽ….

  • Comment (1)
  • കവിത നമ്മെ വേറെ ഒരു തലത്തിലേക്കു കൊണ്ടുചെന്നെത്തിക്കുന്നു. 👌👌👌

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px