“എന്താ ഇവിടെ ഒറ്റക്ക് ഒരു മൂലയിൽ വന്ന് നിൽക്കണേ….?”
“ഓ…ഞാനെന്റെ ഭർത്താവിനെക്കാത്ത് നിൽക്കുകയാ… പരിപാടി കഴിയുമ്പോഴേക്കും എത്താംന്ന് പറഞ്ഞാ പുള്ളിക്കാരൻ
പോയത്. ”
“സ്ത്രീ സമത്വത്തിന് വേണ്ടി ഘോരഘോരം സംസാരിച്ച നിങ്ങടെ പ്രസംഗം
ഉഷാറായ്രുന്നുട്ടോ…!
പുരുഷാധിപത്യത്തിന്റെ മുഖമടച്ചുള്ള അടിയായിരുന്നു ഓരോ വാക്കും.
വളരെ ദമ്മായി. ”
“ആണോ… വളരെ
നന്ദി ണ്ട് ട്ടോ..”
“ഇങ്ങനെ വേണം സ്ത്രീകൾ . സ്ത്രീകളോട്
സ്വന്തം കാലിൽ ഉറച്ചുനിൽക്കാനുള്ള നിങ്ങളുടെ ആഹ്വാനമാണ് പ്രശംസനീയം..”
“സന്തോഷം.
ന്നാ . ശരി.”
“അല്ല എന്താ നിങ്ങടെ മുഖം വല്ലാതെ..? ഒരു വേവലാതി പോലെ.
നല്ലോണം വെപ്രാളപ്പെടുന്നുണ്ടല്ലോ നിങ്ങൾ…?
“അതോ..അത്….. ഒന്നും വിചാരിക്കരുത്.
നമ്മള് രണ്ടാളും ഇവിടെ വർത്താനം പറഞ്ഞ് നിക്കണദ് കണ്ട്
വന്നാപിന്നെ അത് മതി, അയാൾക്ക്. ഇന്ന് മുഴുവൻ സ്വൈരം തരൂല്ല… അത് കൊണ്ടാ…
ഒര് ഉൾപ്പേടി..
സാക്കി.











